കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും സച്ചിനും ഒരുമിച്ച് വിചാരിച്ചാല്‍!

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസ് എം പിയായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെല്ലുവിളി ഏറ്റെടുത്തു. ക്ലീന്‍ ഇന്ത്യ ക്യാംപെയ്‌ന്റെ ഭാഗമായാണ് നരേന്ദ്ര മോദി സച്ചിന്‍ തെണ്ടുല്‍ക്കറെ വെല്ലുവിളിച്ചത്. കരിയറില്‍ ഒരിക്കല്‍ പോലും വെല്ലുവിളിക്ക് മുന്നില്‍ ഒളിച്ചോടാത്ത ക്രിക്കറ്റ് ദൈവത്തിനുണ്ടോ വല്ല പതര്‍ച്ചയും.

2019 ആകുമ്പോഴേക്കും ഇന്ത്യ മാലിന്യമുക്തമാക്കാനാണ് എന്‍ ഡി എ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്റെ ലക്ഷ്യം. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ മോദിയുടെ വെല്ലുവിളി ഏറ്റെടുത്തത്. ഇതൊരു തുടക്കം മാത്രമാണെന്നും 2019 ല്‍ ഇന്ത്യ മാലിന്യമുക്തമാകണമെങ്കില്‍ ഏറെ ദൂരം പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സച്ചിനും മോദിയും

സച്ചിനും മോദിയും

രാഷ്ട്രീയത്തിലെ സൂപ്പര്‍ സ്റ്റാറായ നരേന്ദ്ര മോദിയും ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറായ സച്ചിന്‍ തെണ്ടുല്‍ക്കറും ക്ലീന്‍ ഇന്ത്യ ക്യാംപെയ്‌ന് വേണ്ടി കൈ കോര്‍ക്കുന്നു. മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്‍ വിജയിപ്പിക്കാനാണ് ഇരുവരും ഒരുമിക്കുന്നു.

കമലഹാസനും

കമലഹാസനും

ഉലകനായകന്‍ കമല്‍ ഹാസനും നരേന്ദ്ര മോദിയുടെ വെല്ലുവിളി സ്വീകരിച്ചിരുന്നു. താന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തിരിച്ചറിഞ്ഞ പ്രധാനമന്ത്രിയോട് കമല്‍ നന്ദി പറയുകയും ചെയ്തു.

മേരി കോം പ്രിയങ്ക ചോപ്ര

മേരി കോം പ്രിയങ്ക ചോപ്ര

ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയും ഓണ്‍ സ്്ക്രീന്‍ മേരി കോമുമായ പ്രിയങ്ക ചോപ്രയും പ്രധാനമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്തിരുന്നു.

സല്‍മാന്‍ റെഡിയാണ്

സല്‍മാന്‍ റെഡിയാണ്

പ്രധാനമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത പ്രമുഖരില്‍ ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാനുമുണ്ട്

ശശി തരൂരും

ശശി തരൂരും

രാഷ്ട്രീയ വിദ്വേഷം മറന്ന് നരേന്ദ്ര മോദി കോണ്‍ഗ്രസ് എം പി ശശി തരൂരിനെയും സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി വെല്ലുവിളിച്ചു. അതേ സ്പിരിറ്റോടെ തരൂര്‍ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു.

മമ്മൂട്ടിയുണ്ട്

മമ്മൂട്ടിയുണ്ട്

മോദിയുടെ ക്ലീന്‍ ഇന്ത്യ ക്യാംപെയ്‌നെ പിന്തുണച്ച് ഫേസ്ബുക്കില്‍ മമ്മൂട്ടി ഇട്ട പോസ്റ്റ്് വന്‍ വിവാദമായിരുന്നു.

സച്ചിന്റെ വീഡിയോ

ക്ലീന്‍ ഇന്ത്യ ക്യാപെയ്‌ന് വേണ്ടി ചൂലെടുക്കുന്ന മാസ്്റ്റര്‍ ബ്ലാസ്റ്ററുടെ വീഡിയോ കാണൂ.

English summary
Cricket legend Sachin Tendulkar has accepted Prime Minister Narendra Modi's 'Clean India' challenge. Tendulkar was nominated by the Prime Minister when he kicked off his 'Swachch Bharat' campaign on October 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X