സച്ചിന്റെ കത്ത്: ന്യൂസിലന്‍ഡില്‍ ആരാധകന്‍ ലാഭിച്ചത് 65000 രൂപ!
ദില്ലി: സച്ചിന്റെ ഏറ്റവും വലിയ ആരാധകന്‍ ആരാണ്. ക്രിക്കറ്റ് പിച്ചില്‍ വരെ ഓടിയെത്തി സച്ചിന്റെ കാല തൊട്ട് വന്ദിക്കുന്ന സുധീര്‍ ഗൗതം എന്നേ ഉത്തരം പറയാന്‍ പറ്റൂ. സച്ചിനോടുള്ള ആരാധന മൂത്ത് ദേഹം മുഴുവന്‍ മൂവര്‍ണനിറം വാരിപ്പൂശി ഇന്ത്യന്‍ പതാകയുമായി സച്ചിന്‍ സച്ചിന്‍ എന്ന് അലറി വിളിച്ച് ഗാലറിയെ ആവേശഭരിതമാക്കുന്ന സുധീര്‍ ഗൗതം അധവാ സുധീര്‍ ചൗധരി.
സുധീറിന് ന്യൂസിലന്‍ഡിലെ വിമാനത്താവളത്തില്‍ വെച്ച് വെച്ച് ഒരു പറ്റുപറ്റി. അയര്‍ലന്‍ഡിനെതിരായ കളിയില്‍ ഇന്ത്യന്‍ ടീമിനെ സപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു സുധീര്‍. സുധീറിന്റെ കയ്യിലുണ്ടായിരുന്ന പെയിന്റ് കുപ്പികള്‍ ഓക്ലന്‍ഡ് വിമാനത്താവളത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പിടിച്ചു. പെയിന്റ് മാത്രമല്ല, വേറെയും നിരോധിത വസ്തുക്കള്‍ ഉണ്ടായിരുന്നു സുധീറിന്റെ പക്കല്‍.

65000 രൂപയോളമാണ് വിമാനത്താവളത്തിലെ അധികൃതര്‍ സുധീറിന് പിഴയിട്ടത്. താന്‍ ക്രിക്കറ്റ് ആരാധകനാണ് എന്നും ഇന്ത്യയുടെ കളി കാണാന്‍ എത്തിയതാണ് എന്നും സുധീര്‍ അവരോട് പറഞ്ഞു. തന്റെ കയ്യില്‍ അത്രയൊന്നും പണമില്ല എന്നും പറഞ്ഞു. കാര്യം മനസിലായെങ്കിലും നിയമം നിയമമാണ് തങ്ങള്‍ക്ക് അതില്‍ ഒന്നും ചെയ്യാനാവില്ല എന്നായി അധികൃതര്‍.
എന്നാല്‍ പണമൊന്നും അടക്കാതെ സുധീര്‍ അവിടെ നിന്നും കൂളായി ഇറങ്ങിവന്നു. എങ്ങനെയെന്നോ, സച്ചിന്‍ എഴുതിയ ഒരു എഴുത്ത്. അതായിരുന്നു സുധീറിന്റെ തുറുപ്പുഗുലാന്‍. പണ്ട് സുധീറിന് വേണ്ടി ഓസ്‌ട്രേലിയന്‍ എംബസിക്ക് സച്ചിന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തായിരുന്നു സുധീര്‍ കാണിച്ചത്. അത് കണ്ടതും ഒരക്ഷരം മിണ്ടാതെ സുധീറിനെ പോകാന്‍ അനുവദിച്ചു അധികൃതര്‍.












Click it and Unblock the Notifications