• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമല വിധി: ജ. ദീപക് മിശ്രയടക്കം നാല് പേർക്ക് ഒരേ വിധി, എതിർ വിധിയെഴുതി ജ. ഇന്ദു മൽഹോത്ര!

ദില്ലി: കേരളത്തെ ഇളക്കി മറിച്ചതാണ് ശബരിമല കേസിൽ 2018ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി. ലിംഗ വ്യത്യാസത്തിന്റെ പേരിൽ സ്ത്രീകളെ ഒരിടത്ത് നിന്നും മാറ്റി നിർത്തരുത് എന്ന് അടിവരയിട്ട് പറഞ്ഞാണ് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുളള ഭരണഘടനാ ബെഞ്ച് ചരിത്ര വിധി പുറപ്പെടുവിച്ചത്. ആർത്തവം അടക്കമുളള വിഷയങ്ങളിൽ സുപ്രീം കോടതി വിധി ന്യായത്തിൽ കൃത്യമായും വ്യക്തത വരുത്തിയിട്ടുണ്ട്.

ശബരിമല: ബിജെപിക്ക് സുവർണാവസരം, സിപിഎമ്മിന് നവോത്ഥാനം, ഇരുതോണിയിലും കാലിട്ട കോൺഗ്രസും

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖാൻവിൽക്കർ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ആർഎഫ് നരിമാൻ എന്നിവർ ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണം എന്ന് വിധി പ്രസ്താവിച്ചു. എന്നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധിയോട് വിയോജിച്ചു. ശബരിമല കേസിലെ 5 ന്യായാധിപരുടേയും വിധി ന്യായങ്ങൾ പരിശോധിക്കാം:

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജ. ഖാൻവില്‍കറും പുറപ്പെടുവിച്ച വിധി

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജ. ഖാൻവില്‍കറും പുറപ്പെടുവിച്ച വിധി

ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രമയും ജസ്റ്റിസ് എഎം ഖാന്‍വില്‍കറും സംയുക്ത വിധിയാണ് പുറപ്പെടുവിച്ചത്. ലിംഗ വ്യത്യാസങ്ങള്‍ പരിഗണിച്ച് കൊണ്ടല്ല ആരാധനയ്ക്കുളള അവകാശം. പുരുഷാധിപത്യ മനോഭാവം ആരാധനയ്ക്കുളള തുല്യാവകാശത്തെ ബാധിക്കുന്നത് അംഗീകരിക്കാനാവില്ല. മതം ഒരു ജീവിത രീതിയാണെന്നും അതില്‍ വൈവിധ്യങ്ങളുണ്ടെന്നും സംയുക്ത വിധിന്യായത്തില്‍ പറയുന്നു.

പ്രത്യേക മതവിഭാഗമല്ല

പ്രത്യേക മതവിഭാഗമല്ല

അയ്യപ്പ ഭക്തരെ ഒരു പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ല. സ്ത്രീകളെ കുറഞ്ഞവരായോ ദുര്‍ബലരായോ ഒരിക്കലും കണക്കാക്കാന്‍ സാധിക്കില്ല. സ്ത്രീകളെ ദൈവങ്ങളായി കാണുന്ന രാജ്യമാണിത്.ആര്‍ത്തവം അടക്കമുളള ശാരീരിക പ്രത്യേകതകളുടെ പേരിലുളള വിലക്ക് ഭരണഘടനാ വിരുദ്ധമാണ്. ഒരു പ്രത്യേക പ്രായത്തിലുളള സ്ത്രീകള്‍ക്ക് ക്ഷേത്ര ദര്‍ശനം നിഷേധിക്കുന്നത് മതത്തിലെ അനിവാര്യ ഭാഗമല്ല. വിലക്ക് മതപരമായ പുരുഷ മേധാവിത്വമാണെന്നും വിധിയില്‍ പറയുന്നു.

ജ. ആര്‍എഫ് നരിമാന്‌റെ വിധി

ജ. ആര്‍എഫ് നരിമാന്‌റെ വിധി

ഭരണഘടനയുടെ 25ാം അനുഛേദം അംഗീകരിക്കുന്ന മൗലികാവകാശം എല്ലാ വ്യക്തികള്‍ക്കും തുല്യതയോടെ അവകാശപ്പെട്ടതാണെന്ന് നരിമാന്റെ വിധിന്യായത്തില്‍ പറയുന്നു. മതാരാധനയ്ക്ക് സ്ത്രീകള്‍ക്ക് തുല്യ അവകാശമാണ് ഉളളത്. 10 മുതല്‍ 50 വയസ്സ് വരെയുളള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിന് ആര്‍ട്ടിക്കിള്‍ 26ന്റെ പരിരക്ഷയില്ലെന്നും ഹിന്ദുവിശ്വാസങ്ങള്‍ ആചരിക്കുന്ന എല്ലാ വ്യക്തികള്‍ക്കും എല്ലാ വിഭാഗത്തിലെ ഹിന്ദുക്കള്‍ക്കും പൊതുസ്വഭാവമുളള എല്ലാ ഹിന്ദുമത സ്ഥാപനങ്ങളും തുറന്നിടേണ്ടതാണെന്നും നരിമാന്റെ വിധിയില്‍ പറയുന്നു.

ജ. ഡിവൈ ചന്ദ്രചൂഡിന്‌റെ വിധി

ജ. ഡിവൈ ചന്ദ്രചൂഡിന്‌റെ വിധി

ശബരിമല അയ്യപ്പക്ഷേത്രവും ഭക്തരും ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കപ്പെടാന്‍ സാധിക്കില്ല എന്ന് ചന്ദ്രചൂഡിന്റെ വിധിയില്‍ പറയുന്നു. സ്ത്രീകളെ ഒഴിവാക്കുന്ന മതാരാധനകള്‍ ഭരണഘടനാ ധാര്‍മികതയ്ക്ക് എതിരാണ്. ആര്‍ത്തവത്തെ അടിസ്ഥാനമാക്കിയുളള സാമൂഹിക ബഹിഷ്‌കരണം ഒരു തരം തൊട്ട് കൂടായ്മയാണ. സ്ത്രീകളെ ശബരിമലയില്‍ നിന്ന് ഒഴിവാക്കുന്നത് മതപരമായ ആചാരപ്രയോഗത്തിന് അനിവാര്യമല്ലെന്നും ജ. ചന്ദ്രചൂഡിന്റെ വിധിന്യായത്തില്‍ പറയുന്നു.

cmsvideo
  sabarimala verdict: supreme court order on review petition
  ജ. ഇന്ദു മല്‍ഹ്രോത്രയുടെ വിധി

  ജ. ഇന്ദു മല്‍ഹ്രോത്രയുടെ വിധി

  അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് ഭൂരിപക്ഷ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയത്. ശബരിമലയിലെ പ്രതിഷ്ഠ ഒരു നൈഷ്ഠിക ബ്രഹ്മചാരിയുടേതാണെന്നും 10നും 50നും ഇടയില്‍ പ്രായമുളള സ്ത്രീകളുടെ പ്രവേശനത്തിനുളള നിയന്ത്രണം അനിവാര്യമായ മതാചരണമാണ് എന്ന എതിര്‍കക്ഷിയുടെ വാദം ന്യായമാണെന്നും അത്തരം ഒഴിവാക്കലുകള്‍ തൊട്ടുകൂടായ്മ അല്ലെന്നും ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയില്‍ പറയുന്നു.

  English summary
  Sabarimala Verdict: What 5 judges had said in the 2018 Sabarimala verdict
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X