കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റിന് തരൂരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്; സമര്‍ത്ഥനായ നേതാവ്;പാര്‍ട്ടി വിടുന്നതില്‍ ദുഃഖം

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച്ചയായിരുന്നു സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ തുടങ്ങിയ അസ്വാരസ്യങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ യുവ നേതാവായ സച്ചിന്‍ പൈലറ്റ് പുറത്തേക്ക് പോകുന്നത്.

സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍. സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയ വാര്‍ത്ത വല്ലാതെ വേദനിപ്പിക്കുന്നതാണെന്ന ശശി തരൂര്‍ പ്രതികരിച്ചു.

സച്ചിന്‍ പൈലറ്റ്

സച്ചിന്‍ പൈലറ്റ്

ട്വിറ്ററിലൂടെയാണ് സച്ചിന്‍പൈലറ്റിന്റെ പുറത്താക്കലില്‍ ശശി തരൂര്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. സച്ചിന്‍ പൈലറ്റ് മികച്ചതും സമര്‍ത്ഥനുമായ നേതാവാണെന്ന് ശശി തരൂര്‍ പറഞ്ഞു. സച്ചിനെതിരെയുള്ള നടപടിക്ക് പിന്നാലെ നിരവധി പേര്‍ പ്രതികരണം രേഖപ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
Sachin Pilot's last meeting with Rahul Gandhi | Oneindia Malayalam
 ദുഃഖകരമെന്ന് ശശി തരൂര്‍

ദുഃഖകരമെന്ന് ശശി തരൂര്‍

'സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുകയാണെന്ന വാര്‍ത്ത വളരെ ദുഃഖകരമാണ്. ഈ സാഹചര്യം ഉണ്ടാവാതിരിന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുകയാണ്. പാര്‍ട്ടി വിടുന്നതിന് പകരം അദ്ദേഹത്തിന്റേയും നമ്മുടേയും സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പാര്‍ട്ടിയെ പ്രയോചനപ്പെടുത്താനുള്ള ശ്രമത്തില്‍ പങ്കുചേരണം.' എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

 രണ്‍ദീപ് സുര്‍ജേവാല

രണ്‍ദീപ് സുര്‍ജേവാല

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയായിരുന്നു സച്ചിന്‍ പൈലറ്റിനെ പദവികളില്‍ നിന്നും നീക്കിയതായി അറിയിക്കുന്നത്. അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞ സച്ചിന്‍ പൈലറ്റിനെ പലതവണ കോണ്‍ഗ്രസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമായിരുന്നില്ല. പിന്നീട് സച്ചിന്‍ പൈലറ്റ് നിയമസഭാ കക്ഷിയോഗവും ബഹിഷ്‌കരിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് കോണ്‍ഗ്രസ് നീങ്ങിയത്.

പുറത്ത്

പുറത്ത്

'കോണ്‍ഗ്രസ് മുപ്പതാം വയസില്‍ അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കി. നാല്‍പ്പതാം വയസില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും നല്‍കി. സച്ചിന്‍ പൈലറ്റിന് നിരവധി അവസരങ്ങള്‍ കൊടുത്തു. അദ്ദേഹം എംപിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു. സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണക്കുന്നവരും ബിജെപിയുടെ കെണിയില്‍ വീണതില്‍ ദുഃഖമുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല.' സുര്‍ജേവാല വ്യക്തമാക്കി.

ഗോവിന്ദ് ദോത്ര

ഗോവിന്ദ് ദോത്ര

സച്ചിന് പകരം ഗോവിന്ദ് ദോത്രയെ പുതിയ സംസ്ഥാന അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. സച്ചിന്‍ അനുകൂലികളായ രണ്ട് മന്ത്രിമാരേയും കോണ്‍ഗ്രസ് നീക്കം ചെയ്തിട്ടുണ്ട്. മന്ത്രിമാരായ വിശ്വേന്ദ്രസിങ്. രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്.

സമവായം

സമവായം

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി അടക്കം നിരവധി പേര്‍ ശ്രമിച്ചിട്ടും സച്ചിന്‍ പൈലറ്റ് സമവായത്തിന് തയ്യാറായിരുന്നില്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പാര്‍ട്ട രൂപീകരിക്കാനാണ് സച്ചിന്റെ തീരുമാനം. ബുധനാഴ്ച്ച രാവിലെ വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയത്.

 അശോക് ഗെഹ്ലോട്ട്

അശോക് ഗെഹ്ലോട്ട്

2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയത്തിന് പിന്നില്‍ സച്ചിന്‍ പൈലറ്റ് നിര്‍ണായക പങ്കാണ് വഹിച്ചത്. പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തെ മറികടന്ന് കൊണ്ടായിരുന്നു മുതിര്‍ന്ന നേതാവായ അശോക് ഗെഹ്ലോട്ടിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കിയത്. അന്ന് മുതല്‍ തന്നെ ഇരുവരും തമ്മിലുള്ള ഭിന്നതകള്‍ രൂക്ഷമായിരുന്നു.

English summary
Sachin Pilot is Best And Brightest Party Leader Said Sashi Tharoor After pilot sacked as Deputy CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X