കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടികാഴ്ച്ച നടത്തുമെന്ന് എസ് ജയശങ്കര്‍; സ്ഥിതി ഗുരുതരം

Google Oneindia Malayalam News

ദില്ലി: ചൈനീസ് വിദേശകാര്യ മന്ത്രിയും സ്റ്റേറ്റ് കൗണ്‍സിലറുമായ വാങ് യിമായി കൂടികാഴ്ച്ച നടത്തുമെന്ന് സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍. മോസ്‌കോ യാത്രക്ക് രണ്ട് ദിവസം മുമ്പാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിക്കുന്നത്. സെപ്തംബര്‍ 10 നാണ് മോസ്‌കോയില്‍ വെച്ച് ചര്‍ച്ച നടത്തുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് മറ്റ് മേഖലയിലെ ബന്ധങ്ങളേയും സഹകരണങ്ങളേയും തടസപ്പെടുത്തുന്നുണ്ടെന്നും എസ് ജയശങ്കര്‍ പറഞ്ഞു.

പ്രതീക്ഷ വാനോളം, കൊവിഡ് പ്രതിരോധ വാക്സിനുകൾ പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ചൈന!'പ്രതീക്ഷ വാനോളം, കൊവിഡ് പ്രതിരോധ വാക്സിനുകൾ പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ചൈന!'

 രാഷ്ട്രീയതല ചര്‍ച്ച

രാഷ്ട്രീയതല ചര്‍ച്ച

നിലവില്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുടെ സ്ഥിതി വളരെ ഗൗരവമാണെന്ന് ജയശങ്കര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ തലത്തില്‍ ഇരുപക്ഷവും തമ്മില്‍ വളരെ ആഴത്തിലുള്ള ചര്‍ച്ചകള്‍ ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഈ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മോസ്‌കോയില്‍ നടക്കുന്ന യോഗത്തില്‍ ഇന്ത്യ, ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ചക്ക് വേദിയൊരുങ്ങുകയാണ്.

 മോസ്‌കോയില്‍

മോസ്‌കോയില്‍

സെപ്തംബര്‍ 9, 10 തിയ്യതികളിലായാണ് മോസ്‌കോയില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗം നടക്കുന്നത്. 10 ന് ഇന്ത്യ-ചൈന ഉഭയ കക്ഷി ചര്‍ച്ച നടക്കും. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മറ്റുള്ള സഹകരണങ്ങള്‍ തുടരാനാവില്ലെന്ന് എസ് ജയശങ്കര്‍ പറഞ്ഞു.

 വ്യാപാര പങ്കാളി

വ്യാപാര പങ്കാളി

'കഴിഞ്ഞ 30 വര്‍ഷം എടുത്ത് നോക്കുമ്പോള്‍ അതിര്‍ത്തി ശാന്തമായിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിനെ അവഗണിക്കുന്നില്ല. എന്നാല്‍ അതേസമയം ചൈനയുമായുള്ള മറ്റ് സഹകരണ ബന്ധങ്ങള്‍ പുരോഗമിച്ചിരുന്നു. അതിന്റെ ഫലമായി ചൈന ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി മാറി. ശാന്തതയും സമാധാനവുമാണ് ബന്ധത്തിന്റെ അടിസ്ഥാനം' എസ് ജയശങ്കര്‍ പറഞ്ഞു.

 ധാരണ

ധാരണ

അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ചൈനയുമായി നിരവധി ധാരണകളുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഏറ്റവും കുറഞ്ഞ സേനയെ വിന്യസിക്കണമെന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ. എന്നാല്‍ മെയ് മാസത്തിന്റെ തുടക്കം മുതല്‍ അതിര്‍ത്തിയില്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വളരെ ആഴത്തിലുള്ള ചര്‍ച്ചകള്‍ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 ടെഹ്‌റാന്‍

ടെഹ്‌റാന്‍

മോസ്‌കോയിലെ യാത്രക്കിടെ ജയശങ്കര്‍ ടെഹ്‌റാന്‍ സന്ദര്‍ശിക്കാനും സാധ്യതയുണ്ട്. ഒരാഴ്ച്ചക്കുള്ളില്‍
ടെഹ്‌റാനിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമാണിത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മോസ്‌കോയില്‍ നിന്നും മടങ്ങഴെ ഇറാന്‍ സന്ദര്‍ശിക്കുകയും ഇറാന്‍ പ്രതിരോധ മന്ത്രിയുമായി കൂടികാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
Mystery surrounds China’s launch of reusable experimental spacecraft | Oneindia Malayalam
 അതിര്‍ത്തിയില്‍ വെടിവെപ്പ്

അതിര്‍ത്തിയില്‍ വെടിവെപ്പ്

തിങ്കളാഴ്ച്ച രാത്രിയും ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ചൈന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടേത് പ്രകോപനപരമായ നടപടിയാണെന്നും അപകടകരമായ ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ചൈനീസ് സേന വക്താവ് ഷാങ് ഹൂയി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇന്ത്യ ഇതുവരേയും ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.

കയറി ഇറങ്ങാത്ത ഓഫീസുകളില്ല, മുട്ടാത്ത വാതിലുകളും, ഒടുക്കം കുഞ്ഞന്‍ സത്യന്റെ സ്വപ്നം പൂവണിഞ്ഞുകയറി ഇറങ്ങാത്ത ഓഫീസുകളില്ല, മുട്ടാത്ത വാതിലുകളും, ഒടുക്കം കുഞ്ഞന്‍ സത്യന്റെ സ്വപ്നം പൂവണിഞ്ഞു

English summary
S Jaishankar has confirmed that he will hold talks with Chinese Foreign Minister Wang Yi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X