കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഗീത ലോകത്തിന്റെ ഇരുണ്ട ദിനം;തകര്‍ന്നു പോയെന്ന് എആര്‍ റഹ്മാന്‍; എസ് പി ബി യെ അനുശോചിച്ച് താരലോകം

Google Oneindia Malayalam News

ദില്ലി: ഗായകന്‍ എസ്പിബി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാ സംഗീത രംഗത്തെ പ്രമുഖര്‍. എസ്പിബിയുടെ വിടവാങ്ങലില്‍ സംഗീത ലോകം നിശ്ചലമായിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് 21 ലധികം ഗാനങ്ങള്‍ പാടി സംഗീത ലോകത്ത് മാന്ത്രികം തീര്‍ത്ത അപൂര്‍വ്വം വ്യക്തിത്വം. ഭക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ 17 ഭാഷകളില്‍ തന്റെ ശബ്ദം അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ വിടവാങ്ങലില്‍ കണ്ണീരണിഞ്ഞിരിക്കുകയാണ് സിനിമാ സംഗീത ലോകം. എ ആര്‍ റഹ്മാന്‍, രജനീകാന്ത്, കെഎസ് ചിത്ര, ചീരഞ്ജീവി തുടങ്ങി ചലചിത്ര ലോകം അദ്ദേഹത്തിന്റെ അപ്രതീക്ഷ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തു.

എആര്‍ റഹ്മാന്‍

എആര്‍ റഹ്മാന്‍

എപിബിയോടാപ്പം 1990 കളില്‍ സംഗീത രംഗത്ത് പ്രവര്‍ത്തിച്ച സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ പ്രതികരിച്ചത് 'ഈ നഷ്ടത്തില്‍ ഞാന്‍ തകര്‍ന്നു പോയി' എന്നായിരുന്നു ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തമിഴ്‌നടന്‍ രജനീകാന്തും എബിപിയെ അനുസ്മരിച്ചു. 'ബാലു സര്‍.. കാലങ്ങളായി നിങ്ങള്‍ എന്റെ ശബ്ദമായിരുന്നു. നിങ്ങളുടെ ശബ്ദവും നിങ്ങളുടെ ഓര്‍മകളും എല്ലാ കാലവും എന്നോടാപ്പം ജീവിക്കും. നിങ്ങള്‍ നിങ്ങളെ മിസ് ചെയ്യും.' രജനീകാന്ത കുറിച്ചു.

കെഎസ് ചിത്ര

കെഎസ് ചിത്ര

മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയും എസ്ബിപിയെ അനുശോചിച്ചു. എസ്ബിപിയുടെ വിടവാങ്ങള്‍ ഒരു യുഗാന്തമാണെന്ന് കെഎസ് ചിത്ര പറഞ്ഞു. ' സംഗീതം ഒരിക്കലും സമാനമാകില്ല. ലോകം ഒരിക്കലും ഒരുപോലെയാകില്ല. എന്നെ ഒരുമികച്ച ഗായികയാക്കാന്‍ എന്നെ നയിച്ചതിന് നന്ദി പറയാന്‍ വാക്കുകള്‍ പര്യാപ്തമല്ല. നിങ്ങളുടെ സാനിധ്യം ഇല്ലാത്ത ഒരു വേദിയെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. സാവിത്രിയമ്മ,ചരണ്‍, പല്ലവി എന്നിവര്‍ക്കും കുടുംബത്തിലും പ്രാര്‍ത്ഥനയും അനുശോചനവും എന്ന് കെഎസ് ചിത്ര കുറിച്ചു.

ചിരഞ്ജീവി

ചിരഞ്ജീവി

തമിഴ് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും എസ്പിബി യെ അനുശോചിച്ച് കൊണ്ട് സംഗീത ലോകത്തിന്റെ ഇരുണ്ട ദിനമാണിന്ന് എന്ന് കുറിച്ചു. എസ്പി ബാലു ഗുരുവെന്ന സമാനതകളില്ലാത്ത സംഗീത പ്രതിഭ വിടവാങ്ങിയതോടെ ഒരു യുഗം അവസാനിച്ചു. അദ്ദേഹം എനിക്ക് വേണ്ടി ആലപിച്ച നിരവധി അവിസ്മരണീയ ഗാനങ്ങളിലൂടെ എന്റെ വിജയത്തിന് ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.' ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.

കമല്‍ഹാസന്‍

കമല്‍ഹാസന്‍

അണ്ണയ്യ അങ്ങയുടെ ശബ്ദം ഇനിയും ഉച്ചത്തില്‍ പ്രതിധ്വനിക്കണം, ഇനിയും അങ്ങയുടെ ശബ്ദത്തിന്റെ നിഴലായി എനിക്ക് ജീവിക്കണം. അങ്ങേക്ക് വേഗം സുഖം പ്രാപിക്കട്ടെയെന്നും കമല്‍ഹാസന്‍ രാവിലെ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് കമല്‍ഹാസന്‍. ' സഹോദര തുല്യനായി ഞാന്‍ കാണുന്ന എപിബി അവര്‍കളുടെ ശബ്ദത്തിന്റെ നിഴലില്‍ ജീവിക്കാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു. ഏഴ് തലമുറകള്‍ക്കപ്പുറവും അദ്ദേഹത്തിന്റെ യശസ് നിലനില്‍ക്കുക തന്നെ ചെയ്യും.' എന്ന്് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

Recommended Video

cmsvideo
40,000 പാട്ടുകള്‍, ഒരു ദിവസം 21 വരെ, ഗിന്നസ് റെക്കോര്‍ഡും
ഇതിഹാസം

ഇതിഹാസം

എസ്പിബി ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മലയാള സിനിമാ ചലച്ചിത്ര താരങ്ങളും എത്തി. 'ഇതിഹാസം ഇവിടെ വിടപറഞ്ഞു. അങ്ങ് ജീവിച്ച കാലഘട്ടത്തില്‍ തന്നെ ജീവിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നു. ദേഹം മാത്രമെ വിട്ടു പിരിയുന്നൂള്ളു. അങ്ങയുടെ മരിക്കാത്ത ശബ്ദമാധുര്യത്തിലൂടെ അങ്ങ് ജീവിക്കുന്നു. ഇനി വരുന്ന തലമുറക്ക് വേണ്ടി ശാന്തിയില്‍ ലയിക്കുക എസ്പിബി സര്‍' എന്നായിരുന്നു ജയറാമിന്റെ ടീറ്റ്.

English summary
S P Balasubramaniam Death: Film stars Kamal Haasan, rajinikanth and others pay condolences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X