• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജസ്ഥാനില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല, സച്ചിന് തിരിച്ചെത്താം, പക്ഷേ...വിമതര്‍ ഗുജറാത്തിലേക്ക്!!

ദില്ലി: രാജസ്ഥാനില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനമില്ല. സുപ്രധാനമായ മൂന്ന് കാര്യങ്ങളാണ് അവസാന നിമിഷം അരങ്ങേറുന്നത്. സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎല്‍എമാര്‍ ഹരിയാനയില്‍ നിന്ന് നേരെ ഗുജറാത്തിലേക്കാണ് പോകുന്നത്. അതേസമയം ഇതോടൊപ്പം വിമതരുടെ ഫോണ്‍ ചോര്‍ത്തല്‍ അശോക് ഗെലോട്ട് നടത്തിയെന്നാണ് ആരോപണങ്ങള്‍. വസുന്ധര രാജ സര്‍ക്കാരിനെ വീഴ്ത്താനുള്ള പ്ലാന്‍ ദില്ലിയില്‍ ചര്‍ച്ച ചെയ്യുകയാണ്. ദേശീയ നേതാക്കളെ അവര്‍ കണ്ടത് ഗെലോട്ടിന് നെഞ്ചിടിപ്പാണ് നല്‍കുന്നത്.

പൈലറ്റിന് തിരിച്ചെത്താം

പൈലറ്റിന് തിരിച്ചെത്താം

സച്ചിനെ തിരികെയെത്തിക്കുന്ന കാര്യത്തില്‍ രണ്ട് മനസ്സിലാണ് അശോക് ഗെലോട്ട്. പക്ഷെ റിസ്‌കെടുക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. അതുകൊണ്ട് ഒത്തുതീര്‍പ്പ് ഫോര്‍മുല ഗെലോട്ട് അംഗീകരിച്ച മട്ടിലാണ്. ഗെലോട്ട് പക്ഷത്തിനും സച്ചിന്‍ പക്ഷത്തിനും തുല്യമായി മന്ത്രി സ്ഥാനം വീതിച്ച് നല്‍കുക. 22 മന്ത്രിമാരുണ്ടെങ്കില്‍ 11 വീതം ഗെലോട്ടിനും സച്ചിനും ലഭിക്കും. ആഭ്യന്തര വകുപ്പ് സച്ചിന്‍ ആവശ്യപ്പെടാനാണ് സാധ്യത. ഗെലോട്ട് പ്രശ്‌നങ്ങള്‍ മുഴുവനുമുണ്ടാക്കിയത് ആഭ്യന്തരം വെച്ചാണ്. ഈ മന്ത്രിസ്ഥാനം സച്ചിന്‍ തന്നെ ഏറ്റെടുക്കാനാണ് സാധ്യത. ഇതിലൂടെ ഗെലോട്ടിന്റെ പക്ഷത്തുള്ളവരെ മാറ്റിയെടുക്കാനും സച്ചിന് സാധിക്കും.

കളി ഗുജറാത്തിലേക്ക്

കളി ഗുജറാത്തിലേക്ക്

ബിജെപിയുടെ തട്ടകമായ ഗുജറാത്തിലേക്ക് വിമത എംഎല്‍എമാര്‍ മാറാന്‍ ഒരുങ്ങുകയാണ്. പൈലറ്റ് പക്ഷത്തെ 12 എംഎല്‍എമാരാണ് ഗുജറാത്തിലെത്തിയിരിക്കുന്നത്. അഹമ്മദാബാദ് ജില്ലയിലെ ബവ്‌ലയിലുള്ള റിസോര്‍ട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഇവിടെ വന്ന് എംഎല്‍എമാരെ മടക്കി കൊണ്ടുപോകുക കോണ്‍ഗ്രസിന് അസാധ്യമാണ്. സച്ചിനോടും സംഘത്തിനോടും തിരിച്ചെത്തി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതാണ്. എന്നാല്‍ വഴങ്ങാന്‍ സച്ചിന്‍ തയ്യാറല്ല.

ഒരുപാട് സമാനതകള്‍

ഒരുപാട് സമാനതകള്‍

ബിജെപിയാണ് സച്ചിന് പിന്നിലുള്ളതെന്ന സൂചനകള്‍ക്ക് ശക്തി പകരുന്നതാണ് ഗുജറാത്തിലേക്കുള്ള മാറ്റം. നേരത്തെ ഗുജറാത്തില്‍ കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ കൂറുമാറി കൊണ്ടിരുന്നപ്പോള്‍ ഇവരെ രാജസ്ഥാനിലേക്ക് എത്തിച്ച് രക്ഷിച്ചത് ഗെലോട്ടായിരുന്നു. ഇപ്പോ അതേ ഗെലോട്ടിനെ പൂട്ടാനായി സച്ചിനെയും സംഘത്തെയും ഗുജറാത്തിലെത്തിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന സൂചനയാണ് സച്ചിന്‍ പക്ഷം നല്‍കുന്നത്. സുപ്രീം കോടതിയിലെ കേസ് അടക്കം അനുകൂലമായാല്‍ മാത്രമേ ഗെലോട്ടുമായുള്ള പ്രശ്‌നവും അവസാനിക്കൂ.

ഭൂരിപക്ഷം കുറയുന്നു

ഭൂരിപക്ഷം കുറയുന്നു

നിലവില്‍ ഗെലോട്ട് സര്‍ക്കാര്‍ സേഫാണ്. എന്നാല്‍ അദ്ദേഹത്തിനുള്ള പിന്തുണ കുറഞ്ഞ് വരികയാണ്. സച്ചിന്‍ ഈ അവസരത്തിനാണ് കാത്തിരുന്നത്. ഗുജറാത്തിലെ റിസോര്‍ട്ട് ബിജെപി നേതാവിന്റേതാണ്. ഇയാള്‍ വലിയ ബില്‍ഡറും കൂടിയാണ്. നേരത്തെ സസന്‍-ഗിര്‍ റിസോര്‍ട്ടിലേക്കാണ് മാറാനിരുന്നത്. എന്നാല്‍ ഇത് രാജസ്ഥാനില്‍ നിന്ന് ഒരുപാട് ദൂരെയാണ്. എന്നാല്‍ അഹമ്മദാബാദില്‍ നിന്ന് വെറും 40 കിലോ മീറ്റര്‍ ദൂരം മാത്രമേ ഇപ്പോഴത്തെ റിസോര്‍ട്ടിനുള്ളൂ. ഇവിടെ നിന്ന് രാജസ്ഥാനില്‍ പെട്ടെന്ന് തിരിച്ചെത്താന്‍ സാധിക്കും.

ഫോണ്‍ ചോര്‍ത്തല്‍

ഫോണ്‍ ചോര്‍ത്തല്‍

വിമതരെ പൂട്ടാനുള്ള ഒരുക്കങ്ങള്‍ ഗെലോട്ട് മറുവശത്ത് സജീവമാക്കിയിട്ടുണ്ട്. ഇവരുടെ ഫോണ്‍ ചോര്‍ത്തല്‍ ആരംഭിച്ചെന്നാണ് സൂചന. ഗെലോട്ട് വിമതരുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് വിമതരും ആരോപിക്കുന്നു. രാജസ്ഥാന്‍ പോലീസുമായി ചേര്‍ന്നാണ് ഈ നീക്കം. ആറ് എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് സൂചന. ജയ്‌സാല്‍മീറില്‍ താമസിക്കുന്ന എംഎല്‍എമാരുടെ ഫോണും ചോര്‍ത്തുന്നുണ്ട്. ഈ റിസോര്‍ട്ടിന്റെ ഇന്റര്‍കോം സിസ്റ്റസത്തിലൂടെയുള്ള കോളുകളാണ് ചോര്‍ത്തുന്നത്.

സച്ചിന്റെ താല്‍പര്യം

സച്ചിന്റെ താല്‍പര്യം

ബിജെപിക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ കുറഞ്ഞതൊന്നും സച്ചിന്‍ സ്വീകരിക്കില്ല. അത് അംഗീകരിക്കാന്‍ ബിജെപിയും തയ്യാറല്ല. അതേസമയം ഗെലോട്ടിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി ഉറപ്പിച്ച് പറയുന്നു. ബിജെപിയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. 20 എംഎല്‍എമാര്‍ ഗുജറാത്തിലേക്ക് പോകുന്നത്. ആറ് എംഎല്‍എമാരെ 11ന് ഹൈക്കോടതി അയോഗ്യരാക്കിയാല്‍ ബിജെപിയില്‍ നിന്ന് എംഎല്‍എമാരെ കൂറുമാറ്റാനായിരിക്കും ഗെലോട്ടിന്റെ ശ്രമം. അതേസമയം വിശ്വാസ വോട്ടിന് എത്തുമെന്ന സൂചനയാണ് സച്ചിന്‍ നല്‍കുന്നത്.

വസുന്ധര ദില്ലിയിലെത്തി

വസുന്ധര ദില്ലിയിലെത്തി

വസുന്ധര രാജ ദില്ലിയിലെത്തിയിരിക്കുകയാണ്. ഗെലോട്ടിനെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. ഒറ്റത്തവണ സച്ചിനുമായി ഇവര്‍ കൈകോര്‍ത്താല്‍ അതോടെ ഗെലോട്ട് സംസ്ഥാനത്ത് ഒന്നുമല്ലാതാവും. രാജ്‌നാഥ് സിംഗിനെ കണ്ട് രാജസ്ഥാനിലെ കാര്യങ്ങാണ് വസുന്ധര പ്രധാനമായും സംസാരിച്ചത്. നേരത്തെ ജെപി നദ്ദയെയും ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിനെയും വസുന്ധര കണ്ടിരുന്നു. പ്രധാനമായും വിശ്വാസ വോട്ടിന് ഗെലോട്ടിനെ വീഴ്ത്താനുള്ള കാര്യങ്ങള്‍ നോക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.

English summary
sachin pilot and his team may move to gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X