• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയെ പുകഴ്ത്തി: ജെഡിയു നേതാവിനെ പുറത്താക്കി

  • By Aswathi

പട്‌ന: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയെ പുകഴ്ത്തുന്നത് സൂക്ഷിച്ചായിക്കൊള്ളൂ. മോദിയെ പുകഴ്ത്തുന്നവര്‍ക്ക് പണിയും സ്ഥാനവും നഷ്ടമാകുന്നത് മുമ്പും വാര്‍ത്തയായിരുന്നു.

ഇപ്പോള്‍ മോദിയെ പുകഴ്ത്തിയതിന് പണി കിട്ടിയത് രാജ്യസഭാ എം പിയായ ജെ ഡി യു നേതാവിനാണ്. മോദിയെ പുകഴ്ത്തി സംസാരിച്ചു എന്ന കാരണത്താല്‍ ജെ ഡി യു നേതാവും മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന സബീര്‍ അലിയെയാണ് നിതീഷ് കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

ഗുജറാത്തിലെ സാമ്പത്തിക സ്ഥിതിയെയും നരേന്ദ്ര മോദിയുടെ ഭരണത്തെയുമാണ് സബീര്‍ അലി വാനോളം പുകഴ്ത്തിപ്പാടിയത്. ഇത് നിതീഷ് കുമാറിന് അത്ര രസിച്ചില്ല. ഇക്കാരണത്തെ ചൊല്ലിയാണ് അലിയെ പാര്‍ട്ടി പുറത്താക്കിയത്

കഴിഞ്ഞ 17 വര്‍ഷമായി എന്‍ ഡി എയുടെ ഭാഗമായിരുന്നു നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് ജെ ഡി യു. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് അദ്ദേഹം മുന്നണി വിട്ടത്.

English summary
Outgoing Rajya Sabha MP Sabir Ali was expelled from the JD (U) Monday for praising BJP PM candidate Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more