കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃത്തിക്കും വെടിപ്പിനും സച്ചിന്റെ രണ്ടാമിന്നിംഗ്സ്

Google Oneindia Malayalam News

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ യുണിസെഫ് (യുണൈറ്റഡ് നേഷന്‍സ് ചിന്‍ഡ്രണ്‍സ് ഫണ്ട്) തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തു. വൃത്തിക്കും വെടിപ്പിനുമായി തെക്കേ ഏഷ്യയിലെ ബ്രാന്‍ഡ് അംബാസിഡറായാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്റെ രണ്ടാമിന്നിംഗ്‌സ് ആരംഭിക്കുന്നത്. യുണിസെഫിന് തെക്കേയേഷ്യയിലുള്ള ആദ്യത്തെ അംബാസിഡര്‍ കൂടിയാണ് സച്ചിന്‍.

ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഉടന്‍ തന്നെ മറ്റൊരു മേഖലയില്‍ രണ്ടാമിന്നിംഗ്‌സ് തുറക്കാന്‍ അവസരം തന്നതില്‍ യുണിസെഫിനോട് നന്ദിയുണ്ട് എന്ന് സച്ചിന്‍ പറഞ്ഞു.
പ്രധാനപ്പെട്ടൊരു ഉത്തരവാദിത്തമാണ് യുണിസെഫ് തന്നില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ലക്ഷ്യത്തിലെത്താനായി കഴിവിന്റെ പരമാവധി പരിശ്രമിക്കും. വൃത്തിയുള്ള ടോയ്‌ലെറ്റ് പോലുമില്ലാതെ ആളുകള്‍ ജീവിക്കുന്നുണ്ട് എന്നചത് ദൗര്‍ഭാഗ്യകരമാണ് എന്നും സച്ചിന്‍ പറഞ്ഞു.

ലോകത്ത് ഏതാണ്ട 36 ശതമാനം ആളുകളാണ് വൃത്തിയുള്ള ടോയ്‌ലെറ്റ് പോലുമില്ലാതെ ജീവിക്കുന്നത്. ലോകം ഇത്രയും വികസിച്ചിട്ടും മാറിയിട്ടും അടിസ്ഥാനസൗകര്യം പോലുമില്ലാതെ ആളുകള്‍ ജീവിക്കുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. വൃത്തിയും വെടിപ്പുമില്ലാത്ത ജീവിതരീതി കൊണ്ട് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥയെയും സച്ചിന്‍ അപലപിച്ചു. പ്രതിദിനം 1600 ലധികം കുട്ടികള്‍ ഇങ്ങനെ മരിക്കുന്നുണ്ട് എന്നാണ് യുണിസെഫിന്റെ കണക്ക്.

ഭക്ഷണം കഴിക്കുന്നതിന് മുമ്പായി കൈകള്‍ കഴുകി വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സച്ചിന്‍ സംസാരിച്ചു. കുട്ടികള്‍ കൈ കഴുകി വൃത്തിയാക്കുന്നുണ്ട് എന്ന് അമ്മമാര്‍ ഉറപ്പുവരുത്തണം. കുട്ടിക്കാലത്ത് കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിച്ചശേഷം കൈകഴുകാതെ ഭക്ഷണം കഴിക്കാനോടിയിരുന്ന വികൃതിയായിരുന്നു താനെന്നും സച്ചിന്‍ പറഞ്ഞു. അന്ന് അമ്മയാണ് എന്നെ കൈകഴുകിച്ച് ഭക്ഷണം വിളമ്പിയിരുന്നത്.

മുംബൈയില്‍

മുംബൈയില്‍

മുംബൈയില്‍ യുണിസെഫിന്റെ പ്രതിനിധി കരിന്‍ ഹള്‍ഷോഫിനൊപ്പം സച്ചിന്‍.

അംബാസിഡര്‍ സച്ചിന്‍

അംബാസിഡര്‍ സച്ചിന്‍

മുംബൈയിലെ പത്രസമ്മേളനത്തില്‍ സച്ചിന്‍ സംസാരിക്കുന്നു.

ആദ്യത്തെ അംബാസിഡര്‍

ആദ്യത്തെ അംബാസിഡര്‍

ഈ പദ്ധതിയില്‍ യുണിസെഫിന്റെ തെക്കേയേഷ്യയിലുള്ള ആദ്യത്തെ അംബാസിഡറാണ് സച്ചിന്‍.

 സച്ചിന്‍ തിരക്കിലാണ്

സച്ചിന്‍ തിരക്കിലാണ്

ക്രിക്കറ്റില്‍ നിന്നും വിരമിച്ചാലും സച്ചിന് തിരക്കൊഴിഞ്ഞ നേരമില്ല

ഓട്ടോഗ്രാഫ്

ഓട്ടോഗ്രാഫ്

മുസ്സൂറിയിലെ ഒഴിവുവേളയില്‍ ആരാധകന് ഓട്ടോഗ്രാഫ് നല്‍കുന്ന സച്ചിന്‍

ഗുഡ് ലക്ക് സച്ചിന്‍

ഗുഡ് ലക്ക് സച്ചിന്‍

തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് സച്ചിനുള്ളത്. ഇതും മോശമാകില്ല എന്ന് പ്രതീക്ഷിക്കാം.

English summary
Former Indian cricketer Sachin Tendulkar named UNICEF brand ambassador for South Asia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X