ഭാരതരത്നം ചൂടി സച്ചിന് തെണ്ടുല്‍ക്കര്‍
ദില്ലി: ആധുനിക ഇന്ത്യയുടെ കോഹിനൂര്‍ സച്ചിന് തെണ്ടുല്‍ക്കറും വിഖ്യാത ശാസ്ത്രജ്ഞന് സി എന്‍ ആര് റാവുവും ഭാരതരത്ന പുരസ്കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി. പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരതരത്നം സ്വീകരിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരനും ആദ്യ കായികതാരവുമാണ് സച്ചിന്. പ്രധാനമന്ത്രിയുടെ ശാസ്ത്ര, സാങ്കേതിക ഉപദേശക സമിതി തലവനാണ് പ്രഫ. സി എന്‍ ആര് റാവു. രാഷ്ട്രപതിഭവനില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും പ്രസിഡണ്ട് പ്രണാബ് മുഖര്‍ജിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയത്.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ചുറികള്ക്കുടമ, ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറിയും, ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച്, ലോക കിരീടം, ഐ പി എല്‍ - ചാമ്പ്യന്‍സ് ലീഗ്് കിരീടങ്ങള്‍ തുടങ്ങി എണ്ണിത്തിട്ടപ്പെടുത്താനാവാത്ത നേട്ടങ്ങള്‍ക്കും ഇന്ത്യയുടെ കോഹീനൂര്‍ പോലുള്ള വിശേഷണങ്ങള്‍ക്കും ഒടുവിലാണ് സച്ചിന് ഭാരതരത്ന പുരസ്കാരം ചൂടി നില്‍ക്കുന്നത്.
രാജ്യം ഭാരതരത്ന പുരസ്കാരം നല്കി ആദരിക്കുന്ന ആദ്യ കായിക താരമാണ് സച്ചിന്. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് 40 വയസ്സുകാരനായ സച്ചിന്. ഏകദിന ക്രിക്കറ്റില്‍ 200 റണ്‍സെടുത്തതോടെ തന്നെ സച്ചിന് ഭാരതരത്നം നല്‍കണം എന്ന് ആവശ്യമുയര്‍ന്നിരുന്നു. സച്ചിന് ഭാരതരത്ന നല്കാന് വേണ്ടി നിയമഭേദഗതി വരുത്തിയിരുന്നു. നേരത്തെ കായികതാരങ്ങള്‍ക്ക് ഭാരതരത്നയ്ക്ക് പരിഗണിക്കില്ല എന്ന നിയമമാണ് ഹോക്കി മാന്ത്രികന് ധ്യാന്‍ ചന്ദിനെ ഭാരതരത്നയ്ക്ക് പരിഗണിക്കാതിരിക്കാന്‍ കാരണം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞ അതേ ദിവസമാണ് സച്ചിന് ഭാരതരത്ന പ്രഖ്യാപിക്കുന്നത്. സച്ചിനും സി എന്‍ ആര് റാവുവിനും ഭാരതരത്ന നല്‍കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. നിലവില്‍ രാജ്യസഭ എം പി കൂടിയാണ് സച്ചിന്. നിയമഭേദഗതിയിലൂടെ കായികതാരമായ സച്ചിന് ഭാരതരത്ന നല്‍കിയതോടെ ഹോക്കി മാന്ത്രികന് ധ്യാന്‍ ചന്ദിനെയും പുരസ്കാരത്തിനായി പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് കായികപ്രേമികള്‍.

സച്ചിന് തെണ്ടുല്‍ക്കര്‍
ഭാരതരത്ന പുരസ്കാരം സ്വീകരിക്കാനായി രാഷ്ട്രപതി ഭവനിലെത്തിയ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കര്‍

പ്രധാനമന്ത്രി സോണിയയ്ക്കൊപ്പം
ഭാരതരത്ന പുരസ്കാരം നല്കുന്ന ചടങ്ങിലെത്തിയ പ്രധാനമന്ത്രി മന്മോഹന് സിംഗ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ഗുലാം നബി ആസാദിനുമൊപ്പം.

ഭാരതരത്ന സച്ചിന്
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ രാഷ്ട്രപതിയില്‍ നിന്നും ഭാരതരത്ന പുരസ്കാരം സ്വീകരിക്കുന്നു.

ഭാരതരത്ന സി എന്‍ ആര് റാവു
രാഷ്ട്രപതിയില്‍ നിന്നും ഭാരതരത്ന പുരസ്കാരം സ്വീകരിക്കുന്ന ശാസ്ത്രജ്ഞന് സി എന്‍ ആര് റാവു.

ഭാരതരത്നങ്ങള്‍
ഭാരതരത്ന പുരസ്കാരം സ്വീകരിക്കാനായി രാഷ്ട്രപതി ഭവനിലെത്തിയ ശാസ്ത്രജ്ഞന് സി എന്‍ ആര് റാവുവും സച്ചിന് തെണ്ടുല്‍ക്കറും
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications