ശബരിമല വിധി; വിശാല ബെഞ്ചിന്റെ തീരുമാനം കാത്ത് സുപ്രീം കോടതി, നിലവിലെ വിധിക്ക് സ്റ്റേ ഇല്ല
മണ്ഡല-മകര വിളക്ക് കാലത്ത് യുവതികളെ ശബരിമലയിലേക്ക് അയച്ച് സർക്കാർ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും വിശാല ബെഞ്ച് പരിഗണിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ധൃതിപിടിച്ച് യുവതികളെ ശബരിമലയിൽ കയറ്റരുതെന്ന് ചെന്നിത്തല പറഞ്ഞു.
മുന്‍ ചീഫ് ജസ്റ്റിസ്‍ ദീപക് മിശ്ര, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, ജസ്റ്റിസ് എംഎം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര, എന്നിവരടങ്ങിയ ഭരണഘടനാണ് ബെഞ്ചാണ് 2018 സെപ്റ്റംബര്‍ 28 ന് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേനം അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.
READ MORE
ശബരിമല യുവതി പ്രവേശനത്തിനെതിരെ സമർപ്പിച്ച പുന: പരിശോധന ഹർജികൾ ഏഴ് ജഡ്ദിമാർ അടങ്ങുന്ന വിശാല ബെഞ്ചിൽ നിന്ന് ഉത്തരങ്ങൾ കിട്ടുന്നത് വരെ മാറ്റി വയ്ക്കാൻ സുപ്രീം കോടതിയുടെ തീരുമാനം പുന: പരിശോധനാ ഹർജികളിൽ തീർപ്പെടുക്കുന്നതിന് മുമ്പ് 7 വിഷയങ്ങളിലാണ് വിശാല ബെഞ്ച് വ്യക്തത നൽകേണ്ടത്. അതേ സമയം നിലവിലെ യുവതി പ്രവേശന വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല. ഭരണഘടന ബെഞ്ചിലെ 3 ജഡ്ജിമാരാണ് പുന: പരിശോധനാ ഹർജികൾ പരിഗണിക്കേണ്ടതുണ്ടോയെന്ന് ഏഴംഗ ബെഞ്ച് തീരുമാനിക്കട്ടെയെന്ന് നിലപാടെടുത്തത്. കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ.













Click it and Unblock the Notifications