കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് രാഷ്ട്രീയത്തിലേക്ക്? സൂചനകളുമായി പിതാവ്; രജനീകാന്ത് തമിഴരെ പറ്റിച്ചു, ബിജെപിക്ക് വെല്ലുവിളി

Google Oneindia Malayalam News

Recommended Video

cmsvideo
Actor Vijay Will Enter Politics soon | Oneindia Malayalam

ചെന്നൈ: സിനിമയും രാഷ്ട്രീയവും തമ്മില്‍ വളരെ അധികം ഇഴചേര്‍ന്ന് കിടക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. എംജിആര്‍, കരുണാനിധി, ജയലളിത, നെപ്പോളിയന്‍, വിജയകാന്ത്, ശരത് കുമാര്‍, കമല്‍ഹാസന്‍ തുടങ്ങിയ ഒട്ടനവധി നേതാക്കളാണ് സിനിമ രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്.

സൂപ്പര്‍ താരം രജനീകാന്തും അടുത്ത് തന്നെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പട്ടികയിലേക്ക് ഏറ്റവും അവസാനമായി ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു പേരാണ് നടന്‍ വിജയിയുടേതാണ്. തമിഴ്നാട്ടിലെ സമീപകാല രാഷ്ട്രീയ വിവാദങ്ങളില്‍ ഏറ്റവും അധികം ഇടം പിടിച്ച താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനം അധികം വൈകാതെ തന്നെ ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

വിജയ് രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന സൂചനകള്‍ നല്‍കുന്നത് അദ്ദേഹത്തിന്‍റെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ തന്നെയാണ്. വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുന്നതിനായി താനും കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മാതൃഭൂമി ന്യസ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രശേഖര്‍.

ഒരു നാള്‍ അത് സംഭവിക്കും

ഒരു നാള്‍ അത് സംഭവിക്കും

മക്കള്‍ ആഗ്രഹിക്കുന്ന നിറവേറ്റുക എന്നുള്ളതാണ് ഒരു അച്ഛന്‍റെ കടമ. എല്ലാ അച്ഛന്മാരും ആ കടമ നിറവേറ്റും. അതുപോലെ മകന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റും. ഒരു നാള്‍ അത് സംഭവിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

 ദുഃഖം തോന്നുന്നു

ദുഃഖം തോന്നുന്നു

കമല്‍ഹാസനും രജനീകാന്തിനും എതിരെ രൂക്ഷമായ വിമര്‍ശനവും ചന്ദ്രശേഖര്‍ ഉന്നയിച്ചു. രജനിയേയും കമലിനേയും പിന്തുണച്ചതില്‍ ഇപ്പോള്‍ ദുഃഖം തോന്നുന്നു. ഇരുവരും രാഷ്ട്രീയത്തില്‍ വന്നാല്‍ തമിഴ്നാടിന് നല്ലത് വരുമെന്ന് കരുതിയിരുന്നു. എന്നാല്‍ രജനീകാന്ത് ജനങ്ങളെ പറ്റിക്കുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്.

രജനീകാന്ത് ഉപമിച്ചത്

രജനീകാന്ത് ഉപമിച്ചത്

തൂത്തുക്കുടിയില്‍ പോലീസുകാരുടെ വെടിയേറ്റ് മരിച്ചവരെ തീവ്രവാദികളോടാണ് രജനീകാന്ത് ഉപമിച്ചത്. തമിഴ്നാട്ടുകാര്‍ വേണ്ടെന്ന് പറയുന്ന പൗരത്വ ഭേദഗതി നിയമത്തെ രജിനീകാന്ത് അനുകൂലിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു.

ചില സംശയങ്ങള്‍

ചില സംശയങ്ങള്‍

തമിഴ്നാട്ടിലെ ജനങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അക്കാര്യങ്ങള്‍ സിനിമകളില്‍ ചര്‍ച്ച ചെയ്യാനും സാമൂഹിക പ്രസക്തിയുള്ള സന്ദേശങ്ങള്‍ നല്‍കാനുമാണ് ശ്രമിക്കുന്നത്. സിനിമകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ എതിര്‍ക്കുന്നില്ല, ചില സംശയങ്ങള്‍ ചോദിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

റെയ്ഡ്

റെയ്ഡ്

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തത് അവരുടെ ജോലി മാത്രമാണ്. ഞങ്ങള്‍ ഞങ്ങളുടെ ജോലിയും ചെയ്യുന്നു. കഠിനാധ്വാനം ചെയ്താണ് ഞങ്ങള്‍ പണം സമ്പാദിക്കുന്നത്. നികുതി കൃത്യമായി അടയ്ക്കുന്നുണ്ട്. അതില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും താരത്തിന്‍റെ പിതാവ് വ്യക്തമാക്കുന്നു.

വിജയ് വളരുന്നു

വിജയ് വളരുന്നു

വിജയ്ക്കെതിരെ വെറുപ്പിന്‍റെ രാഷ്ട്രീയം വളര്‍ത്താന്‍ ചിലര്‍ മനഃപൂര്‍വ്വം ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിന് അതിന് അനുസരിച്ച് വിജയ് വളരുകയാണ് എന്നതാണ് വാസ്തവം. സിനിമയില്‍ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ ജീവിതത്തിലും അങ്ങനെ ആവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിജയ് രാഷ്ട്രീയത്തില്‍ വന്നാലും ഇന്ന് സിനിമയില്‍ പറയുന്നത് നടപ്പിലാക്കുമെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ക്ഷീണം ബിജെപിക്ക്

ക്ഷീണം ബിജെപിക്ക്

വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ അത് ബിജെപി വിരുദ്ധ ചേരിയുടെ ഭാഗമായിട്ടായിരുക്കുമെന്ന് വ്യക്തമാണ്. നിലവില്‍ തന്നെ തമിഴ്നാട്ടില്‍ വലിയ പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. കേന്ദ്ര വിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണ്. ഇതോടൊപ്പം ബിജെപി വിരുദ്ധ രാഷ്ട്രീയവുമായി വിജയ് കൂടി കടന്നെത്തിയാല്‍ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാവും.

 മതപരിവര്‍ത്തന ആരോപണം

മതപരിവര്‍ത്തന ആരോപണം

വിജയ്ക്കെതിരെ ഉയര്‍ന്ന മതപരിവര്‍ത്തന ആരോപണങ്ങളെ തള്ളിയും ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. താന്‍ ക്രിസ്തു മതത്തില്‍ ജനിച്ച ഒരാളാണ്. എന്നാല്‍ തന്‍റെ ഭാര്യ ശോഭ ഹിന്ദു മതവിശ്വാസിയാണ്. തങ്ങളുടെ കുടുംബം ജീവിതത്തില്‍ ഇതുവരെ മതവിശ്വാസത്തിന് അമിതമായ പ്രാധാന്യം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

45 വര്‍ഷങ്ങള്‍ക്ക് മുന്‍പ്

45 വര്‍ഷങ്ങള്‍ക്ക് മുന്‍പ്

45 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് താന്‍ ശോഭയെ വിവാഹം കഴിക്കുന്നത്. ഇന്ന് വരെ താന്‍ അവരുടെ മതവിശ്വാസങ്ങളില്‍ ഇടപെട്ടില്ല. ജീവിതത്തില്‍ ഒരിക്കല്‍ താന്‍ ജറുസലേമിലേക്ക് യാത്ര പോയിട്ടുണ്ട്. മൂന്ന് വട്ടം തിരുപ്പതിയില്‍ പോയി. അവിടെ പോയി തലമൊട്ടയടിച്ചു.വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെണ്‍കുട്ടിയെ ആണ്. വീട്ടില്‍ ഒരു വലിയ പൂജാ മുറി ഉണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

തെളിവ് കൊണ്ട് വരട്ടെ

തെളിവ് കൊണ്ട് വരട്ടെ

വിജയിയുടെ വിവാഹം ക്രിസ്ത്യന്‍ മതാചാര പ്രകാരമാണ് നടന്നതെന്ന പ്രചാരണങ്ങളേയും അദ്ദേഹം തള്ളി. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ട് വരട്ടെ. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ ഇത് ഉയര്‍ത്തിയവര്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകുമോയെന്നും ചന്ദ്രശേഖര്‍ ചോദിച്ചു.

റെയ്ഡ് നടത്തിയത്

റെയ്ഡ് നടത്തിയത്

തമിഴ് സിനിമാ താരങ്ങളില്‍ നിന്നും പണം സ്വീകരിച്ച് മതപരമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ ആളുകളെ മത പരിവര്‍ത്തനം നടത്തുവെന്നും ഇതിന്‍റെ പശ്ചാത്തലത്തിലാണ് താരത്തിന്‍റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്നായിരുന്നു ബിജെപി അനുകൂല പ്രവര്‍ത്തകര്‍ നടത്തിയ പ്രചാരണം.

 ശിവസേനയുടെ മനം മാറുന്നു? മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാന്‍ ബിജെപി, നീക്കങ്ങള്‍ ശക്തം ശിവസേനയുടെ മനം മാറുന്നു? മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാന്‍ ബിജെപി, നീക്കങ്ങള്‍ ശക്തം

 ട്രംപ് ഏതിലെന്ന് തിരിച്ചറിയാനാകില്ല; ഇന്ത്യയിലെത്തിയത് മിസൈലും പോലും തൊടാത്ത 5 ഹെലികോപ്റ്ററുകള്‍ ട്രംപ് ഏതിലെന്ന് തിരിച്ചറിയാനാകില്ല; ഇന്ത്യയിലെത്തിയത് മിസൈലും പോലും തൊടാത്ത 5 ഹെലികോപ്റ്ററുകള്‍

English summary
sa chandrasekhar about Vijay's political entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X