കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി വിമാന യാത്രയ്ക്കിടെ വാതില്‍ തുറക്കാന്‍ ശ്രമം; ജീവനക്കാര്‍ തടഞ്ഞു, ഒടുവില്‍ സംഭവിച്ചത്!!

മോസ്‌കോയിലെ കണ്‍ട്രോള്‍ റൂമിലും പൈലറ്റ് വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ദില്ലിയില്‍ വിമാനം ഇറങ്ങിയ ഉടനെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

  • By Ashif
Google Oneindia Malayalam News

ദില്ലി: ആകാശത്തു വച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചയാള്‍ ഏറെ നേരം പരിഭ്രാന്തി പരത്തി. റഷ്യന്‍ വിനോദ സഞ്ചാരിയാണ് മോസ്‌കോയില്‍ നിന്നു ദില്ലിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. എയ്‌റോഫ്‌ളോട്ട് വിമാനത്തിലായിരുന്നു സംഭവം.

Plane

വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരനോട് സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പൈലറ്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മോസ്‌കോയിലെ കണ്‍ട്രോള്‍ റൂമിലും പൈലറ്റ് വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ദില്ലിയില്‍ വിമാനം ഇറങ്ങിയ ഉടനെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പ്രതി മദ്യപിച്ചിരുന്നുവെന്ന് ബോധ്യമായി. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് 50000 രൂപ പിഴ ശിക്ഷ വിധിച്ചു. തുടര്‍ന്ന് പ്രതിയെ വിട്ടയച്ചു.

English summary
A Russian tourist, who wanted to open the door of a Delhi-bound plane mid-air, was whisked away by the police as the flight landed at Delhi’s Indira Gandhi International Airport (IGIA). The tourist was later fined by court for attempting to open the door of the plane from Moscow as it approached the Capital, scaring the passengers and sending the air crew into a tizzy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X