കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്റെ ഭാരതരത്‌ന തിരഞ്ഞെടുപ്പ് ചട്ടലംഘനമല്ല

Google Oneindia Malayalam News

ദില്ലി: മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന് ഭാരതരത്‌ന ബഹുമതി നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്ത മറ്റൊരു നീക്കത്തിനു കൂടി തിരിച്ചടി. സച്ചിന് ഭാരതരത്‌ന പ്രഖ്യാപിച്ച നടപടി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് എന്ന പരാതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. സമാനമായ മറ്റൊരു ഹര്‍ജി ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു.

വിവരാവകാശ പ്രവര്‍ത്തകനായ ദേവ് ആശിശ് ഭട്ടാചാര്യയാണ് സച്ചിന് ഭാരതരത്‌ന നല്‍കാനുള്ള തീരുമാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് സച്ചിനെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നയ്ക്ക് ശുപാര്‍ശ ചെയ്തത് ചട്ടലംഘനമാണ് എന്നായിരുന്നു പരാതി.

sachin

ദില്ലി, മിസോറാം, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴാണ് കഴിഞ്ഞ മാസം യു പി എ സര്‍ക്കാര്‍ സച്ചിനെ ബഹുമതിക്ക് ശുപാര്‍ശ ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായികതാരമായ സച്ചിന് പുരസ്‌കാരം നല്‍കുക വഴി സച്ചിന്‍ ആരാധകരെ സന്തോഷിപ്പിച്ച് വോട്ടുവാങ്ങാം എന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നത് കൊണ്ട് മാത്രം സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ പറ്റില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. മാത്രമല്ല, സച്ചിന്റെ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഏതെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് നടക്കുന്നുമില്ല. അതുകൊണ്ട് തന്നെ ഇത് ചട്ടലംഘനമാകുന്നില്ല. 2012 ല്‍ കോണ്‍ഗ്രസ് സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു.

English summary
The Election Commission rejected the contention that awarding the cricketer with a Bharat Ratna was a violation of the moral code of conduct.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X