Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ വെല്ലുവിളി ഏറ്റെടുത്ത് സച്ചിനും പ്രിയങ്കയും

ദില്ലി: മോദിയുടെ സ്വച്ഛ ഭാരത് വെല്ലുവിളി ഏറ്റെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും മേരികോം താരം പ്രിയങ്ക ചോപ്രയും രംഗത്ത്. മോദിയുടെ ക്ലീന്‍ ഇന്ത്യ പദ്ധതിക്ക് ഓണ്‍ലൈന്‍ ലോകത്ത് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ഇന്ത്യ മുഴുവന്‍ വൃത്തിയാക്കുക എന്നത് നല്ല കാര്യമാണെന്നാണ് സച്ചിന്‍ പറഞ്ഞത്. അതിന് എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്നും വെല്ലുവിളി ഏറ്റെടുത്ത് സച്ചിന്‍ പറഞ്ഞു.

Sachin Priyanka

മോദിയുടെ വെല്ലുവിളി ഏറ്റെടുക്കുന്ന കാര്യം ട്വിറ്ററിലൂടെയാണ് പ്രിയങ്ക ചോപ്ര അറിയിച്ചത്. മോദിജിയുടെ വെല്ലുവിളി ഞാന്‍ വിനയപൂര്‍വ്വം ഏറ്റെടുക്കുന്നു എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. തന്റെ ആരാധകരോടും ഈ യജ്ഞത്തില്‍ പങ്കാളിയാകാന്‍ പ്രിയങ്ക ആവശ്യപ്പെട്ടിട്ടുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ശശി തരൂര്‍, സല്‍മാന്‍ ഖാന്‍, കമല്‍ ഹാസന്‍, പ്രിയങ്ക ചോപ്ര തുടങ്ങി ഒമ്പത് പേരെയാണ് മോദി ക്ലീന്‍ ഇന്ത്യ കാമ്പയിനില്‍ വെല്ലുവിളിച്ചത്. ബോളിവുഡ് താരം ആമിര്‍ ഖാന്‍ മോദിക്കൊപ്പം പ്രതിജ്ഞ ചൊല്ലാന്‍ നേരിട്ടെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

മോദി ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തെ പ്രകീര്‍ത്തിച്ച ആളാണ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയും ആയ ശശി തരൂര്‍. സ്വച്ഛ് ഭാരത് യജ്ഞത്തില്‍ അതുപോലെ മോദിയെ പിന്തുണക്കുവാന്‍ തരൂര്‍ തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണാം.\

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+