Get Updates
Get notified of breaking news, exclusive insights, and must-see stories!

സബര്‍മതി സ്‌ഫോടനം; 16 വര്‍ഷം വിചാരണ കൂടാതെ ജയിലില്‍; കാശ്മീരിയെ കുറ്റവിമുക്തനാക്കി

ദില്ലി: സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ടിരുന്ന കാശ്മീര്‍ സ്വദേശിയെ 16 വര്‍ഷങ്ങള്‍ക്കുശേഷം കുറ്റവിമുക്തനാക്കി. അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിലെ റിസര്‍ച്ച് സ്‌കോളറായിരുന്ന ഗുല്‍സാര്‍ അഹമ്മദ് വാണിയെയാണ് ഉത്തര്‍ പ്രദേശിലെ ബാരാബങ്കി കോടതി കുറ്റവിമുക്തനാക്കിയത്.

വാണിയെയും ഒപ്പം പ്രതി ചേര്‍ക്കപ്പെട്ടവരെയും ജഡ്ജി എം എ ഖാന്‍ കുറ്റവിമുക്തനാക്കിയതായി വാണിയുടെ അഭിഭാഷനകന്‍ പ്രഭാത് സിങ് പറഞ്ഞു. 2000 ഓഗസ്ത് 14 നടന്ന സ്‌ഫോടനത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. 2001 ജൂലൈ 31നാണ് വാണിയെ ദില്ലിയില്‍വെച്ച് അറസ്റ്റ് ചെയ്ത് പ്രതി ചേര്‍ക്കുന്നത്. അന്ന് 28 വയസുകാരനായിരുന്ന വാണി യൂണിവേഴ്‌സിറ്റില്‍ റിസര്‍ച്ച് നടത്തുകയായിരുന്നു.

sabarmatiexpressblast

കഴിഞ്ഞ 16 വര്‍ഷവും തടവില്‍ പാര്‍പ്പിച്ചശേഷമാണ് വാണിയെ കുറ്റവിമുക്തനാക്കുന്നത്. വിധി വന്നതോടെ വാണി സ്വതന്ത്രനാക്കപ്പെട്ടു. കഴിഞ്ഞ പതിനാറു വര്‍ഷവും വാണിക്ക് ജാമ്യം അനുവദിക്കാത്തതിനെ സുപ്രീംകോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി പതിനാലോളം എഫ്‌ഐആറുകളിലായാണ് വാണിയെ പ്രതി ചേര്‍ത്തിരുന്നത്.

വിചാരണ പൂര്‍ത്തിയായില്ലെങ്കില്‍ നവംബറില്‍ വാണിയെ സ്വതന്ത്രനാക്കാന്‍ സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. വിചാരണ കൂടാത തടവുകാരനാക്കിയ വാണിക്ക് തന്റെ ജീവിതത്തിന്റെ 16 വര്‍ഷമാണ് നഷ്ടപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+