ബംഗാളിലെ സ്‌കൂളിന് സച്ചിന്‍ നല്‍കിയത് 76 ലക്ഷം
കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ മിദ്‌നാപൂരിലെ സ്‌കൂളിന് സച്ചിന്‍ 76 ലക്ഷം രൂപ സംഭാവന നല്‍കി. സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുളള സ്‌കൂളിന്റെ അപേക്ഷ പരിഗണിച്ച് സ്വര്‍ണ്ണമയി ഡെസ്മല്‍ സ്‌കൂളിനാണ് സച്ചിന്‍ ഇത്രയും തുക നല്‍കിയത്. പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം കുട്ടികള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.
തങ്ങള്‍ക്കിനിയും ഇത് വി്ശ്വസിക്കാനാവുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും പറയുന്നത് .തങ്ങള്‍ വലിയ സന്തോഷത്തിലാലാണെന്ന് സ്‌കൂള്‍ പ്രധാനധ്യാപകന്‍ ഉത്തം കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂളിന്റെ ശേഷിച്ച വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ഫണ്ട് ആവശ്യപ്പെടാനൊരുങ്ങുകയാണെന്നും ഉത്തംകുമാര്‍ പറഞ്ഞു.

സ്‌കൂളിന്റെ പണികളെല്ലാം പൂര്‍ത്തിയായതിനുശേഷം സച്ചിനെത്തന്നെ ഉദ്ഘാടനത്തിനായി വിളിക്കാനാണ് അധികൃതരുടെ തീരുമാനം. 2014ലാണ് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് സ്‌കൂള്‍ അധികൃതര്‍ സച്ചിന് കത്തയച്ചത്. ആറ് മാസങ്ങള്‍ക്കുശേഷം ഫണ്ട് അനുവദിക്കാമെന്ന് സച്ചിന്‍ ഉറപ്പുനല്കുകയായിരുന്നു.


Click it and Unblock the Notifications