കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റ് ഹരിയാനയില്‍... മനേസറിലെ ഹോട്ടലില്‍ എംഎല്‍എമാരും, നാളെ യോഗത്തിനെത്തില്ല!!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ സച്ചിന്‍ പൈലറ്റ് ഹരിയാനയില്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനമാണിത്. സച്ചിന്‍ പൈലറ്റിനൊപ്പം എംഎല്‍എമാരുമുണ്ട്. എന്നാല്‍ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. 15 പേരോളം ഉണ്ടെന്നാണ് സൂചന. ഹരിയാനയിലെ മനേസറിലെ റിസോര്‍ട്ടിലാണ് ഇവരുള്ളത്. ചര്‍ച്ചകള്‍ നടത്തുന്നതിന്റെ വീഡിയോകള്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് നാളെ പത്ത് മണിക്ക് എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇതിലേക്ക് സച്ചിന്‍ പൈലറ്റും എംഎല്‍എമാരും എത്തില്ല.

1

അശോക് ഗെലോട്ട് ക്യാമ്പിലുള്ള എംഎല്‍എമാര്‍ ഫെയര്‍മൗണ്ട് ഹോട്ടലിലാണ് ഉള്ളത്. നാളെ നിയമസഭയില്‍ ഇവരെത്തും. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ വീഴും. പാര്‍ട്ടിയിലേക്ക് തിരിച്ച് വരാന്‍ പൈലറ്റിനോട് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്ത് പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കാമെന്നാണ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞത്. എന്നാല്‍ പൈലറ്റ് അവകാശപ്പെടുന്നത് പോലെ 30 എംഎല്‍എമാര്‍ അദ്ദേഹത്തിനൊപ്പമില്ല. ഇതൊന്നും പുറത്തുവിട്ട വീഡിയോയിലും കാണാനില്ല. ഗെലോട്ട് സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്ന് സച്ചിന്‍ പൈലറ്റ് നേരത്തെ പറഞ്ഞിരുന്നു.

Recommended Video

cmsvideo
Sachin cant betray congress, says DK sivakumar

അതേസമയം ഗെലോട്ടിനെ വീഴ്ത്താന്‍ തന്നെയാണ് പൈലറ്റ് പദ്ധതിയിടുന്നതെന്നാണ് സൂചന. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം പ്രശ്‌നങ്ങള്‍ തനിക്ക് നേരിടേണ്ടി വരുമെന്നും പൈലറ്റ് പറയുന്നു. സച്ചിന്‍ പൈലറ്റിന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും തയ്യാറാണെന്ന് സുര്‍ജേവാല പറയുന്നു. എന്നാല്‍ രാഹുലും സോണിയയും പൈലറ്റിനെ കാണാന്‍ തയ്യാറല്ല. ആദ്യം അദ്ദേഹം നിലപാട് തിരുത്തട്ടെയെന്നാണ് സോണിയയുടെ നിലപാട്. രാജസ്ഥാനിലെ കോണ്‍ഗ്രസ് തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെയെന്ന് രാഹുലും പറയുന്നു.

സച്ചിന്‍ പൈലറ്റ് ബിജെപിയില്‍ ചേരില്ലെന്ന സൂചനകളാണ് ഇതുവരെ ലഭിച്ചത്. എന്നാല്‍ അദ്ദേഹം ബിജെപി നേതൃത്വുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതേസമയം ബിജെപിയില്‍ നിന്ന് വമ്പന്‍ ഓഫറുകളൊന്നും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി പദം ലഭിക്കണമെങ്കില്‍ തന്നെ വലിയ കടമ്പകള്‍ കടക്കണം. ഇപ്പോഴുള്ളത് വിമതഭീഷണി മാത്രമാണെന്ന് ബിജെപി നേതാക്കളും സമ്മതിക്കുന്നു. ഗെലോട്ടിനെ വിരട്ടി കാര്യം സാധിക്കാന്‍ വേണ്ടിയുള്ള പൈലറ്റിന്റെ തന്ത്രമാണിത്. എന്തായാലും ഇത് വിജയം കാണുമെന്നാണ് സൂചന. ഗെലോട്ടിന്റെ ചില അധികാരങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ നേരത്തെ തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്.

English summary
sachin pilot and his team staying in haryana's manesars resort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X