കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനോട് മുഖം തിരിച്ച് ഗെലോട്ട്.... ഒറ്റപ്പെട്ട് പൈലറ്റ് പക്ഷം, വിശ്വാസം തിരിച്ചുപിടിക്കണം!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി രണ്ട് തട്ടില്‍. സച്ചിന്‍ പൈലറ്റുമായി സഹകരിച്ച് പോകാനാവില്ലെന്ന നിലപാടിലാണ് ഗെലോട്ട് പക്ഷം. സച്ചിനുമായി മുഖാമുഖം വരുന്ന ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഗെലോട്ടിന്റെ തീരുമാനം. ബിജെപിയുമായി പൈലറ്റ് പക്ഷം ഇപ്പോഴും ചര്‍ച്ച നടത്തുന്നുണ്ടെന്ന തോന്നല്‍ കോണ്‍ഗ്രസില്‍ ശക്തമാണ്. അതേസമയം ചിലര്‍ ബിജെപിയുടെ പ്ലാന്‍ കാരണമാണ് സച്ചിന്‍ തിരിച്ചുവന്നതെന്ന് വരെ ഉന്നയിക്കുന്നുണ്ട്.

ഗെലോട്ട് എത്തിയില്ല

ഗെലോട്ട് എത്തിയില്ല

രാജീവ് ഗാന്ധിയുടെ 76ാം ജന്മദിനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന സമിതിയില്‍ കഴിഞ്ഞ ദിവസം വലിയൊരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. സച്ചിന്‍ പൈലറ്റ് ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഗെലോട്ട് തീര്‍ച്ചയായും പങ്കെടുക്കേണ്ടതായിരുന്നു ഈ ചടങ്ങില്‍. അദ്ദേഹത്തിനായി ഒരുക്കങ്ങള്‍ വരെ നടത്തിയിരുന്നു. എന്നാല്‍ സച്ചിന്‍ എത്തിയതിന് പിന്നാലെ താന്‍ ചടങ്ങിനുണ്ടാവില്ലെന്ന് ഗെലോട്ട് അറിയിക്കുകയായിരുന്നു. ഇതോടെ സച്ചിനുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല എന്ന സൂചനയാണ് ഗെലോട്ട് നല്‍കുന്നത്.

തിരിച്ചുവരവില്‍ എതിര്‍പ്പ്

തിരിച്ചുവരവില്‍ എതിര്‍പ്പ്

അശോക് ഗെലോട്ട് ദേശീയ നേതൃത്വവുമായി കലിപ്പില്‍ നില്‍ക്കുകയാണ്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും തന്റെ വാക്കിനെ തഴഞ്ഞ് സച്ചിനെ തിരിച്ചെടുത്തതില്‍ ഗെലോട്ട് ഒട്ടും തൃപ്തനല്ല. അതുകൊണ്ടാണ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി നിശ്ചയിച്ച ചടങ്ങ് പോലും ഗെലോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. രാഹുലിന് കൃത്യമായ സന്ദേശം ഇതിലൂടെ നല്‍കുകയാണ് ഗെലോട്ട് ചെയ്തത്. സംസ്ഥാനത്ത് തന്നെ സച്ചിന് ഇനി പിടിച്ച് നില്‍ക്കുക വളരെ ബുദ്ധിമുട്ടായിരിക്കും. അജയ് മാക്കന്‍ സച്ചിനൊപ്പം പൂര്‍ണമായും നിന്നാല്‍ മാത്രമേ നിലനില്‍പ്പുണ്ടാവൂ.

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍

പൈലറ്റിന്റെ തിരിച്ചുവരവ് കോണ്‍ഗ്രസിലെ ഭൂരിപക്ഷത്തിനും താല്‍പര്യമില്ലാത്ത കാര്യമാണ്. സച്ചിന്റെ മുഖംരക്ഷിക്കാന്‍ വേണ്ടിയാണ് ഗാന്ധി കുടുംബം ഇടപെട്ടതെന്ന് രാജസ്ഥാനിലെ എംഎല്‍എമാര്‍ പറയുന്നു. സച്ചിന്‍ തിരിച്ചുവന്നത് ബിജെപി അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാത്തത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. വസുന്ധര രാജ സമ്മതം അറിയിച്ചിരുന്നെങ്കില്‍ രാജസ്ഥാനില്‍ സര്‍ക്കാര്‍ തന്നെ വീഴുമായിരുന്നു. ബിജെപിയുടെ ആതിഥേയത്വം സ്വീകരിച്ചാണ് സച്ചിന്‍ തിരിച്ചെത്തിയതെന്നും ഇവര്‍ പറയുന്നു.

Recommended Video

cmsvideo
sachin pilot's demands after comeback to congress | Oneindia Malayalam
സച്ചിന്‍ പക്ഷം ഒറ്റപ്പെടുന്നു

സച്ചിന്‍ പക്ഷം ഒറ്റപ്പെടുന്നു

സച്ചിന്‍ പക്ഷം കോണ്‍ഗ്രസിനുള്ളില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഗെലോട്ട് പക്ഷം പങ്കെടുക്കാന്‍ തയ്യാറല്ല. സച്ചിന്‍ വിശ്വാസ്യത തെളിയിച്ചാല്‍ മാത്രമേ ഇനി ഏതെങ്കിലും തരത്തില്‍ മുന്‍നിരയിലേക്ക് വരാനാവൂ. ഉപമുഖ്യമന്ത്രി പദം നല്‍കാന്‍ ഗെലോട്ടിന് ഒട്ടും താല്‍പര്യമില്ല. സംസ്ഥാന അധ്യക്ഷ പദവി എന്തായാലും വിട്ടുകൊടുക്കില്ല. അതേസമയം അധ്യക്ഷ പദവി വേണ്ടെന്നാണ് സച്ചിന്റെ നിലപാട്. പാര്‍ട്ടി ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതോടെ സംസ്ഥാന അധ്യക്ഷ സ്ഥാനം തെറിക്കുമെന്ന് സച്ചിനറിയാം. അപ്പോള്‍ തിരിച്ചുവരവ് എളുപ്പമാകും.

കളി മാറ്റി സച്ചിന്‍

കളി മാറ്റി സച്ചിന്‍

വിമത ഭീഷണി നടത്തിയപ്പോള്‍ ഗെലോട്ടിന്റെ കരുത്ത് ശരിക്കും സച്ചിന്‍ അറിഞ്ഞിരുന്നു. അതുകൊണ്ട് സംസ്ഥാനത്ത് ഉടനീളം ശക്തികേന്ദ്രങ്ങള്‍ ഉണ്ടാക്കാനാണ് സച്ചിന്‍ പക്ഷത്തിന്റെ പ്ലാന്‍. സ്വന്തം മണ്ഡലമായ ടോങ്കില്‍ ശക്തമായ പര്യടനത്തിനാണ് സച്ചിന്റെ ശ്രമം. പാര്‍ട്ടിക്ക് വേണ്ടി ആറര കൊല്ലം കഷ്ടപ്പെട്ടവര്‍ക്ക് പദവികള്‍ നല്‍കണമെന്ന് പരസ്യമായി പൈലറ്റ് പ്രഖ്യാപിച്ചു. ഗെലോട്ടിന്റെ മുമ്പത്തെ ഭരണത്തെ കുറിച്ച് ഇടയ്ക്കിടെ സച്ചിന്‍ ജനങ്ങളെ ഓര്‍മപ്പെടുത്തുന്നുണ്ട്. താനില്ലാത്തപ്പോള്‍ 21 സീറ്റിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങി പോയതായി സച്ചിന്‍ ആവര്‍ത്തിക്കുന്നു. ഇത് ഗെലോട്ടിന്റെ ജനപിന്തുണ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്.

അവര്‍ എന്നോട് പറഞ്ഞു

അവര്‍ എന്നോട് പറഞ്ഞു

2014ല്‍ ഞാന്‍ ഇവിടെ വന്നപ്പോള്‍ എല്ലാവരും പറഞ്ഞിരുന്നത്, കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞെന്നായിരുന്നു. രാജസ്ഥാനില്‍ വസുന്ധര രാജയുണ്ട്. ദില്ലിയില്‍ നരേന്ദ്ര മോദിയും. ആരുണ്ട് ബിജെപിയെ പരാജയപ്പെടുത്താന്‍ എന്നായിരുന്നു. എന്നാല്‍ എന്താണ് പിന്നീട് നടന്നത്. പോലീസ് ഞങ്ങളെ അടിച്ചമര്‍ത്തി. എന്നാല്‍ കൃത്യമായ സമരങ്ങളാണ് ഞങ്ങള്‍ നടത്തിയത്. ഒടുവില്‍ അതിനെല്ലാം ജനങ്ങള്‍ അര്‍ഹിച്ച സമ്മാനവും തന്നു. കോണ്‍ഗ്രസ് ഇവിടെ അധികാരം നേടിയെന്ന് പൈലറ്റ് പറഞ്ഞു. ടോങ്കില്‍ വന്‍ ജനക്കൂട്ടമാണ് പൈലറ്റിനെ സ്വീകരിക്കാനെത്തിയത്. ഗെലോട്ട് ക്യാമ്പിലെ എംഎല്‍െ വേദ് പ്രകാശ് സോളങ്കിയുടെ ചക്‌സു മണ്ഡലത്തില്‍ ടോങ്കിനേക്കാള്‍ വലിയ ആള്‍ക്കൂട്ടമാണ് സച്ചിനെ കാത്തിരുന്നത്.

ഗെലോട്ടിന് ചാഞ്ചാട്ടമില്ല

ഗെലോട്ടിന് ചാഞ്ചാട്ടമില്ല

സച്ചിന്‍ ഒരു വെല്ലുവിളിയേ അല്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഗെലോട്ട്. സംസ്ഥാനത്തെ സൈലന്റ് വോട്ടര്‍മാരായ മലി വിഭാഗം ഗെലോട്ടിന് പിന്നില്‍ ഇപ്പോഴും അടിയുറച്ച് നില്‍ക്കുകയാണ്. മന്ത്രിസഭയില്‍ കൂടുതല്‍ മലി വിഭാഗത്തെ ഉള്‍പ്പെടുത്താനാണ് ഗെലോട്ടിന്റെ ശ്രമം. മലി വിഭാഗം എംഎല്‍എമാര്‍ പക്ഷേ കോണ്‍ഗ്രസിന് വളരെ കുറച്ച് പേര്‍ മാത്രമാണ് ഉള്ളത്. സച്ചിന്റെ മണ്ഡലമായ ടോങ്കിലും ദൗസയിലും സവായ് മധോപൂരിലും ഗെലോട്ടിന്റെ വോട്ടുബാങ്ക് ശക്തമാണ്. ഇവിടെ മീണകളും ഗുജ്ജാറുകളും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ വോട്ട് ഭിന്നിക്കും. പക്ഷേ മലി വോട്ടുകള്‍ കോണ്‍ഗ്രസിനെ എപ്പോഴും വിജയിപ്പിക്കും.

English summary
sachin pilot isolated in congress, ashok gehlot avoiding him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X