കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധകർക്ക് ആശ്വാസ വാർത്ത, എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് നെഗറ്റീവ്

Google Oneindia Malayalam News

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് നെഗറ്റീവ്. നാളുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവിലാണ് പ്രിയ ഗായകന് കൊവിഡ് ഭേദമായതായി വാര്‍ത്ത വന്നിരിക്കുന്നത്. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മകന്‍ എസ്പി ചരണ്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ആണ് എസ്പി ബാലസുബ്രഹ്മണ്യം ചികിത്സയില്‍ കഴിയുന്നത്.

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പ്! പ്രതികരിച്ച് ചൈന, വെടിവെയ്പ്പ് കിഴക്കൻ ലഡാക്കിൽ!ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പ്! പ്രതികരിച്ച് ചൈന, വെടിവെയ്പ്പ് കിഴക്കൻ ലഡാക്കിൽ!

അതേസമയം എസ്പിബി ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ് കഴിയുന്നത്. അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടും എന്ന് തന്നെയാണ് കരുതുന്നത് എന്നും എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാറായിട്ടില്ലെന്നും ചരണ്‍ വ്യക്തമാക്കി. 74കാരനായ എസ്പിബിയെ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആഗസ്റ്റ് 5ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

covid

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് ചെറിയ കൊവിഡ് ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ നടന്നത്. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശുപത്രി അധികൃതര്‍ ഇന്ന് മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കിയിട്ടില്ല.

സെപ്റ്റംബര്‍ മൂന്നിന് പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ അദ്ദേഹം ഐസിയുവില്‍ തന്നെയാണ് എങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും പറഞ്ഞിരുന്നു. അദ്ദേഹത്തിന് ബോധമുണ്ടെന്നും പ്രതികരിക്കുന്നുണ്ടെന്നും ചികിത്സയില്‍ പുരോഗതി കാണിക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. അതേസമയം അച്ഛന്റെ അമ്മയുടേയും വിവാഹ വാര്‍ഷികത്തിന്റെ ചെറിയ ആഘോഷം നടത്തിയെന്നും അദ്ദേഹം ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും അടക്കം കാണുന്നുണ്ടെന്നും ഐപിഎല്ലിനായി കാത്തിരിക്കുകയാണ് എന്നും എസ്പി ചരണ്‍ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നുണ്ട്.

'ഇന്ത്യന്‍ റെയില്‍വേ ഇനി മുതല്‍ അദാനി റെയില്‍വേ..' വൻ പ്രചാരണം! ആശങ്ക, സത്യാവസ്ഥ ഇങ്ങനെ'ഇന്ത്യന്‍ റെയില്‍വേ ഇനി മുതല്‍ അദാനി റെയില്‍വേ..' വൻ പ്രചാരണം! ആശങ്ക, സത്യാവസ്ഥ ഇങ്ങനെ

ബിജെപിയിൽ പുതിയ യുദ്ധം, ഐടി സെല്‍ തലവൻ അമിത് മാളവ്യയ്ക്ക് എതിരെ സുബ്രഹ്മണ്യന്‍ സ്വാമി!ബിജെപിയിൽ പുതിയ യുദ്ധം, ഐടി സെല്‍ തലവൻ അമിത് മാളവ്യയ്ക്ക് എതിരെ സുബ്രഹ്മണ്യന്‍ സ്വാമി!

English summary
S P Balasubrahmanyam Tests Negative For COVID-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X