കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലെ ബിജെപി തന്ത്രം രാജസ്ഥാനിലും ആവര്‍ത്തിക്കുമോ? സച്ചിന്‍ പൈലറ്റിന്‍റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ജയ്പൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും. സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 എംഎല്‍എമാര്‍ രാജിവെച്ചതോടെ ഒന്നര വര്‍ഷത്തില്‍ താഴെ മാത്രം പ്രായമുള്ള കമല്‍നാഥ് സര്‍ക്കാര്‍ ഏത് നിമിഷവും താഴെ പോകുമെന്ന അവസ്ഥയാണ് ഉള്ളത്. ബാംഗ്ലൂരില്‍ കഴിയുന്ന വിമത എംഎല്‍എമാരുമായി ബന്ധപ്പെടാനുല്ല കോണ്‍ഗ്രസ് നേതാക്കളുടെ എല്ലാ ശ്രമവും അടഞ്ഞിരിക്കുകയാണ്.

നിലവിലെ സാഹചര്യത്തില്‍ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ അതിനെ വിജയകരമായി മറികടക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് സാധിക്കില്ലെന്നാണ് സ്ഥിതി. മധ്യപ്രദേശിന് സമാനമായ നീക്കങ്ങള്‍ അയല്‍ സംസ്ഥാനമായ രാജസ്ഥാനിലും ബിജെപി നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇന്നാല്‍ ഇതിന് കൃത്യമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

കരുതുന്നത്

കരുതുന്നത്

ഇന്ത്യാ ടുഡെയ്ക്ക് അനുവദിച്ച് അഭിമുഖത്തിലായിരുന്നു മധ്യപ്രദേശിലേയും രാജസ്ഥാനിലേയും രാഷ്ട്രീയ സാഹചര്യങ്ങലെ കുറിച്ച് സച്ചിന്‍ പൈലറ്റ് നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി കമല്‍നാഥ് അവകാശപ്പെടുന്നത് പോലെ മധ്യപ്രദേശ് സര്‍ക്കാറിന് ഭൂരിപക്ഷം ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണ്. അതാണ് പാരമ്പര്യമെന്നും സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെട്ടു.

പലതവണ അവകാശപ്പെട്ടിട്ടുണ്ട്

പലതവണ അവകാശപ്പെട്ടിട്ടുണ്ട്

"ഗവർണറും സ്പീക്കറും നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുത എന്നതിന് അപ്പുറത്തേക്കുള്ള മറ്റൊന്നും മധ്യപ്രദശില്‍ ഞാന്‍ കാണുന്നില്ല. തന്‍റെ സര്‍ക്കാറിന് നിയമസഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്."- സച്ചിന്‍ പൈലറ്റ് പറഞ്ഞു.

വാദം തുടരുകയാണ്

വാദം തുടരുകയാണ്

അന്തിമ തീരുമാനം സുപ്രീം കോടതിയുടെ വിധിയെ ആശ്രയിച്ചിരിക്കുന്നു. കോടതി ഇതുവരെ പൂര്‍ണ്ണ വിധി പുറപ്പെടുവിച്ചിട്ടില്ല, വാദം തുടരുകയാണ്. അന്തിമ തീരുമാനം വൈകുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയൊന്നുമില്ല. സുപ്രീം കോടതിയുടെ വിധി കോൺഗ്രസ് സർക്കാരിന് അനുകൂലമാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

അങ്ങനെ കരുതുന്നില്ല

അങ്ങനെ കരുതുന്നില്ല

രാജസ്ഥാനിലെ കോണ്‍ഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയോ പുറത്ത് നിന്നുള്ള മറ്റ് ഏതെങ്കിലും ശക്തികളും ശ്രമിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ "ഞാൻ അങ്ങനെ കരുതുന്നില്ല. നിയമസഭയിലെ അംഗബലം രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് അനുകൂലമാണെന്ന് ഞാൻ കരുതുന്നു. രാജസ്ഥാനിൽ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി കാണുന്നില്ല" എന്നായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ മറുപടി.

റിപ്പോര്‍ട്ടുകള്‍

റിപ്പോര്‍ട്ടുകള്‍

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സമാനമായ രീതിയില്‍ രാജസ്ഥാനിലും ബിജെപി വന്‍ അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിനെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

അഭിപ്രായ വ്യത്യാസങ്ങള്‍

അഭിപ്രായ വ്യത്യാസങ്ങള്‍

രാജസ്ഥാന്‍ കോണ്‍ഗ്രസിലും സര്‍ക്കാറിലും മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മുതലെടുത്താണ് പൈലറ്റിനെ തങ്ങളോടൊപ്പം ചേര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബിജെപിയുടെ ഈ നീക്കങ്ങളെ തുടക്കത്തില്‍ തന്നെ സച്ചിന്‍ പൈലറ്റ് തള്ളിക്കളഞ്ഞെന്ന റിപ്പോര്‍ട്ടും ഇതിന് പിന്നാലെ പുറത്തു വന്നിരുന്നു.

പ്രത്യേക ശ്രദ്ധ

പ്രത്യേക ശ്രദ്ധ

മധ്യപ്രദേശിലും, ഗുജറാത്തിലും കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിച്ചതോടെ രാജസ്ഥാനില്‍ ബിജെപി തന്ത്രങ്ങള്‍ തടയാന്‍ പ്രത്യേക ശ്രദ്ധയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്നത്. സച്ചിന്‍ പൈലറ്റ്, അശോക് ഗലോട്ട് തുടങ്ങിയവര്‍ എംഎല്‍എമാരോട് നിരന്തരം ബന്ധപ്പെടുന്നു. മധ്യപ്രദേശിലും ഗുജറാത്തിലും സംഭവച്ചത് പോലുള്ള യാതൊരു അനിഷ്ട സംഭവങ്ങളും രാജസ്ഥാനില്‍ സംഭവിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.

സ്ഥാനാര്‍ത്ഥികള്‍

സ്ഥാനാര്‍ത്ഥികള്‍

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പിസിസി ജനറല്‍ സെക്രട്ടറി നീരജ് ഡാങ്കി എന്നിവരാണ് രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. രാജസ്ഥാനില്‍ മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. ഇതില്‍ രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസിനും ഒരെണ്ണത്തില്‍ ബിജെപിക്കും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കഴിയും. 200 അംഗ നിയമസഭയില്‍ 124 അംഗങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസ് സര്‍ക്കാറിനുള്ളത്.

 അന്ന് മുതലാണ് താടി വളര്‍ത്തി തുടങ്ങിയത്; ഭാര്യക്കും മക്കള്‍ക്കും സംഭവിച്ചതും രജിത് കുമാര്‍ പറയുന്നു അന്ന് മുതലാണ് താടി വളര്‍ത്തി തുടങ്ങിയത്; ഭാര്യക്കും മക്കള്‍ക്കും സംഭവിച്ചതും രജിത് കുമാര്‍ പറയുന്നു

 രാജ്യസഭാ സീറ്റിനല്ല, നൊബേല്‍ സമ്മാനത്തിന് പോലും അര്‍ഹനാണ് രഞ്ജന്‍ ഗൊഗോയി: എ പി അബ്ദുള്ളക്കുട്ടി രാജ്യസഭാ സീറ്റിനല്ല, നൊബേല്‍ സമ്മാനത്തിന് പോലും അര്‍ഹനാണ് രഞ്ജന്‍ ഗൊഗോയി: എ പി അബ്ദുള്ളക്കുട്ടി

English summary
sachin pilot about rajasthan government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X