അവളുടെ അഞ്ച് ദിവസങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ കൈകോര്‍ക്കാം! സാഫ്കിന്‍ ക്യാമ്പയിന്‍....
രാജ്യത്തെ 88 ശതമാനത്തിലധികം സ്ത്രീകളും ആര്‍ത്തവ ദിവസങ്ങളില്‍ വൃത്തിഹീനമായ തുണി കഷ്ണങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
തിരുവനന്തപുരം: ആര്‍ത്തവ ദിവസങ്ങള്‍ മിക്ക സ്ത്രീകള്‍ക്കും അസ്വസ്ഥകളുടെയും ദിവസങ്ങളാണ്. ആര്‍ത്തവ ദിവസങ്ങളിലെ ബുദ്ധിമുട്ടുകള്‍ കാരണം ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ഭൂരിപക്ഷം പേര്‍ക്കും മാസത്തിലെ അഞ്ച് അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ 20% സ്ത്രീകള്‍ ഇപ്പോഴും സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ സാധിക്കാത്തവരാണ്. ഡിസ്‌പോസിബിള്‍ സാനിറ്ററി നാപ്കിനുകളുടെ ഉയര്‍ന്ന വില കാരണമാണ് പലരെയും നാപ്കിന്‍ ഉപയോഗിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നുള്ളത് ഞെട്ടിപ്പിക്കുന്ന സത്യമാണ്. രാജ്യത്തെ 88 ശതമാനത്തിലധികം സ്ത്രീകളും ആര്‍ത്തവ ദിവസങ്ങളില്‍ വൃത്തിഹീനമായ തുണി കഷ്ണങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ശുചിമുറികളുടെ അഭാവം...
75% പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവ ദിവസങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യമറിയില്ലെന്നും, 40 മില്യണിന് മുകളില്‍ പെണ്‍കുട്ടികള്‍ക്ക് നാപ്കിന്‍ ഉപയോഗിക്കുന്നതിനാവശ്യമായ ശുചിമുറികള്‍ ലഭ്യമല്ലെന്നുമാണ് കണക്കുകള്‍ പറയുന്നത്.

ഒരു വര്‍ഷം അന്‍പത് ദിവസങ്ങള്‍...
ആര്‍ത്തവ ദിവസങ്ങളിലെ ബുദ്ധിമുട്ടുകള്‍ കാരണം രാജ്യത്തെ ഒരു വിദ്യാര്‍ത്ഥിനിക്ക് മാസത്തില്‍ കുറഞ്ഞത് അഞ്ച് അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നുവെന്നാണ് കണക്ക്. ഒരു വര്‍ഷം അന്‍പത് അധ്യയന ദിവസങ്ങളും നഷ്ടപ്പെടുന്നു. വിദ്യാര്‍ത്ഥിനികളില്‍ അഞ്ചിലൊരാള്‍ ആര്‍ത്തവം കാരണം പഠനം അവസാനിപ്പിക്കുന്നതായും ചില പഠനങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്.

സാഫ്കിന്‍...
സാനിറ്ററി നാപ്കിനുകളുടെ ഉയര്‍ന്ന വിലയാണ് പലരെയും അത് ഉപയോഗിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന നാപ്കിനുകള്‍ക്ക് ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്. എന്നാല്‍ സാധാരണ ഡിസ്‌പോസിബിള്‍ നാപ്കിനുകള്‍ക്ക് പകരം, ഒരു വര്‍ഷം മുഴുവന്‍ ഉപയോഗിക്കാവുന്ന നാപ്കിനുകളാണ് സാഫ്കിന്‍.

60 തവണ കഴുകി ഉപയോഗിക്കാം...
മറ്റു നാപ്കിനുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സാഫ്കിന്‍. ലോകത്തിലെ ആദ്യത്തെ വീണ്ടും ഉപയോഗിക്കാവുന്ന നാപ്കിനുകളാണ് സാഫ്കിന്‍. 60 തവണ കഴുകി ഉപയോഗിക്കാവുന്ന സാഫ്കിന്‍ ഒരു വര്‍ഷം വരെ ഈടുനില്‍ക്കും. 12 മണിക്കൂര്‍ തുടര്‍ച്ചയായി വലിച്ചെടുക്കുന്ന സാഫ്കിന്‍, ബാക്ടീരിയകളെ ഇല്ലാതാക്കാനും ശേഷിയുള്ളതാണ്.

സാഫ്കിന്‍ ക്യാമ്പയിന്‍...
ആര്‍ത്തവം കാരണം അധ്യയനദിവസങ്ങള്‍ നഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് സാഫ്കിന്‍ നാപ്കിനുകള്‍ നല്‍കുന്നതിനായി വ്യത്യസ്തമായ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. #GiveHer5 എന്ന ക്യാമ്പയിനിലൂടെ 150 രൂപ മുതല്‍ സംഭാവനയായി നല്‍കാം. ഈ പണമുപയോഗിച്ച് രാജ്യത്തെ നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് സാഫ്കിന്‍ നാപ്കിനുകള്‍ നല്‍കും. ആര്‍ത്തവം കാരണം വിദ്യാര്‍ത്ഥിനികളുടെ അധ്യയനം നഷ്ടപ്പെടരുതെന്നാണ് ക്യാമ്പയിന്റെ ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.giveher5.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.












Click it and Unblock the Notifications