കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധി: എതിരായാൽ ജല്ലിക്കെട്ട് മാതൃകയിൽ പള്ളിക്കെട്ട് സമരമെന്ന് രാഹുൽ ഈശ്വർ

Google Oneindia Malayalam News

ദില്ലി: ശബരിമല കേസിലെ 2018ലെ വിധി പുനപരിശോധിക്കേണ്ട എന്നാണ് സുപ്രീം കോടതി വിധിയെങ്കില്‍ ജല്ലിക്കെട്ട് മാതൃകയില്‍ പളളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍, സമാധാനം മുന്‍നിര്‍ത്തിയുളള പ്രാര്‍ത്ഥനാ സമരമാണ് നടത്തുക എന്നും അയ്യപ്പ ധര്‍മസേന പ്രസിഡണ്ടായ രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. അതിനായി ജല്ലിക്കെട്ട് സമര മാതൃകയാണ് പിന്തുടരാന്‍ ഉദ്ദേശിക്കുന്നത് എന്നും രാഹുല്‍ ഈശ്വര്‍ ന്യൂസ് 18നോട് പ്രതികരിച്ചു.

നല്ലൊരു വിധിയാകും ഉണ്ടാവുക എന്ന് കരുതുന്നതായും സുപ്രീം കോടതിയില്‍ പ്രതീക്ഷയുളളതായും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ലൈവ് വീഡിയോയില്‍ പറയുന്നു. പതിവ് രീതിയില്‍ മൂന്ന് കാര്യങ്ങളാണ് രാഹുല്‍ ഈശ്വര്‍ വീഡിയോയില്‍ പറയുന്നത്.

sabarimala

ഒന്നുകില്‍ സുപ്രൂം കോടതി റിവ്യൂ ഹര്‍ജികള്‍ തള്ളും. അതല്ലെങ്കില്‍ സ്‌റ്റേയോട് കൂടി ഏഴംഗ ബെഞ്ചിന് വിടും, അതുമല്ലെങ്കില്‍ സ്‌റ്റേ ഇല്ലാതെ ഏഴംഗ ബെഞ്ചിന് വിടുമെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. റിവ്യൂ തള്ളിയാലും സ്റ്റേ ഇല്ലാതെ ഏഴംഗ ബെഞ്ചിലേക്ക് വിട്ടാലും ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനകം തന്നെ ക്യൂറേറ്റീവ് പെറ്റീഷന്‍ അടക്കം തയ്യാറാക്കിയിട്ടുണ്ട്. വേണ്ടി വന്നാല്‍ ഓര്‍ഡിനന്‍സ് അടക്കം വേണ്ടി വരുമെന്നും രാഹുല്‍ പറയുന്നു.

Recommended Video

cmsvideo
സോഷ്യൽമീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയാലും നടപടി

അക്രമം ഉണ്ടാവരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും രാഹുല്‍ ഈശ്വര്‍ വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ തവണ തങ്ങളുടെ ഭാഗത്ത് നിന്ന് ചില തെറ്റുകള്‍ പറ്റിയെന്നും അത് രാജ്യവ്യാപകമായി ചീത്തപ്പേര് മാത്രമേ ഉണ്ടാക്കി തന്നിട്ടുളളൂ എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. സമാധാനപരമായി ഗാന്ധി മാര്‍ഗത്തില്‍ പ്രതിഷേധിക്കാനും മുന്‍പോട്ട് പോകാനും കഴിയണം എന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നു.

English summary
Sabarimala Verdict: Rahul Easwar about expectaions about SC Verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X