കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന് ഭാരത രത്ന നല്‍കരുത്;പൊതുതാത്പര്യ ഹര്‍ജി

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: സച്ചിന് ഭാരത രത്‌ന നല്‍കരുതെന്ന് പൊതു താത്പര്യ ഹര്‍ജി. മദ്രാസ് ഹൈക്കോടതിയിലാണ് പൊതു താത്പര്യ ഹര്‍ജി നല്‍കിയത്. കായിക താരങ്ങള്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന് നിയമഭേദഗതി ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ രാജ്യത്തെ പരമോന്നത് സിവിലിയന്‍ ബഹുമതിയ്ക്ക് സച്ചിന് അര്‍ഹതയില്ലെന്നുമാണ് പൊതു താത്പര്യ ഹര്‍ജിയില്‍ പറയുന്നത്.

അഭിഭാഷകനായ എന്‍ കനകസബായ് ആണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ആര്‍കെ അഗര്‍വാള്‍, എം സത്യനാരായണന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. നവംബര്‍ 29 വെള്ളിയാഴ്ചയാണ് കോടതി കേസില്‍ വാദം കേട്ടത്. കേസിന്റെ തുടര്‍വാദം നവംബര്‍ രണ്ടിന് കോടതി കേള്‍ക്കും. ഭാരത രത്‌നയുമായി ബന്ധപ്പെട്ട് പ്രസിഡന്റിന്റെ വിഞ്ജാപനം ഭേദഗതി ചെയ്യപ്പെട്ടതാണെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ പി വില്‍സണ്‍ കോടതി മുന്‍പാകെ പറഞ്ഞു. ഭേദഗതി ചെയ്യപ്പെട്ടുവെങ്കില്‍ ആ വിഞ്ജാപനത്തിന്റെ പകര്‍പ്പ് കോടി മുമ്പാകെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

Sachin

കനകസബായുടെ പരാതിയില്‍ പ്രസിഡന്റിന്റെ വിഞ്ജാപനം ഭേദഗതി ചെയ്യപ്പെട്ടിട്ടില്ലെന്നും കായിക രംഗത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പറയുന്നു. 1954 നെ പ്രസിഡന്റിന്റെ വിഞ്ജാപനം അനുസരിച്ച് കല, സാഹിത്യം, ശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ളവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 2013 നവംബര്‍ 16നാണ് പ്രധാനമന്ത്രി, ശാസ്ത്രഞ്ജനായ പ്രൊഫസര്‍ സിഎന്‍ റാവു, കായിക രംഗത്ത് നിന്നുള്ള സംഭവനയ്ക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ക്ക് ഭാരത രത്‌ന പ്രഖ്യാപിച്ചത്.

English summary
The Bharat Ratna cannot be conferred on cricketer Sachin Tendulkar, as the presidential notification governing norms for the highest civilian award has not been amended to include sportspersons, a PIL filed in the Madras high court has said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X