കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭട്കലിനെ സ്വപ്‌നത്തില്‍ പോലും കണ്ടിട്ടില്ല: അലി

Google Oneindia Malayalam News

ദില്ലി: ജെ ഡി യു എം പിയായിരുന്ന സാബിര്‍ അലിയുടെ പാര്‍ട്ടി അംഗത്വത്തെ ചൊല്ലി ബി ജെ പിയില്‍ പോര് തുടരുന്നു. പാര്‍ട്ടി വൈസ് പ്രസിഡണ്ട് മുഖ്താര്‍ അബ്ബാസ് നഖ്വി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സാബിര്‍ അലിയെ പാര്‍ട്ടിയില്‍ എടുക്കുന്നതിനെതിരെ രംഗത്തുവന്നു. ഇതേത്തുടര്‍ന്ന് സാബിര്‍ അലിയുടെ അംഗത്വം ബിഹാര്‍ സംസ്ഥാന കമ്മിറ്റി താല്‍ക്കാലികമായി തടഞ്ഞുവെച്ചിരിക്കുകയാണ്.

തീവ്രവാദിയായ യാസിന്‍ ഭട്കലുമായി ബന്ധമുള്ളവര്‍ വരെ പാര്‍ട്ടിയില്‍ വരുന്നു എന്ന് പറഞ്ഞാണ് നഖ്വി സാബിര്‍ അലിയുടെ വരവിനെ ചോദ്യം ചെയ്തത്. എന്നാല്‍ യാസിന്‍ ഭട്കലിനെ സ്വപ്‌നത്തില്‍ പോലും താന്‍ കണ്ടിട്ടില്ലെന്ന് സാബിര്‍ അലി പറഞ്ഞു. തനിക്കെതിരെ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരാന്‍ അലി നഖ്വിയെ വെല്ലുവിളിച്ചു.

sabir-ali

താനും ഭ്ടകലും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. അല്ലെങ്കില്‍ രാഷ്ട്രീയം നിര്‍ത്താന്‍ നഖ്വി തയ്യാറാകുമോ - അലി വെല്ലുവിളിച്ചു. നരേന്ദ്ര മോദിക്ക് അനുകൂലമായി സംസാരിച്ചതിനാണ് നിതീഷ് കുമാറിന്റെ ജെ ഡി യു രാജ്യസഭ എം പി കൂടിയായ സാബിര്‍ അലിയെ പുറത്താക്കിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാകുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ അസ്വസ്ഥരാണ് എന്നാണ് റിപ്പോര്‍ട്ട്.

സാബിര്‍ അലി - നഖ്വി പോര് രൂക്ഷമായ സാഹചര്യത്തിലാണ് അലിയുടെ അംഗത്വം പാര്‍ട്ടി താല്‍ക്കാലികമായി തടഞ്ഞുവെച്ചത്. എന്നാല്‍ അംഗത്വം തല്‍ക്കാലം തടഞ്ഞുവെക്കാന്‍ താന്‍ തന്നെയാണ് ആവശ്യപ്പെട്ടത് എന്നാണ് സാബിര്‍ അലി പറയുന്നത്. അടുത്തിടെ കര്‍ണാടകയില്‍ ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക്കിനെ പാര്‍ട്ടിയില്‍ എടുത്ത് മണിക്കൂറുകള്‍ക്കകം പുറത്താക്കേണ്ടി വന്നത് ബി ജെ പിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു.

English summary
Expelled JDU MP Sabir Ali says have not seen Bhatkal even in dreams.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X