Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ സ്ത്രീകള്‍: ഹര്‍ജി നല്‍കിയ അഭിഭാഷകനോട് കളി വേണ്ട!!!

ദില്ലി: ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിയ്ക്കണമോ വേണ്ടയോ എന്നാണല്ലോ ഇപ്പോഴത്തെ പ്രധാന വിവാദം. പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സ്വീകരിച്ച അഭിഭാഷകന്റെ മതം പോലും ഇവിടെ വിവാദമായിക്കഴിഞ്ഞു. അഭിഭാഷകന് വധഭീഷണിയും വന്നു.

ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാന്‍ ആയിരുന്നു ഹര്‍ജിക്കാരന്‍. സംഘടനയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ആയിരുന്നു ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി കോടതി സ്വീകരിയ്ക്കുകയും അതില്‍ ചില പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ സംഗതി വിവാദമായി.

Sabarimala

അഭിഭാഷകനായ നാഷാദ് അഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തിയ കേസും സുപ്രീം കോടതിയുടെ മുന്നില്‍ തന്നെയെത്തി. അങ്ങനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയും ആയിരുന്നു നൗഷാദിന് ഭീഷണി. സോഷ്യല്‍ മീഡിയ പ്രചാരണങ്ങളുടെ കാര്യത്തില്‍ കോടതിയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു.

അഭിഭാഷകന്റെ സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ ദില്ലി പോലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+