കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയില്ലെന്ന് സച്ചിൻ പൈലറ്റ്: തെളിവുണ്ടെന്ന് ഗെലോട്ട്, തെളിയാതെ രാജസ്ഥാൻ

  • By Desk
Google Oneindia Malayalam News

ജയ്പൂർ: രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചില്ലെന്ന സച്ചിൻ പൈലറ്റിന്റെ വാദം തള്ളി മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോൺഗ്രസ് എംഎൽഎമാരും സച്ചിൻ പൈലറ്റും സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചതിന് തങ്ങളുടെ പക്കൽ തെളിവുണ്ടെന്നാണ് അശോക് ഗെലോട്ട് വ്യക്തമാക്കിയത്. അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോരാണ് രാജസ്ഥാൻ കോൺഗ്രസിനുള്ളിലെ പുതിയ പ്രതിസന്ധിയ്ക്ക് വഴിമരുന്നിട്ടത്. ഇതോടെ സച്ചിൻ പൈലറ്റിനും രണ്ട് വിശ്വസ്തർക്കും മന്ത്രി സ്ഥാനം നഷ്ടമാകുന്ന അവസ്ഥയിലേക്കുമെത്തിയിരുന്നു.

അട്ടിമറിക്കാൻ ശ്രമം

അട്ടിമറിക്കാൻ ശ്രമം

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറച്ചുകാലമായി തുടരുകയാണ്. ഇതോടെയാണ് പാർട്ടിയിലെ എല്ലാ എംഎൽഎമാരെയും ജയ്പൂരിലെ പല ഹോട്ടലുകളിലേക്കായി മാറ്റാൻ പാർട്ടിയെ നിർബന്ധിതമാക്കിയതെന്നും അശോക് ഗെലോട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത്തരം നടപടികകൾ പാർട്ടി സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ ഇപ്പോഴുണ്ടായ പ്രതിസന്ധി നേരത്തെ പാർട്ടിക്കുള്ളിൽ ഉടലെടുക്കുമായിരുന്നുവെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു.

തെളിവെന്ന് ഗെലോട്ട്

തെളിവെന്ന് ഗെലോട്ട്

ജയ്പൂരിൽ കുതിരക്കച്ചവടം നടന്നിട്ടുണ്ട്. ഞങ്ങൾക്ക് അതിന് തെളിവുണ്ട്. ഞങ്ങൾ കോൺഗ്രസ് എംഎൽഎമാരെ പത്ത് ദിവസത്തേക്ക് ഹോട്ടലിൽ പാർപ്പിച്ചിട്ടുണ്ട്. അന്ന് അത് ചെയ്തില്ലായിരുന്നുവെങ്കിൽ ഇപ്പോൾ മാനസേശ്വറിൽ സംഭവിച്ചത് ഏറെ മുമ്പ് തന്നെ സംഭവിക്കുമായിരുന്നു. അശോക് ഗെലോട്ടിനെ ഉദ്ധരിച്ച് ഒരു വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

Recommended Video

cmsvideo
Hurt But Not Joining BJP Says Sachin Pilot | Oneindia Malayalam
 ബിജെപിക്കൊപ്പമില്ല

ബിജെപിക്കൊപ്പമില്ല


ബിജെപിയുമായി ചേർന്ന് രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന അശോക് ഗെലോട്ടിന്റെ പ്രസ്താവന തള്ളിക്കളഞ്ഞ് സച്ചിൻ പൈലറ്റ് രംഗത്തെത്തിയതോടെയാണ് അശോക് ഗെലോട്ട് ഈ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി രംഗത്തെത്തുന്നത്. സച്ചിൻ പൈലറ്റിനൊപ്പം നിരവധി കോൺഗ്രസ് എംഎൽഎമാരാണ് മാനസേശ്വറിലെ ഹോട്ടലിൽ ക്യാമ്പ് ചെയ്യുന്നത്. എന്നാൽ താൻ ബിജപിയ്ക്കൊപ്പം ചേരില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയിരുന്നു. രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി ശ്രമിച്ചെന്ന അശോക് ഗെലോട്ടിന്റെ വാദത്തിന് എതിരായിരുന്നു സച്ചിൻ പൈലറ്റിന്റെ പ്രസ്താവന. പുതിയ തലമുറയ്ക്ക് തന്റെ ഊഴം വരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലെന്നും അവകാശപ്പെടുന്നു.

 അവസരം വരും

അവസരം വരും


കഴിഞ്ഞ 40 വർഷമായി ഞാൻ രാഷ്ട്രീയത്തിലുണ്ട്. ഞങ്ങൾ പുതിയ തലമുറയെ സ്നേഹിക്കുന്നു. ഭാവി അവരുടേതായിരിക്കും. ഈ പുതിയ തലമുറയാണ് കേന്ദ്രമന്ത്രിമാരായും സംസ്ഥാന പ്രസിഡന്റുമാരായും മാറുന്നത്. ഞങ്ങൾ കടന്നു വന്ന വഴികളിലൂടെ വരുമ്പോൾ മാത്രമേ അവർക്ക് അത് മനസ്സിലാവുകയുള്ളൂവെന്നും അശോക് ഗെലോട്ട് ചൂണ്ടിക്കാണിച്ചു. കോൺഗ്രസിന്റെ ഒരു വിഭാഗം നേതാക്കളുടെ കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണ് അശോക് ഗെലോട്ടിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിട്ടുള്ളത്.

ഗെലോട്ടിനെ കുറ്റപ്പെടുത്തി ബിജെപി

ഗെലോട്ടിനെ കുറ്റപ്പെടുത്തി ബിജെപി

സച്ചിൻ പൈലറ്റിനോട് അനുഭാവം പ്രകടിപ്പിച്ച് പ്രിയ ദത്ത്, ജിതിൻ പ്രസാദ എന്നീ യുവനേതാക്കൾക്ക് പുറമേ ദിഗ് വിജയ് സിംഗ്, വീരപ്പ മൊയ് ലി എന്നിവർ രംഗത്തെത്തിയിരുന്നു. പാർട്ടിയിലെ യുവതലമുറയെ അടിച്ചമർത്തുകയാണെന്ന വാദമാണ് ജ്യോതിരാദിത്യ സിന്ധ്യയും സച്ചിൻ പൈലറ്റും പാർട്ടിയോട് ഇടഞ്ഞതോടെ ഉയർന്നുവന്നത്. പാർട്ടിയ്ക്കുള്ളിൽ തന്റെ സ്ഥാനം ദുർബലപ്പെടുത്താൻ ശ്രമം നടന്നതായും പൈലറ്റ് ആരോപിച്ചിരുന്നു. പാർട്ടിക്കുള്ളിൽ തനിക്ക് വെല്ലു വിളിയായ സച്ചിൻ പൈലറ്റിനെ പാർട്ടിയിൽ നിന്ന് പുറത്താകുകയെന്ന ലക്ഷ്യത്തോടെ അശോക് ഗെലോട്ട് പ്രവർത്തിച്ചുവെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്.

എംഎൽഎമാരെ അയോഗ്യരാക്കും

എംഎൽഎമാരെ അയോഗ്യരാക്കും

സച്ചിൻ പൈലറ്റിന് പുറമേ അദ്ദേഹത്തിനൊപ്പമുള്ള 18 കോൺഗ്രസ് എംഎൽഎമാരെയും അയോഗ്യരാക്കാനുള്ള നീക്കമാണ് കോൺഗ്രസിന് മുമ്പിലുള്ളത്. എന്നാൽ അതിനെല്ലാം മുമ്പായി തങ്ങളുടെ നിലപാട് അറിയിക്കുന്നതിനായി പാർട്ടി ഇവർക്ക് സമയം അനുവദിച്ചിട്ടുണ്ട്. സച്ചിൻ പൈലറ്റും പൈലറ്റിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരും പാർട്ടിയുടെ വിപ്പ് ലംഘിച്ച് നിയമകക്ഷി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത സംഭവത്തിൽ ഇവരെ അയോഗ്യരാക്കാൻ പാർട്ടി തലവൻ മഹേഷ് ജോഷി നിയമസഭാ സ്പീക്കർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇവർ പാർട്ടിയ്ക്ക് എതിരെ പ്രവർത്തിക്കുകയും ചെയ്തെന്നും മഹേഷ് ജോഷി ആരോപിക്കുന്നു.

 ആദ്യം നോട്ടീസ്... പിന്നെ സ്ഥാനം

ആദ്യം നോട്ടീസ്... പിന്നെ സ്ഥാനം


രണ്ട് ദിവസം മുമ്പ് ജയ്പൂരിൽ വെച്ച് നടന്ന രണ്ട് നിയമകക്ഷി യോഗത്തിലും ഇവർ പങ്കെടുത്തിരുന്നില്ല. കോൺഗ്രസിന് സർക്കാരിനും മുഖ്യമന്ത്രി അശോക് ഗെലോട്ടിനുമെതിരെയുള്ള പോര് ശക്തമായതോടെ കോൺഗ്രസ് വിശ്വവേന്ദ്ര സിംഗ്, രമേഷ് മീണ എന്നിവർക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് സച്ചിൻ പൈലറ്റിനൊപ്പം ഇവരെയും സ്ഥാനമാനങ്ങളിൽ നിന്ന് മാറ്റിയിരുന്നു. ദീപേന്ദർ സിംഗ്, ഹരീഷ് ചന്ദ്ര മീണ എന്നിവരും ഗെലോട്ട് സർക്കാരിനെതിരെ പ്രസ്താവന നടത്തിയിരുന്നു.

 കോൺഗ്രസ് നീക്കം

കോൺഗ്രസ് നീക്കം

കോൺഗ്രസ് ജയ്പൂരിൽ വിളിച്ച രണ്ടാമകത്തെ നിയമസക്ഷി യോഗത്തിലും പങ്കെടുക്കാതിരുന്നതോടെയാണ് സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജസ്ഥാൻ കോൺഗ്രസിന്റെ തലപ്പത്ത് നിന്നും നീക്കുന്നത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും വിളിച്ചുചേർത്ത യോഗത്തിൽ നിന്നാണ് സച്ചിൻ പൈലറ്റ് വിട്ടുനിന്നത്. സച്ചിൻ പൈലറ്റിന്റെ വിശ്വസ്തരായ രണ്ട് മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇതോടെ ഇവരെയും മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ എഐസിസി എല്ലാ ജില്ലാ- ബ്ലോക്ക് പാർട്ടി കമ്മറ്റികളും പിരിച്ചുവിട്ടതായി അവിനാഷ് പാണ്ഡെയാണ് വ്യക്തമാക്കിയത്.

English summary
Sachin Pilot denies plotting against govt with the BJP, Gehlot says he has proof
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X