കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സമരം ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കണം.... ബിജെപിക്ക് നിര്‍ദേശങ്ങളുമായി ആര്‍എസ്എസ്

Google Oneindia Malayalam News

ബെംഗളൂരു: ശബരിമല പ്രതിഷേധത്തില്‍ ബിജെപിക്ക് പുതിയ നിര്‍ദേശങ്ങളുമായി ആര്‍എസ്എസ്. ശബരിമല പ്രക്ഷോഭം ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കണമെന്നാണ് ആര്‍എസ്എസിന്റെ നിര്‍ദേശം. ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാനുള്ള ആര്‍എസ്എസിന്റെ പുതിയ നിര്‍ദേശമാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയ്യപ്പഭക്തരെ ബൂത്ത് തലത്തില്‍ സംഘടിപ്പിക്കാന്‍ ബിജെപിക്ക് കര്‍ശന നിര്‍ദേശമുണ്ട്. ദക്ഷിണേന്ത്യയില്‍ കര്‍ണാടക ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കാര്യമായി നേട്ടമുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ ശബരിമല വിഷയത്തിലൂടെ ഈ പോരായ്മ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.

1

കഴിഞ്ഞ ദിവസം മംഗലാപുരത്ത് ചേര്‍ന്ന് ആര്‍എസ്എസിന്റെ ദക്ഷിണേന്ത്യന്‍ യോഗത്തില്‍ ഇക്കാര്യങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. ശബരിമല വിഷയം ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാനുള്ള സുവര്‍ണാവസരമാണെന്നാണ് ആര്‍എസ്എസ് നിലപാട്. അതേസമയം ആര്‍എസ്എസിന്റെ നിര്‍ദേശം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയം ശബരിമല ആവണമെന്നാണ് ഷായുടെ നിര്‍ദേശം. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ശബരിമലയിലെത്തുന്ന ബഹുഭൂരിപക്ഷം ഭക്തര്‍. അതുകൊണ്ടാണ് ഇവിടേക്ക് സമരം വ്യാപിപ്പിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഓരോ ബൂത്ത് തലത്തിലും ആറ് അയ്യപ്പ ഭക്തരെങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇവരെ സംഘടിപ്പിച്ച് പ്രചാരണം നടത്താനാണ് നിര്‍ദേശം.

തൃപ്തി ദേശായി സർക്കാരിന്റെ അതിഥി; വിമാനത്തിലല്ല എത് ഇടവഴിയിലൂടെ പോയാലും തടയുംതൃപ്തി ദേശായി സർക്കാരിന്റെ അതിഥി; വിമാനത്തിലല്ല എത് ഇടവഴിയിലൂടെ പോയാലും തടയും

രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടി, മുൻകൂർ ജാമ്യം നൽകാതെ കോടതി, അറസ്റ്റ്?രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടി, മുൻകൂർ ജാമ്യം നൽകാതെ കോടതി, അറസ്റ്റ്?

English summary
sabarimala rss suggestion to bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X