ബച്ചന്‍ ആദരിച്ചു; സച്ചിന്‍ കാല്‍തൊട്ടു
മുംബൈ: ഞങ്ങളുടെയെല്ലാം ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനാണ്. അദ്ദേഹം വരുമ്പോള്‍ ഞങ്ങളെല്ലാം എഴുന്നേറ്റ് നില്‍ക്കും. എന്നാല്‍ വേറൊരാള്‍ കടന്നുവരുമ്പോള്‍ ബച്ചന്‍ കൂടി എഴുന്നേറ്റ് നില്‍ക്കും, ആരെന്നോ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ - ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ വാക്കുകളാണ് ഇത്.
ഇക്കഴിഞ്ഞ ദിവസം സച്ചിനും അമിതാഭ ബച്ചനും ഒന്നിച്ചൊരു വേദിയില്‍ കണ്ടുമുട്ടി. മുംബൈ പോലീസിന് വേണ്ടി ബോളിവുഡ് താരങ്ങള്‍ ഒരുക്കിയ വാര്‍ഷിക പരിപാടിയിലാണ് രണ്ട് നക്ഷത്രങ്ങളും കണ്ടുമുട്ടിയത്.
സച്ചിനെ ആദരിക്കാനായിരുന്നു ബച്ചനോട് സംഘാടകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബച്ചന്റെ കാല്‍ തൊട്ട് വന്ദിക്കുകയായിരുന്നു സച്ചിന്‍ ചെയ്തത്. ചിത്രങ്ങളിലേക്ക്.

സച്ചിനും ബച്ചനും
ഇന്ത്യന്‍ സിനിമയിലെയും ക്രിക്കറ്റിലെയും അവസാനവാക്കുകളാണ് ബച്ചനും സച്ചിനും.

ആരാണ് സൂപ്പര്‍ സ്റ്റാര്‍
ആരാധകരുടെ കാര്യത്തിലായാലും പ്രതിഭയുടെ കാര്യത്തിലായാലും കട്ടയ്ക്ക് കട്ട നില്‍ക്കാന്‍ പോന്നവരാണ് ഇരുവരും

ആരാധകര്‍
പരസ്പരം വലിയ ആരാധകരാണ് രണ്ടുപേരും എന്നതാണ് രസകരമായ മറ്റൊരു കാര്യം.

പ്രണാമം
മുംബൈയിലെ ചടങ്ങില്‍ ബച്ചന്റെ കാലില്‍ തൊടുന്ന സച്ചിന്‍

ആദരിക്കാന്‍ ബച്ചന്‍
സച്ചിന്‍ തെണ്ടുല്‍ക്കറെ പൊന്നാടയണിച്ച് ആദരിക്കുന്ന അമിതാഭ് ബച്ചന്‍












Click it and Unblock the Notifications