കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
നിശാപബ്ബില് വെച്ച് തുണിയുരിയാന്‍ ശ്രമം... കാഴ്ചക്കാരെ ഞെട്ടിച്ച് റഷ്യന്‍ യുവതി
ഭോപാല്‍: നിശാപബ്ബില് വെച്ച് ഉടുതുണി ഊരിയെറിയാന്‍ ശ്രമിച്ച റഷ്യന്‍ യുവതിയെ പബില്‍ നിന്നും പുറത്താക്കി. മധ്യപ്രദേശിലെ ഹൊസഗബാദിലെ ഹോട്ടല്‍ ബാര്‍ പബില്‍ വെച്ചാണ് സംഭവം നടന്നത്.
ചൊവ്വാഴ്ച രാത്രി പബ്ബില്‍ എത്തിയ റഷ്യന്‍ യുവതിയാണ് മദ്യലഹരിയില്‍ ഡാന്‍സ് ഫ്ളോറില്‍ കയറി നിന്ന് വസ്ത്രം ഊരിയെറിയാന്‍ ശ്രമിച്ചത്. ബാര്‍ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ബഹളം വെയ്ക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു.
ബാര്‍ ജീവനക്കാരനെ ഉപദ്രവിച്ച യുവതിയെ ബാറില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. ബാറിന് പുറത്ത് കടന്നിട്ടും യാത്രക്കാരോട് മോശമായി പെരുമാറി എന്നും പറയുന്നു.