കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയ്പൂരില്‍ സച്ചിനെ സ്വീകരിക്കാനെത്തിയത് ആയിരങ്ങള്‍....ഗെലോട്ടിന് അമ്പരപ്പ്, ജനപിന്തുണ കുറയാതെ മടക്കം

Google Oneindia Malayalam News

ജയ്പൂര്‍: പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് നാട്ടിലെത്തിയ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിനെ വീണ്ടും ഞെട്ടിക്കുന്നു. വന്‍ ജനക്കൂട്ടമാണ് പൈലറ്റിനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയത്. ജയ്പൂരിലെ വസതിയില്‍ ആയിരങ്ങളാണ് എത്തിയത്. പലരും അദ്ദേഹത്തെ സ്വാഗതം ചെയ്യാനെത്തിയതാണ്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെങ്കിലും അദ്ദേഹത്തിന്റെ ജനപിന്തുണയില്‍ ഒരിഞ്ച് പോലും മാറ്റമുണ്ടായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. അശോക് ഗെലോട്ടിന് കാര്യങ്ങളെ ഗൗരവത്തോടെ കാണാന്‍ ഇത് സഹായിക്കും. സച്ചിന് വേണ്ട സ്ഥാനങ്ങള്‍ നല്‍കാനും ഗെലോട്ട് തയ്യാറായേക്കും.

1

വിമത എംഎല്‍എമാരുടെ പരാതികള്‍ പരിഹരിക്കാമെന്ന് ഗെലോട്ട് ഉറപ്പ് നല്‍കി. എന്തുകൊണ്ടാണ് ചിലര്‍ വിമത നീക്കം നടത്തിയതെന്നും, അവര്‍ക്ക് എന്ത് ഉറപ്പുകളാണ് നല്‍കിയതെന്ന് അറിയില്ലെന്നും ഗെലോട്ട് പറഞ്ഞു. പാര്‍ട്ടിയിലെ എംഎല്‍എമാര്‍ക്ക് പ്രശ്‌നം എന്നോടാണെങ്കില്‍, അത് പരിഹരിക്കേണ്ടത് എന്റെ ബാധ്യതയാണ്. മുമ്പും ഇത്തരം പ്രശ്‌നങ്ങള്‍ ഞാന്‍ പരിഹരിച്ചിട്ടുണ്ട്. ഇപ്പോഴും അതിന് ഞാന്‍ മുന്‍കൈയ്യെടുക്കുമെന്നും ഗെലോട്ട് പറഞ്ഞു. അതേസമയം സച്ചിന്‍ പൈലറ്റിനെതിരെയുള്ള ഒന്നിനും കൊള്ളാത്തവന്‍ എന്ന പരാമര്‍ശം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഗെലോട്ട് ഒഴിഞ്ഞുമാറി.

്അതേസമയം പൈലറ്റ് ക്യാമ്പിലെ മൂന്ന് സ്വതന്ത്രര്‍ ഇന്ന് രാവിലെ ഗെലോട്ടിന്റെ വീട്ടിലെത്തിയിരുന്നു. ഇത് സച്ചിന് തിരിച്ചടിയാണ്. പാര്‍ട്ടിയില്‍ വിമത നീക്കം നടത്തിയിട്ടില്ല. പക്ഷേ അഭിപ്രായം പറയാനുള്ള സാഹചര്യമില്ലായിരുന്നു. സ്വന്തം ജീവിതത്തെ കുറിച്ച് ഭയമുണ്ടാവുമ്പോള്‍, നിങ്ങളുടെ എംഎല്‍എമാര്‍ക്കെതിരെ 45 കേസുകള്‍ വരുമ്പോള്‍, ഒപ്പം രാജ്യദ്രോഹക്കേസ് കൂടിയാവുമ്പോള്‍ ഒരാള്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെയാവും. ഇതോടെയാണ് റിസോര്‍ട്ടിലേക്ക് എംഎല്‍എമാര്‍ക്കൊപ്പം മാറാന്‍ കാരണമെന്ന് സച്ചിന്‍ പറഞ്ഞു.

ബിജെപിയുടെ എന്നല്ല, ആരുടെയും ആതിഥേയത്വം ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല. ഞങ്ങളുടെ സ്വന്തം ചെലവിലാണ് റിസോര്‍ട്ടിലാണ് താമസിച്ചത്. അതിന്റെ പണം ഞങ്ങള്‍ തന്നെ അടച്ചെന്നും സച്ചിന്‍ പറഞ്ഞു. ജയ്പൂരില്‍ കോണ്‍ഗ്രസ് നേതൃത്വുവുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള ഒരു സാഹചര്യം ഇല്ലായിരുന്നു. കാരണം സര്‍ക്കാര്‍ തന്നെ ഞങ്ങളെ വേട്ടയാടുകയായിരുന്നു. ഗെലോട്ട് എന്റെ സീനിയര്‍ നേതാവാണ്. അദ്ദേഹം വ്യക്തിപരമായി ഉന്നയിച്ച കാര്യങ്ങള്‍ വേദനിപ്പിച്ചു. പക്ഷേ ഗെലോട്ടുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും സച്ചിന്‍ പറഞ്ഞു.

English summary
sachin pilot arrived in jaipur massive crowd welcomes him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X