കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീംകോടതി വളപ്പില്‍ നാമജപം മുഴങ്ങി; സംസ്ഥാനത്തും പ്രകടനം, തങ്ങള്‍ക്ക് അനുകൂലമെന്ന് വാദം

Google Oneindia Malayalam News

ദില്ലി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച റിവ്യൂ ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട സുപ്രീംകോടതി വിധിക്ക് പിന്നാലെ കോടതി വളപ്പില്‍ നാമജപം മുഴങ്ങി. ഹര്‍ജിക്കാരും ഇവരോടൊപ്പം വിധി കേള്‍ക്കാനെത്തിയവരുമാണ് സുപ്രീംകോടതി വളപ്പില്‍ അയപ്പ നാമജപം മുഴക്കിയത്.

Supre

ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ഇവരുടെ വാദം. യുവതീ പ്രവേശനം അനുവദിച്ച മുന്‍ വിധിയില്‍ പിശകുണ്ടെന്ന് കോടതിക്ക് തോന്നിയതിനാലാണ് പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറയുന്നു. തങ്ങളുടെ വാദം അംഗീകരിക്കപ്പെട്ടുവെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ മുന്‍ വിധി കോടതി സ്‌റ്റേ ചെയ്തിട്ടില്ല എന്നതും എടുത്തുപറയേണ്ടത്.

റഫാല്‍ വിധി: ഹര്‍ജികള്‍ തള്ളി, പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി, മോദി സര്‍ക്കാരിന് ആശ്വാസംറഫാല്‍ വിധി: ഹര്‍ജികള്‍ തള്ളി, പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി, മോദി സര്‍ക്കാരിന് ആശ്വാസം

കേരളത്തിലും ചിലയിടങ്ങളില്‍ നാമജപം വിളിച്ച് ചിലര്‍ ആഹ്ലാദം പ്രകടനംനടത്തി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മുസ്ലിങ്ങളെ കൂടി ഉള്‍പ്പെടുത്തി ശബരിമല വിഷയം ചര്‍ച്ച ചെയ്യുമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജി തള്ളിയാല്‍ ജല്ലിക്കെട്ട് മാതൃകയില്‍ പള്ളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് നേരത്തെ അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

സൗദി-ഹൂത്തി യുദ്ധം അവസാനിച്ചേക്കും; മുഖ്യ റോളില്‍ ഒമാന്‍, വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചസൗദി-ഹൂത്തി യുദ്ധം അവസാനിച്ചേക്കും; മുഖ്യ റോളില്‍ ഒമാന്‍, വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച

Recommended Video

cmsvideo
KanakaDurga and Bindhu Ammini react to Sabarimala verdict | Oneindia Malayalam

അഞ്ചംഗ സൂപ്രീംകോടതി ഭരണഘടനാ ബെഞ്ചില്‍ വിഷയത്തില്‍ ഭിന്നതയുണ്ടായി. പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാന്‍ മൂന്ന് പേര്‍ തീരുമാനിച്ചപ്പോള്‍ രണ്ടു ജഡ്ജിമാര്‍ എതിര്‍ത്തു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എഎം ഖന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഏഴംഗ വിശാല ബെഞ്ചിന് വിടണമെന്ന് വിധിച്ചത്. എന്നാല്‍ ബെഞ്ചിലെ മറ്റംഗങ്ങളായ റോഹിങ്ടണ്‍ നരിമാനും ഡിവൈ ചന്ദ്രചൂഢും ഇതിനെ എതിര്‍ത്തു. ഭൂരിപക്ഷ വിധിയാണ് നടപ്പാകുക.

English summary
Sabarimala verdict: Namajapa prayer in Supreme Court compound
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X