കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്താനുള്ള സാധ്യതയും മങ്ങുന്നു, സഭ 13 വരെ മാത്രം

Google Oneindia Malayalam News

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഈ സമ്മേളനകാലയളവില്‍ നിയമനിര്‍മാണം നടത്തിയേക്കില്ല. ഇപ്പോള്‍ ചേര്‍ന്നു കൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനം 13 ന് പിരിയുന്നത്. ബില്ല് ഈ സമ്മേളനത്തില്‍ കൊണ്ടുവരാന്‍ നിയമോപദേശം തേടുന്നതുള്‍പ്പടെ നിരവധി നടപടികളാണ് എടുക്കേണ്ടതായിട്ടുള്ളത്.

അതിനാല്‍ തന്നെ ഇനിയുള്ള ഏഴു ദിവസങ്ങള്‍ കൊണ്ട് ബില്ല് സഭയില്‍ കൊണ്ടുവരാന്‍ സാധിക്കില്ല. അതേസമയം, ഒരു ഒര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സമ്മളേനം വേണമെന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വരെ ശബരിമലയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സാധിക്കും.

modi-sabarimala

ഭരണഘടനയ്ക്കുള്ളില്‍ നിന്ന് ശബരിമല വിഷയത്തില്‍ ഇടപെടുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയത്. വിഷയത്തില്‍ ഒര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യം സുപ്രീംകോടതി പുനഃപരിശോധാന ഹര്‍ജികള്‍ പരിഗണിച്ച് തീരുമാനിക്കണമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചത്.

പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് കോടതി മാറ്റിവെച്ചിരിക്കുകയാണ്. കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നതിന് ശേഷമെ യുവതീപ്രവേശന വിധിയില്‍ സുപ്രീംകോടതിയുടെ അന്തിമവിധി വരാന്‍ സാധ്യതയുള്ളു. ഒര്‍ഡിനന്‍സിന്‍റെ കാര്യത്തില്‍ അതിന് ശേഷമെ കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തേക്കും.

English summary
sabarimala no chance for law from central government budget session till 13 february
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X