കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ടിനെ ഞെട്ടിക്കാന്‍ സച്ചിന്‍... 43ാം പിറന്നാളിന് ഒരുക്കുന്നത് വമ്പന്‍ ആഘോഷം, രക്തദാനമൊരുക്കും!!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ തന്റെ തിരിച്ചുവരവില്‍ കരുത്ത് കാണിക്കാന്‍ സച്ചിന്‍ പൈലറ്റ്. നാളെ അദ്ദേഹത്തിന്റെ പിറന്നാളാണ്. ഇത് ഗംഭീരമായി ആഘോഷിക്കാനാണ് കോണ്‍ഗ്രസിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. അദ്ദേഹത്തിന്റെ ടീം വമ്പന്‍ ആഘോഷങ്ങളാണ് ഒരുക്കുന്നത്. സംസ്ഥാനത്ത് ഉടനീളം രക്തദാന ക്യാമ്പുകള്‍ സ്ഥാപിക്കും. ഏറ്റവുമധികം രക്തം ദാനം ചെയ്യപ്പെട്ടതും ശേഖരിക്കപ്പെട്ടതും ആയ ക്യാമ്പുകള്‍ എന്ന റെക്കോര്‍ഡ് കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം. എന്നാല്‍ ജയ്പൂരിലേക്ക് ആരും ആഘോഷത്തിനായി വരേണ്ടെന്നാണ് സച്ചിന്റെ ആവശ്യം.

1

പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ പിന്തുണയ്ക്കുന്നവരും രക്തദാനം നടത്തണമെന്നാണ് സച്ചിന്റെ ആവശ്യം. അതേസമയം പാര്‍ട്ടിക്കുള്ളിലും യുവാക്കള്‍ക്കിടയിലും തനിക്ക് തന്നെയാണ് ഏറ്റവുമധികം പിന്തുണയുള്ളതെന്ന് തെളിയിക്കാനുള്ള സച്ചിന്റെ നീക്കം കൂടിയാണിത്. അതും സംസ്ഥാന അധ്യക്ഷ പോലും അല്ലാതിരുന്നിട്ടും താന്‍ കരുത്തനാണെന്ന് സച്ചിന്‍ തെളിയിച്ചിരിക്കുകയാണ്. 200 മണ്ഡലങ്ങളിലും രക്തദാന ക്യാമ്പ് സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ ശ്രമം. മുമ്പൊരിക്കലും ഒരു നേതാവ് ഇത്ര വലിയ രീതിയില്‍ കോണ്‍ഗ്രസിനുള്ളില്‍ പിറന്നാള്‍ ആഘോഷിച്ചിട്ടില്ല.

കോവിഡ് പ്രോട്ടോക്കോള്‍ എല്ലാവരും പാലിക്കണം. ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഏറ്റവുമധികം പ്രാധാന്യം നല്‍കേണ്ടതെന്നും സച്ചിന്‍ പറഞ്ഞു. നിലവില്‍ രാജസ്ഥാനിലെ ബ്ലഡ് ബാങ്കുകളില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. രക്തം ദാനം ചെയ്യാനെത്തുന്നവര്‍ തീര്‍ത്തും ഇല്ലാത്ത അവസ്ഥയാണ്. കോവിഡിനെ ഭയന്നാണ് ഇവരാരും വരാതിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രക്തദാനത്തിന് സന്നദ്ധരായി രംഗത്ത് വരുന്നത് വലിയ നേട്ടമാകും. ജനങ്ങളുടെ പിന്തുണയും അനുഗ്രഹവും ഇത്രയും കാലം ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്ന് സച്ചിന്‍ പറഞ്ഞു.

ക്യാമ്പ് നടത്തേണ്ട 450 മേഖലകളെ തിരഞ്ഞെടുത്തിട്ടുണ്ട്. 200 മണ്ഡലങ്ങളിലാണ് ഇവയുള്ളത്. വ്യക്ഷത്തൈകള്‍ നടത്താനും സച്ചിന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 43000 യൂണിറ്റ് രക്തം ശേഖരിച്ച് റെക്കോര്‍ഡ് സ്വന്തമാക്കാനാണ് പൈലറ്റ് പക്ഷത്തിന്റെ ശ്രമം. യുവാക്കള്‍ക്കിടയില്‍ ഈ ക്യാമ്പിനെ കുറിച്ച് വലിയ ആകാംഷയുണ്ട്. അതുകൊണ്ട് അവര്‍ തന്നെ ഇത് വിജയിപ്പിക്കുമെന്ന് എംഎല്‍െ ഹേമാറാം ചൗധരി പറഞ്ഞു. പലയിടത്തും ബ്ലഡ് ബാങ്കുകള്‍ നിറയാനുള്ള സാഹചര്യമുണ്ട്. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അത്രയും പേരാണ്. സോഷ്യല്‍ മീഡിയയില്‍ ലൈവ് സെഷനും പൈലറ്റ് നല്‍കുന്നുണ്ട്. ഇതില്‍ ജനങ്ങള്‍ക്ക് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാം.

English summary
sachin pilot birthday will make history, congress organising blood donation drive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X