കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് ജയശങ്കര്‍ പുതിയ വിദേശകാര്യ സെക്രട്ടറി... സുജാത സിങിനെ മാറ്റിയതെന്തിന്?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: യുപിഎ സര്‍ക്കാര്‍ നിയമിച്ച വിദേശകാര്യ സെക്രട്ടറിയെ കാലാവധി പൂര്‍ത്തിയാകും മുമ്പ് നരേന്ദ്ര മോദി സര്‍ക്കാര്‍ മാറ്റി. നരേന്ദ്ര മോദിയുടെ വിശ്വസ്തന്‍ എന്നറിയപ്പെടുന്ന എസ് ജയശങ്കര്‍ ആണ് പുതിയ വിദേശകാര്യ സെക്രട്ടറി.

സുജാത സിങ് ആയിരുന്നു ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി. 2015 ഓഗസ്റ്റ് വരെ ആയിരുന്നു ഇവരുടെ നിയമന കാലാവധി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സുജാത സിങിനെ മാറ്റി ജയശങ്കറെ സെക്രട്ടറിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജനുവരി 28 ന് രാത്രിയോടെയാണ് തീരുമാനം വന്നത്.

Modi and Jaishankar

ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ജയശങ്കര്‍.1977 ഐഎഫ്എസ് ബാച്ചുകാരനാണ് ഇദ്ദേഹം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ-അമേരിക്ക ആണവകരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ നിര്‍ണായകമായ പങ്കാണ് ജയശങ്കര്‍ വഹിച്ചിട്ടുള്ളത്.

യുപിഎ സര്‍ക്കാരാണ് ജയശങ്കറെ അമേരിക്കന്‍ സ്ഥാനപതിയായി നിയമിച്ചതെങ്കിലും നരേന്ദ്ര മോദിയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് ചൈനീസ് അംബാസഡറായും ജയശങ്കര്‍ ജോലിചെയ്തിട്ടുണ്ട്.

നേരത്തെ ഡിആര്‍ഡിഒ മേധാവി അവിനാശ് ചന്ദറിനെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സ്ഥാനത്ത് നിന്ന് നീക്കാന്‍ എടുത്ത തീരുമാനം വിവാദമായിരുന്നു. പിന്നീട് പ്രതിരോധ മന്ത്രാലയം ഈ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

English summary
S Jaishankar appointed new foreign secretary, replaces Sujatha Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X