കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപബ്ലിക് ദിനത്തില്‍ ട്രെയിന്‍ ആക്രമണത്തിന് സാധ്യത? രാജ്യം കണ്ണടയ്ക്കാതെ നിരീക്ഷണത്തില്‍...

അടുത്തിടെയുണ്ടായ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ടുകള്‍.

  • By Ashif
Google Oneindia Malayalam News

കൊല്‍ക്കത്ത: റിപബ്ലിക് ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ രാജ്യമൊട്ടുക്കും നടക്കവെ ആഘോഷം ചോരയില്‍ മുക്കാന്‍ ചിലര്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍. അടുത്തിടെയുണ്ടായ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ടുകള്‍.

പശ്ചിമ ബംഗാളിലാണ് കൂടുതല്‍ ആക്രമണ സാധ്യതയെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നത്. ഗതാഗതം താറുമാറാക്കുകയോ പാളം തകര്‍ക്കുകയോ ആണ് അക്രമികളുടെ ലക്ഷ്യമെന്നാണ് പോലിസിന് ലഭിച്ച വിവരമെന്ന് ഇന്ത്യാ ടുഡെ റിപോര്‍ട്ട് ചെയ്തു.

 ഡ്യൂട്ടിക്ക് ശേഷവും ജാഗരൂകരാവണം

ആക്രമണസാധ്യത തള്ളിക്കളയാനാവില്ലെന്നും ഡ്യൂട്ടിക്കിടെയും അതിന് ശേഷവും ജാഗ്രത പാലിക്കണമെന്നുമാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പോലിസ് നല്‍കിയ നിര്‍ദേശം. കാണ്‍പൂര്‍ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് യുപിയില്‍ അറസ്റ്റിലായവരില്‍ നിന്ന് ആക്രമണത്തിന്റെ വ്യക്തമായ സൂചന പോലിസിന് ലഭിച്ചിട്ടുണ്ട്.

ഒമ്പതംഗ സംഘം ആക്രമണത്തിന് പദ്ധതിയിട്ടു

ഉത്തര്‍പ്രദേശിലെ പരിസിദ്ധി യാദവിന്റെ മകന്‍ വാസന്ത് കുമാറിനെ (26) കഴിഞ്ഞദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വാസന്ത് ഉള്‍പ്പെടെയുള്ള ഒമ്പതു പേരാണ് ആക്രമണത്തിന് തയ്യാറെടുത്തിരുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

70000 രൂപ പ്രതിഫലം

ഡിസംബറില്‍ ഇവര്‍ ഇതുസംബന്ധിച്ച് ഗൂഢാലോചന നടത്തിയിരുന്നു. വാരണാസിയിലും അലഹാബാദിലുമുള്ളവരാണ് ഒമ്പതുപേരും. സംഘത്തിലെ സുരേഷ് എന്നയാള്‍ റിപബ്ലിക് ദിനത്തില്‍ ആക്രമണം നടത്തിയാല്‍ 70000 രൂപ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കുമാര്‍ പറഞ്ഞു.

കാണ്‍പൂരില്‍ കണ്ടത് സാംപിള്‍

റിപബ്ലിക് ദിനത്തിലെ ആക്രമണത്തിന്റെ പരീക്ഷണമായിരുന്നു നവംബറില്‍ കാണ്‍പൂര്‍ സ്റ്റേഷന് സമീപം നടന്നത്. വിനോദ്, സന്തോഷ് എന്നിവരാണ് ഈ ആക്രമണം നടത്തിയത്.

പഴുതടച്ച നിരീക്ഷണം

പശ്ചിമ ബംഗാളില്‍ ലോക്കല്‍ പോലിസ്, റെയില്‍വേ പോലിസ്, റെയില്‍വേ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം എന്നിവര്‍ ചേര്‍ന്നാണ് സുരക്ഷ ഒരുക്കുന്നത്. ആര്‍പിഎഫിനും റെയില്‍വേ ജീവനക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലി കഴിഞ്ഞ ശേഷവും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

 ആക്രമണം നടത്താന്‍ മറ്റു ചിലരും?

മാവോയിസ്റ്റുകളും ഭീകരവാദികളും മറ്റു സായുധ സംഘങ്ങളും ആക്രമണം നടത്താനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല. കഴിഞ്ഞ ആഴ്ചകളിലുണ്ടായ തീവണ്ടി അപകടങ്ങള്‍ക്ക് പിന്നില്‍ ഇത്തരം ചില സംഘങ്ങളുടെ കൈകളുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്.

English summary
A high alert has been sounded in West Bengal with specific inputs of sabotage activity on the Railways. Intelligence inputs have indicated that disruption of rail traffic by sabotage and track tampering etc. was being planned and those recently arrested had confessed to the same.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X