കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധി: പുന:പരിശോധനാ ഹർജികൾ തീർപ്പാക്കാതെ സുപ്രീം കോടതി! യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ല

Google Oneindia Malayalam News

ദില്ലി: ശബരിമല കേസിലെ പുനപരിശോധനാ ഹർജികൾ തീർപ്പാക്കാതെ സുപ്രീം കോടതി. മതവും ആചാരങ്ങളും ഭരണഘടനാ വകുപ്പുകളുമായി ബന്ധപ്പെട്ട 7 വിഷയങ്ങൾ തീർപ്പ് കൽപ്പിക്കാൻ സുപ്രീം കോടതിയുടെ 7 അംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഈ 7 ചോദ്യങ്ങൾക്കുളള ഉത്തരം ലഭിച്ച ശേഷം മാത്രമേ പുനപരിശോധനാ ഹർജികൾ പരിഗണിക്കേണ്ടതുണ്ടോ എന്ന് സുപ്രീം കോടതി തീരുമാനിക്കുകയുളളൂ. അതേസമയം യുവതീ പ്രവേശനം അനുവദിച്ച മുൻ വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇതോടെ ശബരിമലയിൽ എല്ലാ പ്രായത്തിലുമുളള സ്ത്രീകൾക്കും നിയമവിധേയമായി തന്നെ പ്രവേശിക്കാം. കേസിൽ ഭൂരിപക്ഷ വിധിയാണുണ്ടായിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജ. ഖാൻവിൽകർ, ജ. ഇന്ദു മൽഹോത്ര എന്നിവരാണ് ഒരേ വിധി പുറപ്പെടുവിച്ചത്.

ശബരിമല വിധി: എതിരായാൽ ജല്ലിക്കെട്ട് മാതൃകയിൽ പള്ളിക്കെട്ട് സമരമെന്ന് രാഹുൽ ഈശ്വർശബരിമല വിധി: എതിരായാൽ ജല്ലിക്കെട്ട് മാതൃകയിൽ പള്ളിക്കെട്ട് സമരമെന്ന് രാഹുൽ ഈശ്വർ

അതേസമയം അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങളായ ജ. ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ആർഎഫ് നരിമാൻ എന്നിവർ വിയോജിച്ച് വിധി പുറപ്പെടുവിച്ചു. പുനപരിശോധനാ ഹർജികൾ ഇനി പരിഗണിക്കേണ്ടതില്ല എന്നാണ് ഹർജികൾ തള്ളിക്കൊണ്ടുളള ചന്ദ്രചൂഡിന്റെയും നരിമാന്റെയും ന്യൂനപക്ഷ വിധിന്യായം.

sc

മതാചാരങ്ങളിൽ കോടതി ഇടപെടാൻ പാടില്ലെന്നും അതിനെ സ്വാതന്ത്ര്യത്തോടെ വിടുക എന്നുമാണ് ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരിക്കുന്നത്. ശബരിമലയ്ക്ക് സമാനമായ കേസുകളും ഇനി വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കും. മുസ്ലീം, പാഴ്സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം സംബന്ധിച്ച കേസുകളടക്കമാണ് സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടിരിക്കുന്നത്.

56 പുനപരിശോധനാ ഹർജികളും 9 മറ്റ് ഹർജികളും പരിഗണിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. അതേസമയം 2018 സെപ്റ്റംബർ 28നാണ് ശബരിമലയിൽ എല്ലാ പ്രായത്തിലുമുളള സ്ത്രീകൾക്കും പ്രവേശിക്കാം എന്ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുളള ഭരണ ഘടനാ ബെഞ്ച് വിധിച്ചത്. ഭരണഘടന എല്ലാ പൌരന്മാർക്കും അനുവദിക്കുന്ന തുല്യത എന്ന അവകാശം ഉയർത്തിപ്പിടിച്ചാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. എന്നാൽ വിധിക്ക് ശേഷം വൻ പ്രതിഷേധമാണ് കേരളത്തിൽ ഉയർന്നത്.

ശബരിമല: ബിജെപിക്ക് സുവർണാവസരം, സിപിഎമ്മിന് നവോത്ഥാനം, ഇരുതോണിയിലും കാലിട്ട കോൺഗ്രസുംശബരിമല: ബിജെപിക്ക് സുവർണാവസരം, സിപിഎമ്മിന് നവോത്ഥാനം, ഇരുതോണിയിലും കാലിട്ട കോൺഗ്രസും

Recommended Video

cmsvideo
sabarimala verdict: supreme court order on review petition

2018ലെ ഭരണഘടനാ ബെഞ്ചിന്റേതും ഭൂരിപക്ഷ വിധിയായിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര, ജസ്റ്റിസുമാരായ ഖാൻവിൽക്കർ, നരിമാൻ, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് ഒരേ വിധി പുറപ്പെടുവിച്ചത്. അതേസമയം ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജ. ഇന്ദു മൽഹോത്ര വിയോജിച്ചാണ് വിധിന്യായമെഴുതിയത്. എന്നാൽ ഇക്കുറി ഇന്ദു മൽഹോത്രയ്ക്കൊപ്പം ചീഫ് ജസ്റ്റിസും ജ. ഖാൻവിൽക്കറും ചേർന്നാണ് ശബരിമല കേസിലെ ഭൂരിപക്ഷ വിധി പറഞ്ഞിരിക്കുന്നത്.

English summary
Sabarimala Verdict: Supreme Court refers issue to 7 member larger bench
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X