കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധി; വിശാല ബെഞ്ചിന്റെ തീരുമാനം കാത്ത് സുപ്രീം കോടതി, നിലവിലെ വിധിക്ക് സ്റ്റേ ഇല്ല

Google Oneindia Malayalam News

Newest First Oldest First
12:20 PM, 14 Nov

ശബരിമല വിധിയിൽ രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിക്കരുതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
11:51 AM, 14 Nov

ഒരു വിധി വന്നു കഴിഞ്ഞാൽ അത് എല്ലാവർക്കും ബാധകമാണ്. വിധിക്കെതിരെ കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങൾ ഭരണഘടന വിരുദ്ധമെന്ന് ന്യൂനപക്ഷ വിധിയിൽ ജസ്റ്റിസ് നരിമാൻ.
11:50 AM, 14 Nov

സുപ്രീം കോടതി വിശ്വാസത്തിന്റെയും വിശ്വാസികളുടെയും വിജയമാണെന്ന് എൻഎസ്എസ്
11:49 AM, 14 Nov

സുപ്രീം കോടതി വളപ്പിൽ നാമജപവുമായി ഹർജിക്കാർ
11:39 AM, 14 Nov

മണ്ഡല-മകര വിളക്ക് കാലത്ത് യുവതികളെ ശബരിമലയിലേക്ക് അയച്ച് സർക്കാർ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും വിശാല ബെഞ്ച് പരിഗണിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ധൃതിപിടിച്ച് യുവതികളെ ശബരിമലയിൽ കയറ്റരുതെന്ന് ചെന്നിത്തല പറഞ്ഞു.
11:36 AM, 14 Nov

ഇനിയും സംസ്ഥാന സർക്കാർ പാഠം പഠിച്ചില്ലെങ്കിൽ പ്രതികരണം രൂക്ഷമായിരിക്കുമെന്ന് കുമ്മനം രാജശേഖരൻ. സുപ്രീം കോടതി വിധി സ്വാഗതാർഹമാണ് ദേവസ്വം ബോർഡ് ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
11:34 AM, 14 Nov

ശബരിമല വിധി രാഷ്ട്രീയവൽക്കരിച്ചുവെന്ന് കനക ദുർഗ. വിധി നീരാശപ്പെടുത്തുന്നില്ലെന്നും വിശാല ബെഞ്ച് കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും കനകദുർഗ വ്യക്തമാക്കി.
11:03 AM, 14 Nov

നിലവിലെ വിധിക്ക് സ്റ്റേ ഇല്ല. ഏഴംഗ ബെഞ്ച് പരിഗണിക്കുന്നത് വരെ യുവതി പ്രവേശന വിധി നിലനിൽക്കും
11:01 AM, 14 Nov

പുന: പരിശോധനാ ഹർജികളിൽ തീർപ്പെടുക്കുന്നതിന് മുമ്പ് 7 വിഷയങ്ങളിലാണ് വിശാല ബെഞ്ച് വ്യക്തത നൽകേണ്ടത്.
10:52 AM, 14 Nov

ശബരിമല യുവതി പ്രവേശനത്തിനെതിരെ സമർപ്പിച്ച പുന: പരിശോധന ഹർജികൾ ഏഴ് ജഡ്ദിമാർ അ‍ടങ്ങുന്ന വിശാല ബെഞ്ചിൽ നിന്ന് ഉത്തരങ്ങൾ കിട്ടുന്നത് വരെ മാറ്റി വയ്ക്കാൻ സുപ്രീം കോടതിയുടെ തീരുമാനം
10:51 AM, 14 Nov

ആചാരാനുഷ്ഠാനങ്ങളിൽ കോടതി ഇടപെടാറില്ലെന്ന് ചീഫ് ജസ്റ്റിസ്
10:50 AM, 14 Nov

മുസ്ലീം സ്ത്രീകളുടെ ദർഗ പ്രവേശനവും പാർസി സ്ത്രീകളുടെ പ്രവേശനവും വിശാല ബെഞ്ചിന് വിട്ടു
10:44 AM, 14 Nov

ജസ്റ്റിസ് രോഹിന്‍റണ്‍ നരിമാനും ഡിവൈ ചന്ദ്രചൂഡും വിയോജന വിധി രേഖപ്പെടുത്തി
10:40 AM, 14 Nov

ശബരിമല യുവതി പ്രവേശനത്തിനെതിരെ സമർപ്പിച്ച പുന: പരിശോധന ഹർജികൾ ഏഴ് ജഡ്ജിമാർ അ‍ടങ്ങുന്ന വിശാല ബെഞ്ചിൽ നിന്ന് ഉത്തരങ്ങൾ കിട്ടുന്നത് വരെ മാറ്റി വയ്ക്കാൻ സുപ്രീം കോടതിയുടെ തീരുമാനം
10:38 AM, 14 Nov

മൂന്ന് ജഡ്ജിമാരുടെ വിധി ആദ്യം വായിക്കുന്നു
10:38 AM, 14 Nov

വിധി വായിക്കുന്നത് ചീഫ് ജസ്റ്റിസ്
10:36 AM, 14 Nov

വിധി വായി്ച്ചു തുടങ്ങി
10:35 AM, 14 Nov

5 ജഡ്ജിമാരും വിധിയിൽ ഒപ്പുവച്ചു
10:34 AM, 14 Nov

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഉൾപ്പെടെയുള്ള ജഡ്ജിമാർ കോടതി മുറിയിൽ എത്തി
10:30 AM, 14 Nov

കക്ഷികളും അഭിഭാഷകരും കോടതിയിൽ എത്തി
10:30 AM, 14 Nov

മുദ്രവച്ച കവറിൽ വിധി കോർട്ട് മാസ്റ്ററുടെ മേശയിൽ എത്തി
10:08 AM, 14 Nov

ശബരിമല വിധി എതിരായാൽ ജെല്ലിക്കെട്ട് മാതൃകയിൽ പള്ളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ
10:05 AM, 14 Nov

ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയിലേക്ക് പുറപ്പെട്ടു
9:53 AM, 14 Nov

വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി തൃപ്തി ദേശായി. വിധി അനുകൂലമായാല്‍ ശബരിമലയില്‍ ഉടനെത്തുമെന്നും തൃപ്തി ദേശായി.
9:13 AM, 14 Nov

വിധി അയ്യപ്പന്റെ യുക്തി പ്രകാരം വരുമെന്ന് ശബരിമലയിലെ നിയുക്ത മേൽശാന്തി സുധീർ നമ്പൂതിരി. എല്ലാം അയ്യപ്പനിൽ സമർപ്പിക്കുന്നുവെന്നും പൂജ മാത്രമാണ് തന്റെ നിയോഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
8:26 AM, 14 Nov

അയോധ്യ വിധിയുമായി ബന്ധപ്പെടുത്തുമ്പോള്‍ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് പ്രയാർ ഗോപാലകൃഷ്ണൻ
8:20 AM, 14 Nov

ഭക്തജനങ്ങൾ സംയമനം പാലിക്കണമെന്ന് ശബരിമല കർമസമിതി
8:14 AM, 14 Nov

മുന്‍ ചീഫ് ജസ്റ്റിസ്‍ ദീപക് മിശ്ര, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, ജസ്റ്റിസ് എംഎം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര, എന്നിവരടങ്ങിയ ഭരണഘടനാണ് ബെഞ്ചാണ് 2018 സെപ്റ്റംബര്‍ 28 ന് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേനം അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.
8:06 AM, 14 Nov

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക
7:58 AM, 14 Nov

വിധിയെന്തായാലും അവധാനതയോടെ സ്വീകരിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
READ MORE

ശബരിമല യുവതി പ്രവേശനത്തിനെതിരെ സമർപ്പിച്ച പുന: പരിശോധന ഹർജികൾ ഏഴ് ജഡ്ദിമാർ അ‍ടങ്ങുന്ന വിശാല ബെഞ്ചിൽ നിന്ന് ഉത്തരങ്ങൾ കിട്ടുന്നത് വരെ മാറ്റി വയ്ക്കാൻ സുപ്രീം കോടതിയുടെ തീരുമാനം പുന: പരിശോധനാ ഹർജികളിൽ തീർപ്പെടുക്കുന്നതിന് മുമ്പ് 7 വിഷയങ്ങളിലാണ് വിശാല ബെഞ്ച് വ്യക്തത നൽകേണ്ടത്. അതേ സമയം നിലവിലെ യുവതി പ്രവേശന വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല. ഭരണഘടന ബെഞ്ചിലെ 3 ജഡ്ജിമാരാണ് പുന: പരിശോധനാ ഹർജികൾ പരിഗണിക്കേണ്ടതുണ്ടോയെന്ന് ഏഴംഗ ബെഞ്ച് തീരുമാനിക്കട്ടെയെന്ന് നിലപാടെടുത്തത്. കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ.

sabarimala
English summary
Sabarimala Review Verdict Live Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X