കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന് കോണ്‍ഗ്രസിലേക്ക് മടങ്ങണം, പക്ഷേ, വില്ലനായി ഭന്‍വര്‍ ലാല്‍, വിമത നീക്കത്തിന് പിന്നില്‍.....

Google Oneindia Malayalam News

ദില്ലി: സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാനുള്ള തീവ്ര ശ്രമത്തിലാണ്. കാരണം അട്ടിമറി അടക്കമുള്ള കാര്യങ്ങള്‍ സച്ചിന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് മറ്റൊരു സീനിയര്‍ എംഎല്‍എയാണ്. ഭന്‍വര്‍ ലാല്‍ ശര്‍മ എന്ന പരിചയസമ്പന്നനായ നേതാവാണ് വിമത നീക്കത്തിന് പിന്നില്‍. ഇയാള്‍ ബിജെപി നേതാക്കളുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഇപ്പോള്‍ സച്ചിന്‍ പോലും വിചാരിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ പോകുന്നത്. 30 വര്‍ഷമായി പല സര്‍ക്കാരുകളിലും ഇത്തരമൊരു പ്രതിസന്ധിയുണ്ടാക്കിയ ചരിത്രമുണ്ട് ഭന്‍വര്‍ ലാലിന്.

സച്ചിന് മടങ്ങാന്‍ ആഗ്രഹം

സച്ചിന് മടങ്ങാന്‍ ആഗ്രഹം

സച്ചിന്‍ പൈലറ്റിന് രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങണമെന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് മടങ്ങാന്‍ സാധിക്കുന്നില്ല. സച്ചിന്റെ ഗ്രൂപ്പില്‍ നിന്നുള്ള ഭന്‍വര്‍ ലാല്‍ പ്രശ്‌നങ്ങള്‍ വഷളാക്കിയിരിക്കുകയാണ്. ഇയാള്‍ അശോക് ഗെലോട്ടിനെ ശരിക്കും സച്ചിന്റെ ശത്രുവാക്കി മാറ്റിയിരിക്കുകയാണ്. സച്ചിന് ഇനിയൊരിക്കലും മടക്കമുണ്ടാവില്ലെന്ന് ഇയാള്‍ ഉറപ്പിച്ചിരിക്കുകയാണ്. ബിജെപിയുമായി ചേര്‍ന്ന് ഭന്‍വര്‍ ലാലാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് പൈലറ്റ് അറിഞ്ഞിട്ടില്ല.

ആരാണ് ഭന്‍വര്‍ ലാല്‍

ആരാണ് ഭന്‍വര്‍ ലാല്‍

ഭന്‍വര്‍ ലാല്‍ സര്‍ദാര്‍ഷഹറിലെ ചുരുവില്‍ നിന്നുള്ള എംഎല്‍എയാണ്. ഏഴ് തവണയാണ് ഇയാള്‍ ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചത്. ഗെലോട്ടിനും പൈലറ്റിനും തള്ളിക്കളയാന്‍ സാധിക്കാത്ത നേതാവാണ് ഭന്‍വര്‍ ലാല്‍. അതേസമയം മൂന്ന് ദശാബ്ദങ്ങളായി രാജസ്ഥാനിലെ വിവിധ സര്‍ക്കാരുകളെ വിമത നീക്കത്തിലൂടെ താഴെയിറക്കാന്‍ നോക്കിയ നേതാവാണ് ഭന്‍വര്‍ ലാല്‍. ഇപ്പോഴത്തെ നീക്കം പക്ഷേ അശോക് ഗെലോട്ട് പോലും അറിയാതെയായിരുന്നു.

30 കൊല്ലം മുമ്പ്

30 കൊല്ലം മുമ്പ്

1990 മാര്‍ച്ചില്‍ ഭൈരോണ്‍ സിംഗ് ഷെഖാവത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു ആദ്യ സംഭവം. അന്ന് ബിജെപിയും ജനതാദളും ഒരുമിച്ചായിരുന്നു മത്സരിച്ചത്. ബിജെപിക്ക് 85 സീറ്റും ജനതാദളിന് 54 സീറ്റുമായിരുന്നു ഉണ്ടായിരുന്നത്. അദ്വാനിയുടെ രഥയാത്രയോടെ ജനതാദള്‍ പിന്തുണ പിന്‍വലിച്ചു. ഇതിന് പിന്നാലെ ജനതാദള്‍ പിളര്‍ന്നു. ദിഗ് വിജയ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു ഈ വിഭാഗം. 25 എംഎല്‍എമാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഭന്‍വര്‍ ലാലും ഇതിനൊപ്പമുണ്ടായിരുന്നു. ഇവര്‍ ബിജെപിയില്‍ ലയിച്ചു. പിന്നീട് തിരഞ്ഞെടുപ്പില്‍ ഷെഖാവത്ത് അധികാരത്തിലെത്തിയപ്പോള്‍ പല എംഎല്‍എമാരെയും ചേര്‍ത്ത് സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കിയിരുന്നു. എന്നാല്‍ പരാജയപ്പെട്ടു. ഇതിന് ശേഷം നിരവധി തവണ ഇത് തുടര്‍ന്നു.

Recommended Video

cmsvideo
Rajasthan crisis: Congress suspends two rebel MLAs | Oneindia Malayalam
ഇത് അഞ്ചാം തവണ

ഇത് അഞ്ചാം തവണ

ഭന്‍വര്‍ലാല്‍ ശര്‍മ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അതിന് ശേഷം അഞ്ച് തവണ സര്‍ക്കാരിനെ വീഴ്ത്താന്‍ ശര്‍മ ശ്രമിച്ചിരുന്നു. എന്നാല്‍ ഒന്നും വിജയിച്ചില്ല. പക്ഷേ ഇത്തവണ കുറച്ച് കടുപ്പത്തിലായിരുന്നു നീക്കം. പക്ഷേ എംഎല്‍എമാര്‍ അടക്കം അയോഗ്യരാവുമെന്നാണ് വ്യക്തമാകുന്നത്. സച്ചിന്‍ പൈലറ്റിനെ അറിയിക്കാതെയാണ് ശര്‍മ ബിജെപിയുമായി ബന്ധപ്പെട്ടത്. ബിജെപി ക്യാമ്പിലെ നീക്കം വസുന്ധര രാജയും അറിഞ്ഞിരുന്നില്ല. എംഎല്‍എമാര്‍ മുഴുവന്‍ ഭന്‍വര്‍ ലാലിന്റെ നിയന്ത്രണത്തിലാണ്.

രാഹുലിനെതിരെ നീക്കം

രാഹുലിനെതിരെ നീക്കം

രാഹുല്‍ ഗാന്ധിക്കെതിരെ വരെ വിമത നീക്കം നടത്തിയ നേതാവാണ് ഭന്‍വര്‍ ലാല്‍. കോണ്‍ഗ്രസില്‍ നിന്ന് നേരത്തെ സസ്‌പെന്‍ഷന്‍ വാങ്ങിയ നേതാവുമാണ് അദ്ദേഹം. 2014ലായിരുന്നു ഈ സസ്‌പെന്‍ഷന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ പരസ്യമായി കുറ്റപ്പെടുത്തി പാര്‍ട്ടിയെ രണ്ട് തട്ടിലാക്കാന്‍ നോക്കിയിരുന്നു ഭന്‍വര്‍ലാല്‍. അന്നത്തെ പ്രശ്‌നങ്ങള്‍ ശേഷമാണ് വീണ്ടും സച്ചിന്‍ പൈലറ്റിനെ മുന്‍നിര്‍ത്തി ഭന്‍വര്‍ ലാല്‍ നീക്കം തുടങ്ങിയത്.

ഇത്തവണ കൃത്യമായ ലീഡ്

ഇത്തവണ കൃത്യമായ ലീഡ്

ഭന്‍വര്‍ ലാല്‍ ഇത്തവണ സച്ചിനെ മുന്‍നിര്‍ത്തിയാണ് കളിച്ചത്. പക്ഷേ സച്ചിന് ഇയാളുടെ യഥാര്‍ത്ഥ ഉദ്ദേശം മനസ്സിലാവുന്നത് വൈകിപോയി. പാര്‍ട്ടി കടുത്ത നടപടി തന്നെ ഇത് തിരിച്ചറിഞ്ഞ് എടുക്കുകയായിരുന്നു. അശോക് ഗെലോട്ടിന് വളരെ പെട്ടെന്ന് തന്നെ ഭന്‍വര്‍ ലാലിന്റെ നീക്കം മനസ്സിലാവുകയും ചെയ്തു. ബിജെപി ഇയാള്‍ക്ക് വലിയ തുക ഓഫര്‍ ചെയ്തിട്ടുണ്ട്. പക്ഷേ വിമത എംഎല്‍എമാര്‍ കാര്യം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഹൈക്കോടതിയിലെ നീക്കം അടക്കം ഭന്‍വര്‍ ലാല്‍ നടത്തിയ പ്ലാന്‍ ഗെലോട്ടിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

പൈലറ്റിന്റെ ഇടപെടല്‍

പൈലറ്റിന്റെ ഇടപെടല്‍

ഹൈക്കോടതിയില്‍ കേസുമായി പോകാന്‍ സച്ചിന്‍ പൈലറ്റ് അഭിഷേക് മനു സിംഗ്വിയെ വരെ സമീപിച്ചിരുന്നു. എന്നാല്‍ സിംഗ്വി പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. സച്ചിനുമായി താന്‍ ഇപ്പോഴും സൗഹൃദത്തിലാണ്. എന്നാല്‍ ഈ വിഷയത്തില്‍ സഹായിക്കാനാവില്ല. രാജസ്ഥാന്‍ സ്പീക്കര്‍ സിപി ജോഷിയെ താന്‍ ഇതേ കേസില്‍ സഹായിക്കുന്നുണ്ട്. നിലവില്‍ ഹരീഷ് സാല്‍വെയും മുകുള്‍ റോത്തഗിയുമാണ് സച്ചിന് വേണ്ടി കോടതിയില്‍ ഹാജരാവുന്നത്. അതേസമയം ഭന്‍വര്‍ ലാലിനെ ഒതുക്കിയിട്ടില്ലെങ്കില്‍ പൈലറ്റിന്റെ പാര്‍ട്ടിയിലെ നിലനില്‍പ്പ് തന്നെ അപകടത്തിലാവും.

English summary
sachin pilot is trapped in bhanwari lal's game returning congress is difficult
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X