കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സ്വകാര്യ ബിൽ ഇന്ന് ലോക്സഭയിൽ, മോദി സർക്കാരിന്റെ ആദ്യ ബിൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കൽ!

Google Oneindia Malayalam News

ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിഷയം ഉള്‍പ്പെടെ ലോക്‌സഭയില്‍ ഇന്ന് സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കപ്പെടും. കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനാണ് പതിനേഴാം ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്‍ അവതരിപ്പിക്കുക. ശബരിമല ശ്രീധര്‍മ ശാസ്ത്ര ക്ഷേത്ര ബില്‍ എന്ന പേരിലാണ് എന്ന പേരിലാണ് ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായ സ്വകാര്യ ബില്‍ എന്‍കെ പ്രേമചന്ദ്രന്‍ അവതരിപ്പിക്കുക. ശബരിമലയിലെ പഴയ ആചാരം നിലനിര്‍ത്തണം എന്ന ആവശ്യമാണ് ബില്ലിന്റെ കാതല്‍.

എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത്? 'ഗേൾ ഫ്രണ്ടാ'യ സ്പെയിൻകാരി വെറോണിക്ക എവിടെ?എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത്? 'ഗേൾ ഫ്രണ്ടാ'യ സ്പെയിൻകാരി വെറോണിക്ക എവിടെ?

കേരളത്തില്‍ ശബരിമല വിഷയം പ്രധാന പ്രചാരണവിഷയമായി ഉപയോഗിച്ച ബിജെപി ബില്ലിനോട് എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്. ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ് പ്രേമചന്ദ്രന്റെ നീക്കം. ശബരിമല സ്വകാര്യ ബില്‍ കൂടാതെ തൊഴിലുറപ്പ്, ഇഎസ്‌ഐ, സര്‍ഫാസി നിയമ ഭേദഗതി എന്നീ ബില്ലുകളും എന്‍കെ പ്രേമചന്ദ്രന്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷമാണ് ശബരിമല ബിൽ അവതരണം. ഇത് ചർച്ചയ്ക്ക് എടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും.

ls

കുറഞ്ഞ ദിവസ വേതനം 800 രൂപയാക്കുക എന്നത് അടക്കമുളള ഭേദഗതികളാണ് തൊഴിലുറപ്പ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇഎസ്‌ഐ ആനുകൂല്യം കര്‍ഷക തൊഴിലാളികളും അംസംഘടിത മേഖലയിലെ തൊഴിലാളികളും അടക്കമുളളവരിലേക്കും വ്യാപിപ്പിക്കുക എന്നതാണ് ഇഎസ്‌ഐ ബില്ലിലെ ആവശ്യം. അര്‍ബുദ, വൃക്ക രോഗികളെ സര്‍ഫാസി നിയമക്കുരുക്കില്‍ നിന്ന് ഒഴിവാക്കാനുളള ഭേദഗതി ഉള്‍ക്കൊള്ളുന്നതാണ് എന്‍കെ പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന സര്‍ഫാസി ബില്‍.

പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്! പ്രവാസി ആത്മഹത്യയിൽ രോഷം കൊണ്ട് ജോയ് മാത്യുപ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്! പ്രവാസി ആത്മഹത്യയിൽ രോഷം കൊണ്ട് ജോയ് മാത്യു

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യത്തെ ബില്‍ അവതരണവും ഇന്ന് ലോക്‌സഭയില്‍ ഉണ്ടാകും. മുസ്ലീംകള്‍ക്കിടയിലെ വിവാഹ മോചന രീതികളിലൊന്നായ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. നിയമ മന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിക്കുക. ലോക്‌സഭയില്‍ സര്‍ക്കാരിന് ബില്‍ പാസ്സാക്കിയെടുക്കാന്‍ സാധിക്കും. എന്നാല്‍ പ്രതിപക്ഷം ഒരുമിച്ച് എതിര്‍ക്കുകയാണ് എങ്കില്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാനുളള ഭൂരിപക്ഷം സര്‍ക്കാരിന് ലഭിക്കില്ല. ഒന്നാം മോദി സര്‍ക്കാരിനും രാജ്യസഭയില്‍ മുത്തലാഖ് ബില്‍ പാസ്സാക്കിയെടുക്കാന്‍ സാധിച്ചിരുന്നില്ല.

English summary
Sabarimala private Bill and Tripple Talaq bill to be presented before Lok Sabha today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X