എസ് ജയശങ്കര്‍, അദ്വാനി... എസ്‌ഐആര്‍ നോട്ടീസ് ലഭിച്ച് പ്രമുഖര്‍; സുബ്രഹ്മണ്യന്‍ സ്വാമി കോടതിയിലേക്ക്

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം (എസ്‌ഐആര്‍) നടക്കുന്ന ഡല്‍ഹിയില്‍ നിരവധി പ്രമുഖര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കേന്ദ്രമന്ത്രി എസ് ജയശങ്കര്‍, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി, സിബിഐ ഡയറക്ടര്‍, മുന്‍ സൈനിക മേധാവി എന്നിവരെല്ലാം നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടും. കൃത്യമായ രേഖ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് ഇവര്‍ക്കെല്ലാം നോട്ടീസ് അയച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

പ്രമുഖരെല്ലാം വോട്ടര്‍ പട്ടികയില്‍ പേരുള്ളവരാണെങ്കിലും ഏറ്റവും ഒടുവില്‍ എസ്‌ഐആര്‍ നടന്ന 2002ലെ പട്ടികയുമായി മാപ്പ് ചെയ്യാന്‍ സാധിക്കുന്നില്ല എന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ രേഖകള്‍ ഇവര്‍ ഹാജരാക്കേണ്ടിവരും. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ഭാര്യ ക്യോകോ എസ് ജയശങ്കര്‍ എന്നിവര്‍ക്കെല്ലാം മാപ്പ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന നോട്ടീസ് ആണ് ലഭിച്ചിരിക്കുന്നത്.

s jayashankar no in delhi sir

ജയശങ്കറും ഭാര്യയും ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരാണ്. സിപിഎം എംപി ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യ ഷീബ ബ്രിട്ടാസ്, മകന്‍ ആനന്ദ് ബ്രിട്ടാസ് എന്നിവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇവരും ന്യൂഡല്‍ഹി മണ്ഡലത്തിലെ വോട്ടര്‍മാരാണ്. പേര് മിസ് മാച്ച് ആണ് എന്നാണ് ഷീബയ്ക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നത്. രക്ഷിതാക്കളുടെ പേര് മിസ് മാച്ച് ആണെന്ന് ആനന്ദിന് ലഭിച്ച നോട്ടീസില്‍ പറയുന്നു.

മുന്‍ സൈനിക മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ഭാര്യ സുനിത ദ്വിവേദി എന്നിവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചു. ന്യൂഡല്‍ഹി മണ്ഡലത്തിലെ വോട്ടര്‍മാരായ ഇവരുടെ പേര് അവസാന എസ്‌ഐആറുമായി മാപ്പ് ചെയ്യാന്‍ സാധിക്കുന്നില്ല എന്നാണ് നോട്ടീസ്. എല്‍കെ അദ്വാനി, മകള്‍ പ്രതിഭ അദ്വാനി, മരുമകള്‍ ഗീതിക എന്നിവര്‍ക്കും ഇതേ വിഷയമാണ് നോട്ടീസിന് കാരണം.

ഓഗസ്റ്റ് 31നാണ് കരട് വോട്ടര്‍പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയത്. നോട്ടീസ് അയച്ചവരുടെ പേരുകള്‍ കഴിഞ്ഞ ദിവസം കമ്മീഷന്‍ പരസ്യപ്പെടുത്തിയിരുന്നു. എഎപി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കൈലാഷ് ഹെഹ്ലോട്ടിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം നിലവില്‍ ബിജെപി എംഎല്‍എയാണ്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് നോട്ടീസ് ലഭിച്ചെങ്കിലും കാരണം പറഞ്ഞിട്ടില്ല.

മനു അഭിഷേക് സിങ്‌വി, കപില്‍ സിബല്‍, സുബ്രഹ്മണ്യന്‍ സ്വാമി, ബിജെപി എംപി ബന്‍സുരി സ്വരാജ്, മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്കെല്ലാം നോട്ടീസ് ലഭിച്ചിട്ടുണ്ട്. അമ്പരപ്പിക്കുന്ന നടപടിയാണ് കമ്മീഷന്റേത് എന്ന് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു. തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടാന്‍ നീക്കം നടക്കുന്നോ എന്ന സംശയം അദ്ദേഹം എക്‌സില്‍ കുറിച്ചു. സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. കപില്‍ സിബലും നിയമനടപടി സംബന്ധിച്ച് സൂചിപ്പിച്ചു. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma