കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്റെ ഗെയിമില്‍ വീണ് ഗെലോട്ട്, 8 മന്ത്രിമാര്‍ വരും,പുറത്തേക്ക് 7,കോണ്‍ഗ്രസില്‍ ഛത്തീസ്ഗഡ് മോഡല്‍

Google Oneindia Malayalam News

ദില്ലി: അശോക് ഗെലോട്ടിന്റെ കടുംപിടുത്തങ്ങള്‍ അജയ് മാക്കന്റെ വരവോടെ അയയുന്നു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് പിന്നില്‍ മുട്ടുകുത്തിയിരിക്കുകയാണ് ഗെലോട്ട്. മന്ത്രിസഭയിലെ അഴിച്ചുപണിയും സംസ്ഥാനത്ത് തന്നെ വന്‍ മാറ്റങ്ങളുമാണ് ഒരുങ്ങുന്നത്. എല്ലാം സച്ചിന്റെ പ്ലാന്‍ പോലെയാണ് നടക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പിന്തുണ ഗെലോട്ടിനെ ശരിക്കും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. അഗ്രസീവ് മോഡിലേക്ക് രാഹുല്‍ മാറിയത് പൈലറ്റിന് ഗുണകരമായി മാറിയിരിക്കുകയാണ്. സച്ചിന്‍ വിഭാഗത്തിന് വന്‍ പ്രാതിനിധ്യമാണ് അഴിച്ചുപണിയില്‍ കിട്ടാന്‍ പോകുന്നത്.

സച്ചിന്റെ പോരാട്ടം

സച്ചിന്റെ പോരാട്ടം

സച്ചിന്‍ തിരിച്ചുവന്നതിന് ശേഷം കഠിനമായ പോരാട്ടമാണ് പാര്‍ട്ടിക്കുള്ളില്‍ നടത്തിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ഗെലോട്ട് പ്ലാന്‍ മാറ്റിയിരിക്കുകയാണ്. അസംതൃപ്തരായ സച്ചിന്‍ പക്ഷത്തെ കൂടുതലായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഗെലോട്ട് സമ്മതിച്ചിരിക്കുകയാണ്. അജയ് മാക്കന്റെയും രാഹുല്‍ ഗാന്ധിയുടെയും ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായി. വര്‍ക്കിംഗ് കമ്മിറ്റിക്ക് ശേഷം രാഹുല്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശക്തമായി തന്നെ സംസ്ഥാനങ്ങളില്‍ പ്രതിഫലിക്കുന്നു എന്നാണ് മന്ത്രിസഭാ വികസനം സൂചിപ്പിക്കുന്നത്.

മന്ത്രിസഭയിലെ മാറ്റങ്ങള്‍

മന്ത്രിസഭയിലെ മാറ്റങ്ങള്‍

രാജസ്ഥാന്‍ മന്ത്രിസഭയില്‍ 30 മന്ത്രിമാരെ വരെ ഉള്‍ക്കൊള്ളിക്കാം. എന്നാല്‍ ഗെലോട്ട് തന്റെ പ്രിയപ്പെട്ടവരെ കൂടുതലായി നിയമിച്ച് മന്ത്രിമാരെ 22ല്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. എട്ട് ഒഴിവുകളാണ് ഉള്ളത്. ഈ എട്ട് സീറ്റും സച്ചിന്‍ പക്ഷത്തിന് ലഭിക്കും. ഇവിടം കൊണ്ടും മാറ്റങ്ങള്‍ തീരില്ല. ഗെലോട്ട് പക്ഷത്തുള്ള പല മന്ത്രിമാര്‍ക്കും പദവി നഷ്ടപ്പെടുന്ന സൂചനയാണ് സച്ചിന്‍ പക്ഷം നല്‍കുന്നത്. ഇവരുടെ പ്രോഗസ് കാര്‍ഡുകള്‍ രാഹുലിന് നേരത്തെ തന്നെ രാഹുലിന് സച്ചിന്‍ കൈമാറിയിരുന്നു. വളരെ മോശം പ്രവര്‍ത്തനം ഉള്ളവരാണ് ഗെലോട്ട് പക്ഷത്തുള്ളത്.

ഛത്തീസ്ഗഡ് മോഡല്‍

ഛത്തീസ്ഗഡ് മോഡല്‍

കോണ്‍ഗ്രസില്‍ സമ്മര്‍ദം ശക്തമായതോടെ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ കൂടുതല്‍ പേരെ മന്ത്രിസഭയുടെ ഭാഗമാക്കിയിരുന്നു. ഇതേ രീതി തന്നെയാണ് ഗെലോട്ടും പിന്തുടരുന്നത്. 15 പാര്‍ലമെന്ററി സെക്രട്ടറിമാരെയാണ് ഛത്തീസ്ഗഡില്‍ നിയമിച്ചിരിക്കുന്നത്. ഇതുപോലെ പാര്‍ലമെന്ററി സെക്രട്ടറിമാരെ മന്ത്രിസഭയില്‍ നിയമിക്കും. ഇവര്‍ മന്ത്രിമാരെ വികസന പ്രവര്‍ത്തനങ്ങളില്‍ അടക്കം സഹായിക്കും. ഇതിലൂടെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ജനകീയമാക്കുക എന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്.

ഒന്നരലക്ഷം പ്രവര്‍ത്തകര്‍

ഒന്നരലക്ഷം പ്രവര്‍ത്തകര്‍

സച്ചിന്റെ നീക്കങ്ങള്‍ പാര്‍ട്ടിയില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുമെന്ന് ഗെലോട്ടിന് അറിയാം. അതുകൊണ്ട് ഒന്നരലക്ഷം പ്രവര്‍ത്തകരെ സര്‍ക്കാരുമായി ബന്ധിപ്പിക്കാനാണ് തീരുമാനം. ഇവര്‍ ജില്ലാ ബ്ലോക്ക് തലത്തിലുള്ള നേതാക്കളായിരിക്കും. പരമാവധി എംഎല്‍എമാരെയും സര്‍ക്കാരിന്റെ ഭാഗമാക്കും. ബോര്‍ഡ് ചെയര്‍പേഴ്ണ്‍മാര്‍, കമ്മീഷനുകള്‍ എന്നിവരും പാര്‍ലമെന്ററി സെക്രട്ടറിമാര്‍ക്ക് പുറമേ ഗെലോട്ടിനെയും സച്ചിനെയും സഹായിക്കാന്‍ എത്തും. ഇരുവരും ബിജെപിയെ നേരിടാന്‍ ഒന്നിച്ചു എന്ന സൂചനയും നേതാക്കള്‍ നല്‍കുന്നുണ്ട്.

മാറ്റങ്ങള്‍ ഇങ്ങനെ

മാറ്റങ്ങള്‍ ഇങ്ങനെ

വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗോവിന്ദ് സിംഗ് ദൊത്താസര ഇപ്പോള്‍ സംസ്ഥാന അധ്യക്ഷനാണ്. അതുകൊണ്ട് മന്ത്രിസ്ഥാനത്ത് തുടരാനാവില്ല. മറ്റൊരു മന്ത്രിയായ ഭന്‍വര്‍ലാല്‍ അസുഖബാധിതനാണ്. ഡെപ്യൂട്ടി സ്പീക്കറുടെ പദവി ഒഴിഞ്ഞു കിടക്കുകയാണ്. ഈ വകുപ്പുകളെല്ലാം പൈലറ്റ് സ്വന്തമാക്കും. ഇതടക്കം ഇനിയുള്ള എട്ട് മന്ത്രിമാരും പൈലറ്റ് ക്യാമ്പില്‍ നിന്നായിരിക്കും. പ്രകടനം മോശമായ മന്ത്രിമാരും തെറിക്കും. മൊത്തം 15 പേര്‍ മന്ത്രിസഭയിലെത്തും. ഇതോടെ ഗെലോട്ട് ക്യാമ്പിലെ 7 പേര്‍ തെറിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

അയോഗ്യതാ നിയമം കടുപ്പിക്കും

അയോഗ്യതാ നിയമം കടുപ്പിക്കും

അയോഗ്യതാ തടയല്‍ വകുപ്പ് കടുപ്പിക്കാനുള്ള നീക്കവും ഗെലോട്ട് നടത്തുന്നുണ്ട്. സച്ചിന്റെ വിമത നീക്കം നേരത്തെ ഗെലോട്ടിനെ ഞെട്ടിച്ചിരുന്നു. ഇനി ഇത്തരം വിമത നീക്കമുണ്ടായാല്‍ കര്‍ശനമായ നടപടികളാണ് ഗെലോട്ട് തയ്യാറാക്കുന്നത്. അതേസമയം തന്നെ വിമതരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഗെലോട്ട് തയ്യാറായി. ബിഎസ്പിയുടെ എംഎല്‍എമാരും സ്വതന്ത്രരും ഇതോടൊപ്പം മന്ത്രിസഭയില്‍ എത്തും. കഴിഞ്ഞ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും സജീവമായി നിന്ന ഗെലോട്ട്-സച്ചിന്‍ ക്യാമ്പിലുള്ള ഒന്നരലക്ഷം പ്രവര്‍ത്തകരെയാണ് സര്‍ക്കാരുമായി ബന്ധിപ്പിക്കുന്നത്.

നിയമനം ഇങ്ങനെ

നിയമനം ഇങ്ങനെ

ഈ പ്രവര്‍ത്തകരെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്വസ്ത രക്ഷക്, സര്‍ക്കാരിന്റെ 20 ഇന പദ്ധതി, സ്‌കൂള്‍, ആശുപത്രി ബോര്‍ഡുകള്‍ എന്നിവയുടെ ബ്ലോക്ക്, ജില്ലാ തല കമ്മിറ്റികളില്‍ നിയമിക്കും. ഈ പദ്ധതികളുടെയും കമ്മിറ്റികളുടെയും മികച്ച പ്രവര്‍ത്തനമാണ് ഇവരെ ഏല്‍പ്പിക്കുന്നത്. മുന്‍ എംഎല്‍എമാര്‍ മന്ത്രിമാര്‍, ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ക്കും സംഘടനയില്‍ പ്രാധാന്യം നല്‍കും. ഇതെല്ലാം സച്ചിന്റെ നിര്‍ദേശപ്രകാരമാണ്. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരെ നേതാക്കളെ കൂടുതല്‍ അടുപ്പിക്കാനും ഈ നീക്കങ്ങള്‍ സഹായിക്കും. സച്ചിന് സംസ്ഥാനം മുഴുവന്‍ വേരോട്ടമുണ്ടാക്കാനും ഈ നീക്കങ്ങള്‍ ഗുണം ചെയ്യും.

English summary
sachin pilot emerge winner in rajasthan congress, may get 8 minister post for his camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X