ശബരിമല സീസണില്‍ ആന്ധ്രപ്രദേശിന്റെ വരുമാനം കുറയുന്നു
വിജയവാഡ: ശബരിമല സീസണില്‍ ആന്ധ്രപ്രദേശിന്റെ വരുമാനം കുറയുന്ന മാസമാണെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ശബരിമലയില്‍ പോകാന്‍ ഭക്തര്‍ 40 ദിവസം വ്രതം അനുഷ്ഠിക്കമ്പോള്‍ അവര്‍ മദ്യസേവ ഒഴിവാക്കാറുണ്ട്.
ജനങ്ങള്‍ മദ്യ സേവ ഒഴിവാക്കുന്നതുകൊണ്ട് സംസ്ഥാനത്തിന്റെ വരുമാനത്തിന് കുറവ് വരുന്നതായി അദ്ദേഹം പറഞ്ഞു. ഈ അടുത്തകാലത്തായി മദ്യ വില്‍പ്പന കുറഞ്ഞിട്ടുണ്ട്. ഇത് സംസ്ഥാനത്തിന് വന്‍ നഷ്ടമുണ്ടാക്കിയെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ആന്ധ്രാപ്രദേശിലെ ക്ഷേത്ര വരുമാനത്തിലുണ്ടായ 27 ശതമാനം വര്‍ധനവിന് കാരണം വിശ്വാസികള്‍ കൂടുതല്‍ പാപം ചെയ്യുന്നതുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. വിജയവാഡയില്‍ ജില്ലാ കലക്ടര്‍മാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശൈശവാവസ്ഥയിലാണ് ഇപ്പോള്‍ ആന്ധ്രാപ്രദേശ് എന്നും, 2011 ഓടെ രാജ്യത്തെ മികച്ച മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 2050 ഓടെ ഒന്നാം സ്ഥാനത്തെത്തും. എല്ലാവരുടേയും കൂട്ടായ സഹകരണം സര്‍ക്കാര്‍ പദ്ധതിയായ വിഷന്‍ 2015ന് വേണമെന്ന്ും അദ്ദേഹം കൂട്ടിചേര്‍ത്തു.












Click it and Unblock the Notifications