കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനുമായി മിണ്ടാറില്ലായിരുന്നെന്ന് ഗെലോട്ട്, തിരിച്ചുവന്നാല്‍ അത് സംഭവിക്കും, രാഹുല്‍ പറഞ്ഞത് പോലെ

Google Oneindia Malayalam News

ദില്ലി: സച്ചിന്‍ പൈലറ്റുമായി കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി താന്‍ സംസാരിക്കാറില്ലെന്ന് അശോക് ഗെലോട്ട്. എന്താണ് സച്ചിന്‍ തന്റെ സര്‍ക്കാരിനെതിരെ ചെയ്യുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് അദ്ദേഹവുമായി സംസാരിക്കാന്‍ സാധിക്കുകയെന്ന് ഗെലോട്ട് ചോദിക്കുന്നു. ഇനിയെല്ലാം രാഹുല്‍ ഗാന്ധിയുടെ കൈയ്യിലാണെന്നും, സച്ചിനെ തിരിച്ചെടുക്കണമെന്ന് തനിക്ക് പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ പറയാന്‍ സാധിക്കില്ലെന്നും ഗെലോട്ട് പറഞ്ഞു.

പൈലറ്റുമായി നല്ല ബന്ധമല്ല

പൈലറ്റുമായി നല്ല ബന്ധമല്ല

തനിക്ക് സച്ചിനുമായി നല്ല ബന്ധമല്ല കുറച്ചുകാലമായി ഉള്ളതെന്ന് ഗെലോട്ട് പറഞ്ഞു. ഒരുവര്‍ഷത്തില്‍ അധികമായി താന്‍ സച്ചിനുമായി നല്ല രീതിയില്‍ അല്ല സംസാരിക്കുന്നത്. അതിനുള്ള സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നത്. 2018ല്‍ അധികാരത്തില്‍ വന്നത് മുതല്‍ തന്റെ സര്‍ക്കാരിനെതിരെ ഗൂഢാലോചന സച്ചിന്‍ നടത്തുന്നുണ്ട്. എങ്ങനെ തന്റെ സര്‍ക്കാരിനെ താഴെയിറക്കാമെന്നാണ് സച്ചിന്‍ ചിന്തിച്ചത്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ പറയണമായിരുന്നു. എന്നാല്‍ ഇനി അദ്ദേഹത്തിന് മുന്നില്‍ ഒന്നും ബാക്കിയില്ലെന്നും ഗെലോട്ട് പറഞ്ഞു.

ഗ്രൗണ്ട് പൊളിറ്റിക്‌സ് അറിയില്ല

ഗ്രൗണ്ട് പൊളിറ്റിക്‌സ് അറിയില്ല

സച്ചിന്‍ ഒരിക്കലും എല്ലാം നല്‍കിയ പാര്‍ട്ടിയെ വഞ്ചിക്കാന്‍ പാടില്ലായിരുന്നു. എന്തിനാണ് സ്വന്തം പ്രശ്‌നങ്ങള്‍ പരസ്യമാക്കാന്‍ അദ്ദേഹം പോയത്. എന്താണ് ഗ്രൗണ്ട് റിയാലിറ്റിയെന്ന് അറിയാതെയാണ് സര്‍ക്കാരിനെ താഴെയിറക്കാന്‍ സച്ചിന്‍ ശ്രമിച്ചത്. ആഗ്രഹങ്ങള്‍ ഉണ്ടാവുന്നത് ഒരിക്കലും തെറ്റല്ല. എന്നാല്‍ അതിനായി തെറ്റായ മാര്‍ഗം സ്വീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. സച്ചിനൊപ്പം സര്‍ക്കാരിനെ വീഴ്ത്താന്‍ മാത്രമുള്ള എംഎല്‍എമാരുണ്ടെങ്കില്‍ ഇപ്പോള്‍ അദ്ദേഹം ബിജെപിയില്‍ എത്തിയേനെ എന്നും ഗെലോട്ട് പറഞ്ഞു

രാഹുലിന് എല്ലാം അറിയാം

രാഹുലിന് എല്ലാം അറിയാം

സച്ചിന്‍ പറയുന്നത് പോലെയല്ല കാര്യങ്ങള്‍. താനൊരിക്കലും അദ്ദേഹത്തിനെതിരായിരുന്നില്ല. രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യം അറിയാം. സച്ചിന്‍ ഇനി തിരിച്ചുവരാന്‍ തീരുമാനിച്ചാലും എനിക്കൊരു പ്രശ്‌നവുമില്ല. ഞാന്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്‌നേഹത്തോടെ ആനയിക്കും. ഞാന്‍ സച്ചിനെ മൂന്ന് വയസ്സ് മുതല്‍ കാണുന്നുണ്ട്. ആ സമയത്ത് ഞാനൊരു എംപിയായിരുന്നെന്നും ഗെലോട്ട് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് അദ്ദേഹത്തെ സ്വീകരിക്കാന്‍ തയ്യാറാണെന്ന സൂചനയാണ് ഗെലോട്ട് നല്‍കുന്നത്.

ഗെലോട്ടിനെതിരെ റെയ്ഡ്

ഗെലോട്ടിനെതിരെ റെയ്ഡ്

അശോക് ഗെലോട്ടുമായി അടുപ്പമുള്ളവരുടെ വസതികളില്‍ ആദായനികുതി റെയ്ഡാണ് നേരത്തെ നടത്തിയത്. ദില്ലി, കോട്ട, ജയ്പൂര്‍, മുംബൈ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. അശോക് ഗെലോട്ടിന്റെ മകന്റ ബിസിനസ് പാര്‍ട്ണറായ രത്തന്‍ കാന്ത് ശര്‍മയില്‍ നിന്ന് അഞ്ച് കോടിയാണ് പിടിച്ചെടുത്തത്. 12 കോടിയാണ് മൊത്തം പിടിച്ചത്. 1.7 കോടിയുടെ രേഖയില്ലാത്ത ആഭരണങ്ങളും പിടിച്ചു. ഗെലോട്ടുമായി അടുപ്പമുള്ളവരില്‍ നിന്ന് തന്നെയാണ് ബാക്കിയുള്ള പണവും പിടിച്ചത്.

ഹരിയാനയില്‍ നാടകം

ഹരിയാനയില്‍ നാടകം

ഹരിയാനയിലെ മനേസറിലുള്ള എംഎല്‍എമാരെ കാണാന്‍ സ്‌പെഷ്യല്‍ പോലീസ് ടീം എത്തിയിരിക്കുകയാണ്. എന്നാല്‍ ഹോട്ടലിലേക്ക് കടത്തി വിടാന്‍ ഇവിടെയുള്ള സുരക്ഷാ ഗാര്‍ഡുകള്‍ അനുവദിച്ചില്ല. ഇവരെ ബലമായി തടയുകയും ചെയ്തു. ഒരുമണിക്കൂറോളം ഇവരെ തടഞ്ഞ് നിര്‍ത്തി. ഒടുവില്‍ ഹരിയാന പോലീസ് ഇടപെട്ടാണ് ഇവരെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചത്. അതേസമയം എംഎല്‍എമാരെ ചോദ്യം ചെയ്യാന്‍ ഇവര്‍ എത്തിയതെന്നാണ് സൂചന. ഇവര്‍ ഹോട്ടലില്‍ നിന്ന് മടങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 രാഹുല്‍ തീരുമാനിക്കും

രാഹുല്‍ തീരുമാനിക്കും

സച്ചിനെ പിണക്കി മാറ്റി നിര്‍ത്തേണ്ടെന്നും, ബിജെപി പാളയത്തിലേക്ക് ഓടിച്ച് കയറ്റേണ്ടെന്നും ഗെലോട്ടിനോട് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ട്. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് ഇന്ന് നടക്കേണ്ടിയിരുന്ന ഗെലോട്ടിന്റെ വാര്‍ത്താസമ്മേളനം ഒഴിവാക്കിയത്. അതേസമയം പാര്‍ട്ടിക്കുള്ളില്‍ പിന്തുണ ഏകീകരിക്കുന്ന തിരക്കിലാണ് ഗെലോട്ട്. സിപിഎം ഏക എംഎല്‍എയും ഗെലോട്ടിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പൈലറ്റിന് മുന്നില്‍ ഒരൊറ്റ വഴി

പൈലറ്റിന് മുന്നില്‍ ഒരൊറ്റ വഴി

സച്ചിന് കോണ്‍ഗ്രസ് നേതൃത്വത്തോട് വിലപേശാനുള്ള അവസരം പൂര്‍ണമായും നഷ്ടമായിരിക്കുകയാണ്. ഇനി തിരിച്ചുവരിക മാത്രമാണ് സച്ചിന്റെ മുന്നിലുള്ള ഏക വഴി. എന്നാല്‍ മാത്രമേ സച്ചിനുമായി നേതൃത്വം സംസാരിക്കൂ. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി ഈ നിലപാടിലാണ്. അതേസമയം തിരിച്ചുവന്നാലും പഴയ വിശ്വാസ്യത സച്ചിനുണ്ടാവുമെന്നും പറയാനാവില്ല. പാര്‍ട്ടിയിലെ നേതാക്കള്‍ അദ്ദേഹത്തെ സംശയത്തോടെ മാത്രമേ കാണൂ. അതിലുപരി ഗെലോട്ട് പക്ഷത്തിന്റെ ഒരു കണ്ണ് എപ്പോഴും സച്ചിന് പിന്നാലെയുണ്ടാവും.

English summary
sachin pilot conspired against my government, not on talking terms with him says ashok gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X