കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി സ്ഥാനം നല്‍കാതെ സോണിയയോ രാഹുലുമായോ കൂടികാഴ്ച്ചക്കില്ല; പ്രിയങ്കയോട് പൈലറ്റ്

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്നു സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള യാതൊരു ചര്‍ച്ചക്കും സച്ചിന്‍ പൈലറ്റ് തയ്യാറാല്ല.

ഒരു വര്‍ഷത്തിനുള്ളില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി പദമാണ് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെടുന്നത്. എന്നാല്‍ ആവശ്യം അംഗീകരിക്കാതെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയുമായോ രാഹുലുമായോ സച്ചിന്‍ ചര്‍ച്ചക്ക് തയ്യാറല്ലായെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

2 മാസമായി ബിജെപി അതിന് ശ്രമിക്കുന്നു, ഗെലോട്ടിന്റെ വെളിപ്പെടുത്തല്‍, ഗൂഢാലോചനക്കാര്‍ക്ക് കുരുക്ക്!!2 മാസമായി ബിജെപി അതിന് ശ്രമിക്കുന്നു, ഗെലോട്ടിന്റെ വെളിപ്പെടുത്തല്‍, ഗൂഢാലോചനക്കാര്‍ക്ക് കുരുക്ക്!!

മുഖ്യമന്ത്രിയാക്കണം

മുഖ്യമന്ത്രിയാക്കണം

കോണ്‍ഗ്രസ് നേതൃത്വം പലകുറി അനുനയത്തിന് ശ്രമിച്ചിട്ടും തയ്യാറാകാതെ വന്നതോടെയാണ് സച്ചിന്‍ പൈലറ്റിനെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുക്കുന്നത്. അതേസമയം കോണ്‍ഗ്രസ് നേതൃത്വം സച്ചിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സച്ചിന്‍ ചര്‍ച്ചക്ക് തയ്യാറാവുന്നില്ലായെന്നാണ് സുചന. പ്രിയങ്കാ ഗാന്ധിയുമായി അടുത്ത് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രിയങ്കാഗാന്ധിയുടെ വാക്ക്

പ്രിയങ്കാഗാന്ധിയുടെ വാക്ക്

സച്ചിന്‍ പൈലറ്റുമായി പ്രിയങ്കാഗാന്ധി മൂന്ന് മണിക്കൂറിലധികം സംസാരിച്ചിരുന്നു. ചൊവ്വാഴ്ച്ചയാണ് പ്രിയങ്കാഗാന്ധി സച്ചിന്‍ പൈലറ്റുമായി സംസാരിക്കുന്നത്. സച്ചിന്‍ തന്റെ പ്രശ്‌നങ്ങള്‍ പ്രിയങ്കയുമായി സംസാരിച്ചപ്പോള്‍ രാഹുലും സോണിയയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നാണ് പ്രിയങ്ക സച്ചിന്‍ പൈലറ്റിന് വാക്ക് നല്‍കിയത്.

ചര്‍ച്ചക്ക് തയ്യാറല്ല

ചര്‍ച്ചക്ക് തയ്യാറല്ല

ഈ ചര്‍ച്ചയില്‍ തന്നെയാണ് സച്ചിന്‍ പൈലറ്റ് പ്രിയങ്കാഗാന്ധിയോട് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുന്നത്. തന്നെ മുഖ്യമന്ത്രിയായി പൊതുജനങ്ങള്‍ അറിയത്തക്കവിധം പ്രഖ്യാപിക്കണമെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ ആവശ്യം. അല്ലാത്തപക്ഷം രാഹുല്‍ ഗാന്ധിയുമായോ സോണിയാ ഗാന്ധിയുമായോ ഒരു ചര്‍ച്ചക്കുമില്ലെന്നുമാണ് സച്ചിന്‍ പ്രിയങ്കയെ അറിയിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Rajasthan crisis: Congress suspends two rebel MLAs | Oneindia Malayalam
 നടപടി

നടപടി

എന്നാല്‍ ഇതിന് പിന്നാലെയാണ് സച്ചിനെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും സംസ്ഥാന ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കുന്നത്. കോണ്‍ഗ്രസിന്റെ ഈ നടപടി പ്രകോപനപരമാണെന്നായിരുന്നു സച്ചിന്‍ പൈലറ്റ് ക്യാമ്പില്‍ നിന്നുള്ള പ്രതികരണം. തനിക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ എങ്ങനെയാണ് കോണ്‍ഗ്രസ് ബന്ധം പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയെന്നും സച്ചിന്‍ പ്രതികരിക്കുന്നു.

അനുനയനം

അനുനയനം

അതേസമയം സച്ചിന്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരവുമായി സംസാരിച്ചിരുന്നു. നേതൃത്വം പരസ്യമായിചര്‍ച്ചക്ക് വിളിച്ചിട്ടുള്ള അവസരം മുതലാക്കാനാണ് ചിദംബരം സച്ചിനെ ഉപദേശിച്ചിട്ടുള്ളത്. ചിദംബരം തന്നെയാണ് ഇക്കാര്യത്തില്‍ പ്രതികരിച്ച് രംഗത്തെത്തുന്നത്. ഒപ്പം അഭിഷേക് മനു സിങ്വിയായും സച്ചിന്‍ ചര്‍ച്ച നടത്തിയിരുന്നു.

ഗെഹ്ലോട്ടിന്റെ പ്രതികരണം

ഗെഹ്ലോട്ടിന്റെ പ്രതികരണം

അതേസമയം ഒരു വര്‍ഷമായി സച്ചിന്‍ പൈലറ്റുമായി താന്‍ ഒന്നും സംസാരിക്കാറില്ലെന്ന് അശോക് ഗെഹ്ലോട്ട് പ്രതികരിച്ചിരുന്നു. എന്താണ് സച്ചിന്‍ തന്റെ സര്‍ക്കാരിനെതിരെ ചെയ്യുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് അദ്ദേഹവുമായി സംസാരിക്കാന്‍ സാധിക്കുകയെന്നുമായിരുന്നു ഗെഹ്ലോട്ടിന്റെ ചോദ്യം.

രാഹുലിന്റെ കൈയ്യില്‍

രാഹുലിന്റെ കൈയ്യില്‍

ഇനിയുള്ള എല്ലാ നീക്കങ്ങളും രാഹുല്‍ ഗാന്ധിയുടെ കൈയ്യിലാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ സച്ചിനെ തിരിച്ചെടുക്കണമെന്ന് തനിക്ക് പറയാന്‍ സാധിക്കില്ലെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. 2018ല്‍ അധികാരത്തില്‍ വന്നത് മുതല്‍ തന്റെ സര്‍ക്കാരിനെതിരെ ഗൂഢാലോചന സച്ചിന്‍ നടത്തുന്നുണ്ട്. എങ്ങനെ തന്റെ സര്‍ക്കാരിനെ താഴെയിറക്കാമെന്നാണ് സച്ചിന്‍ ചിന്തിച്ചതെന്നും ഗെഹ്ലോട്ട് ആരോപിച്ചു.

English summary
Sachin Pilot is for ready to a Discussion With Rahul Gandhi and sonia gandhi Unless give CM Position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X