സച്ചിനെ കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്യുന്നോ?
ദില്ലി: സച്ചിന് തെണ്ടുല്‍ക്കറിന്റെ ഭാരതരത്ന പുരസ്കാരത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയക്കളി? നാല്പതാം വയസ്സില്‍ സച്ചിന് എന്ന ക്രിക്കറ്റ് കളിക്കാരനെ രാജ്യത്തിന്റെ പരമോന്നത പുരസ്കാരം നല്കി ആദരിക്കുമ്പോള്‍ എതിര്‍ശബ്ദങ്ങള്‍ ഏറെയാണ്. രാജ്യം കണ്ട എക്കാലത്തെയും മികച്ച കായികതാരമായ സാക്ഷാല്‍ ധ്യാന്‍ ചന്ദ്, വിശ്വനാഥന് ആനന്ദ്, മില്‍ഖാ സിംഗ്... ഇവര്‍ക്കാര്‍ക്കും നല്‍കാത്ത ഭാരതരത്ന സച്ചിന് വേണ്ടി പ്രഖ്യാപിക്കുമ്പോള്‍ എന്താണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്?
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ശുപാര്‍ശയില്‍ സച്ചിന് രാജ്യസഭ എം പിയായതിന് പിന്നാലെയാണ് യു പി എ സര്‍ക്കാര്‍ സച്ചിനെ ഭാരതരത്നം നല്കി ആദരിക്കുന്നത്. മധ്യപ്രദേശും രാജസ്ഥാനും അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ.് സച്ചിനെ പ്രീണിപ്പിച്ചാല്‍, സച്ചിന് ഒരു തിരഞ്ഞെടുപ്പ് പരിപാടിക്കിറങ്ങിയാല്‍ കോണ്‍ഗ്രസിന് അത് നല്കുന്ന മൈലേജ് ചില്ലറയൊന്നും ആകില്ല എന്നുറപ്പ്.
വെറുതെയാണോ രാഷ്ട്രീയത്തില്‍ തനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞിട്ടും കോണ്‍ഗ്രസ് സച്ചിനെ വിടാതെ കൂടിയിരിക്കുന്നത്. വെറുതെയാണോ ധ്യാന്ചന്ദിനെപ്പോലും തഴഞ്ഞ് സച്ചിനെ ഭാരതരത്ന നല്കുന്ന ആദ്യത്തെ കായികതാരമാക്കിയത്. വെറുതെയാണോ റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിക്കേണ്ട പുരസ്കാരം സച്ചിന് വിരമിക്കുന്ന ദിവസം തിരക്കിട്ട് പ്രഖ്യാപിച്ചത്. സച്ചിനെ കായികമന്ത്രിയാക്കണം എന്ന ആവശ്യവും പലയിടത്തുനിന്നും ഉയരുന്നുമുണ്ട്.
എം പി സ്ഥാനത്തിന് പുറമേ ഭാരതരത്ന കൂടി നല്‍കുന്നതും സച്ചിനെ സ്വന്തം പാളയത്തിലെത്തിക്കാമെന്ന കണക്കുകൂട്ടലോടെയാണ് എന്ന് വ്യക്തം. കോണ്‍ഗ്രസ് എം പി കൂടിയായ ബി സി സി ഐ ഭാരവാഹി രാജീവ് ശുക്ലയുമുണ്ട് സച്ചിനെ സ്വാധീനിക്കാന്‍. സച്ചിന്റെ കളി കാണാന്‍ വേണ്ടി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി നേരിട്ടെത്തിയിരുന്നു. ഒപ്പം മുഖ്യമന്ത്രി അടക്കം സംസ്ഥാന രാഷ്ട്രീയത്തിലെ പല പ്രമുഖരും കളി കാണാനായി വാങ്കഡെയിലെത്തിയിരുന്നു.

സച്ചിന് തെണ്ടുല്‍ക്കര്‍
ഇന്ത്യയില്‍ ഇത്രയും ആരാധകരുള്ള മറ്റൊരാളില്ല. സച്ചിനെ വിടവാങ്ങള്‍ കളിയും ദിവസവും തന്നെ ഇതിനുദാഹരണം.

രാഹുല്‍ ഗാന്ധി
സച്ചിന്റെ കളി കാണാനായി വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ രാഹുല്‍. സച്ചിന് സച്ചിന് എന്നാര്‍ത്തുവിളിക്കുന്ന പതിനായിരങ്ങളെക്കണ്ട് കോണ്‍ഗ്രസിന്റെ ഷെഹ്സാദ ഞെട്ടിയിട്ടുണ്ടാകണം.

ഞാനില്ലേ
രാഷ്ട്രീയത്തിലേക്ക് താനില്ല എന്ന് സച്ചിന് പല തവണ പറഞ്ഞതാണ്.

ട്രൂ ഇന്ത്യന്‍
താന്‍ ഒരിന്ത്യക്കാരനാണ്. മഹാരാഷ്ട്രക്കാരന് എന്നത് പോലും പിന്നെയാണ് എന്ന് ബാല്‍ താക്കറെയ്ക്ക് മറുപടി കൊടുത്തയാളാണ് സച്ചിന്

സച്ചിന് സച്ചിന്
ഏറ്റവുമധികം ആരാധകരുള്ള കായികതാരമാണ് സച്ചിന്. രാഷ്ട്രീയത്തില്‍ മോഡിയും രാഹുല്‍ ഗാന്ധിയും സച്ചിനൊപ്പം എത്തില്ല ജനപ്രീതിയില്‍

ആരാധനാപാത്രം
ഇത്രയധികം ആരാധകരുളള സച്ചിനെ കൂടെ കൂട്ടിയാല്‍ സംഗതി ലാഭമാണ് എന്ന് കോണ്‍ഗ്രസിനും അറിയാം

എങ്ങനെ മന്ത്രിയാകണോ?
സച്ചിന് ഭാര്യ അഞ്ജലിക്കൊപ്പം മുംബൈ വാങ്കഡെയില്‍

മന്ത്രിയാകുമോ
സച്ചിന് കായികമന്ത്രിയാകണം എന്ന ആവശ്യം ശക്തമാണ്.

അല്ല, അച്ഛന് പോകുമോ?
അല്ല, അച്ഛന് പോകുമോ?

സിനിമയാണേല്‍..
സിനിമയില്‍ സച്ചിനായി ഞാന്‍ അഭിനയിച്ചോളാം, സച്ചിന്റെ ഭാര്യ അഞ്ജലിക്കൊപ്പം ഹൃഥ്വിക് റോഷന്

ദൈവങ്ങള്‍ക്കൊപ്പം
ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ദൈവങ്ങള്‍ക്കൊപ്പമാണ് സച്ചിന് സ്ഥാനം.

സച്ചിന് എം പി
കോണ്‍ഗ്രസ് നോമിനേറ്റ് ചെയ്ത എം പിയായി സച്ചിന് രാജ്യസഭയിലെത്തിയപ്പോള്‍

സച്ചിന് ഏകന്‍
അഴിമതിക്കഥകള്‍ പാടുന്ന രാഷ്ട്രീയത്തില്‍ പേര് കളയാതെ മുന്നോട്ട് പോകാന്‍ സച്ചിന് കഴിയുമോ? കണ്ടറിയണം.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications