ജയിലില്‍വെച്ച് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്ന് ശ്രീശാന്ത്
കൊച്ചി: ഐപിഎഎല്‍ വാതുവെപ്പ് കേസില്‍ തീഹാര്‍ ജയിലില്‍ കിടന്നപ്പോള്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചതായി ശ്രീശാന്ത്. ഏറ്റുമാനൂരപ്പന്റെ കൃപകൊണ്ടാണ് തനിക്ക് അത്തരം മാനസികമായ അവസ്ഥയില്‍ നിന്നും മോചിതനാകാന്‍ കഴിഞ്ഞത്. കുടുംബവും സുഹൃത്തുക്കളുമെല്ലാം തനിക്കായി പ്രാര്‍ഥിച്ചെന്നും ശ്രീശാന്ത് പറയുന്നു.
കോടതി കുറ്റവിമുക്തനാക്കിയതോടെ ബിസിസിഐയുടെ വിലക്കില്‍ നിന്നും മോചനമാകുമെന്നാണ് ശ്രീശാന്തിന്റെ പ്രതീക്ഷ. ഉടന്‍ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി. വിലക്കു നീക്കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന ശ്രീശാന്തിന്റെ അഭിഭാഷകയുടെ വാദം ശ്രീശാന്ത് തള്ളി.

കോടതിയെ സമീപിക്കില്ലെന്നും ബിസിസിഐ തന്നെ വിലക്ക് നീക്കുമെന്നും ശ്രീശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിസിസിഐയുമായി പരസ്യമായ ഏറ്റമുട്ടലിനില്ലെന്നുതന്നെയാണ് ശ്രീശാന്ത് നല്കുന്ന സൂചന. കലൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നിയമത്തിന്റെ പിന്‍ബലത്തില്‍ പ്രവേശിക്കാനില്ലെന്നും ശ്രീശാന്ത് പറഞ്ഞു. വിലക്ക് നീക്കാതെ അവിടെ പരിശീലനത്തിന് ഇറങ്ങില്ലെന്നാണ് ശ്രീശാന്തിന്റെ നിലപാട്.
ഐപിഎല്‍ കോഴക്കേസില്‍ ദില്ലി പോലീസ് അറസ്റ്റ് ചെയ്ത ശ്രീശാന്ത് ജാമ്യം ലഭിക്കുംവരെ തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്നു. രണ്ടുദിവസം മുന്‍പ് ദില്ലി പാട്യാല കോടതിയാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാരെ കുറ്റവിമുക്തരാക്കിയത്. എന്നാല്‍ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നല്കിയതിനാല് ശ്രീശാന്തിന് സജീവക്രിക്കറ്റിലേക്ക് വരാന്‍ സാധിക്കില്ല.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications