കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ പ്രതിദിനം അയ്യായിരം പേരെ പ്രവേശിപ്പിക്കാൻ ശുപാർശ: വരുമാനം കുറയുന്നത് തിരിച്ചടി!!

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ പ്രതിദിനം പ്രവേശനം നൽകുന്ന ഭക്തരുടെ എണ്ണം വർധിപ്പിക്കാൻ ശുപാർശ. ദിവസേന 5000 പേരെ പ്രവേശിപ്പിക്കാൻ ശുപാർശ നൽകിയിട്ടുള്ളത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ദിവസേന ശബരിമലയിൽ പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം വർധിപ്പിക്കാനാണ് ചീഫ് സെക്രട്ടറി തല സമിതിയോഗത്തിൽ ധാരണയായി. എന്നാൽ പ്രതിദിനം എത്ര ഭക്തരെ പ്രവേശിപ്പിക്കാമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കും.

സ്ത്രീ സുരക്ഷാ നിയമം ശക്തമാക്കി സൗദി, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ!!സ്ത്രീ സുരക്ഷാ നിയമം ശക്തമാക്കി സൗദി, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ!!

കൊവിഡ് സാഹചര്യം പരിണിച്ച് ശബരിമലയിൽ 1000 പേരെ പ്രവേശിപ്പിക്കാമെന്നാണ് നേരത്തെ ധാരണയായത്. എന്നാൽ നിലവിൽ 1000 പോരും എത്തുന്നില്ല. ബുക്ക് ചെയ്തവരിൽ പലരും ശബരിമലയിലെത്താതിരിക്കുമ്പോഴും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ദർശനത്തിനുള്ള അനുമതി തേടിക്കൊണ്ട് ദേവസ്വം ബോർഡിനെ സമീപിക്കുന്നത്. അതേ സമയം വരുമാന പ്രതിസന്ധി കണക്കിലെടുത്ത് പ്രതിദിനം ശബരിമലയിൽ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം വർധിപ്പിക്കമെന്ന് ദേവസ്വം ബോർഡ് നേരത്തെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

sabarimala-160614

Recommended Video

cmsvideo
കേരള: ശബരിമല; തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാൻ ആലോചനയിലെന്ന് ദേസ്വം ബോർഡ് പ്രസിഡന്റ്

അതേസമയം പ്രതിദിനം ദർശനം നടത്താൻ അനുവദിക്കുന്ന ഭക്തരുടെ എണ്ണം 5000 ആക്കുന്നത് സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതോടെ ദിവസേന കോടികളാണ് വരുമാനമായി ലഭിക്കാറുണ്ട്. ഭക്തരുടെ കുത്തനെ കുറഞ്ഞതോടെ 10 ലക്ഷം വരെ മാത്രമാണ് ശബരിമലയിലെ വരുമാനം. ഭക്തരുടെ എണ്ണം വർധിക്കാതെ ശമ്പളത്തിൽ വർധനവുണ്ടാകില്ലെന്ന് ദേവസ്വം ബോർഡും പ്രതികരിച്ചിരുന്നു.

 അധികാരം പിടിക്കാൻ അങ്കത്തിനൊരുങ്ങി ബിജെപി: ഹൈദരാബാദിൽ ഇറക്കുന്നത് അമിത് ഷായെയും നഡ്ഡയെയും അധികാരം പിടിക്കാൻ അങ്കത്തിനൊരുങ്ങി ബിജെപി: ഹൈദരാബാദിൽ ഇറക്കുന്നത് അമിത് ഷായെയും നഡ്ഡയെയും

കോണ്‍ഗ്രസില്‍ വെട്ടിനിരത്തല്‍, വിമതരെല്ലാം ഔട്ട്, ഡിസിസി ജനറല്‍ സെക്രട്ടറി അടക്കം പുറത്തായി!!കോണ്‍ഗ്രസില്‍ വെട്ടിനിരത്തല്‍, വിമതരെല്ലാം ഔട്ട്, ഡിസിസി ജനറല്‍ സെക്രട്ടറി അടക്കം പുറത്തായി!!

English summary
Sabarimala Pilgrimage: Request to allow 5000 pilgrims in a single day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X