കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് പ്ലാൻ ബി! ബിജെപിയുടെ പണി പാളി, പുകഞ്ഞ കൊള്ളി പുറത്തെന്ന് കോൺഗ്രസ്!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ വിമത നീക്കം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മധ്യപ്രദേശിലുണ്ടായതിന് സമാനമായ അട്ടിമറി രാജസ്ഥാനിലും സംഭവിക്കുമോ എന്നുളള ആശങ്കകള്‍ പരക്കുന്നതിനിടെ സച്ചിന്‍ പൈലറ്റിന്റെ പുതിയ നീക്കം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.

സച്ചിന്‍ പൈലറ്റിനേയും കോണ്‍ഗ്രസ് എംഎല്‍എമാരേയും പാളയത്തിലെത്തിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാം എന്നുളള ബിജെപി മോഹം ഇനി നടക്കില്ല. ബിജെപിയില്‍ ചേരില്ലെന്ന് പൈലറ്റ് തന്നെ വ്യക്തമാക്കിയിരിക്കുന്നു. സച്ചിന്‍ പൈലറ്റിന്റെ പ്ലാന്‍ ബി മറ്റൊന്നാണ്. അതേസമയം പുകഞ്ഞ കൊള്ളി പുറത്തെന്ന കടുത്ത നിലപാടിലാണ് കോൺഗ്രസ്. വിശദാംശങ്ങള്‍ ഇങ്ങനെ..

പാർട്ടിയിലെ ശീതയുദ്ധം

പാർട്ടിയിലെ ശീതയുദ്ധം

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ കാരണം കമല്‍നാഥ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടത് വെറും മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ്. അതിനിടെയാണ് സമാനമായ അട്ടിമറി നീക്കം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും സംഭവിച്ചിരിക്കുന്നത്. സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലുളള ശീതയുദ്ധം സമീപകാലത്തായി ശക്തിപ്പെട്ടിരുന്നു. ഇതാണ് പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ബിജെപി മോഹം നടക്കില്ല

ബിജെപി മോഹം നടക്കില്ല

കഴിഞ്ഞ ദിവസം ദില്ലിയില്‍ എത്തിയ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതിവിധി ഉരുത്തിരിഞ്ഞ് വന്നിരുന്നില്ല. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായും അമിത് ഷായുമായും സച്ചിന്‍ പൈലറ്റ് ചര്‍ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. എന്നാല്‍ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ മോഹങ്ങള്‍ തല്ലിക്കെടുത്തിയാണ് സച്ചിന്‍ പൈലറ്റിന്റെ പ്രഖ്യാപനം പുറത്ത് വ്ന്നിരിക്കുന്നത്.

ബിജെപിയിൽ ചേരില്ല

ബിജെപിയിൽ ചേരില്ല

താന്‍ ബിജെപിയില്‍ ചേരില്ല എന്നാണ് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയിരിക്കുന്നത്. സച്ചിന്‍ പൈലറ്റിനോട് അടുത്ത വൃത്തങ്ങളും ഇക്കാര്യം ആവര്‍ത്തിക്കുന്നു. ബിജെപി നേതാക്കളുമായി ഒരു ചര്‍ച്ചയും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കളും പങ്കെടുക്കില്ല എന്നുറപ്പായിരിക്കുകയാണ്.

കടുത്ത നടപടിയിലേക്ക്

കടുത്ത നടപടിയിലേക്ക്

യോഗത്തില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിപ് നല്‍കിയിരിക്കുകയാണ്. സച്ചിന്‍ പൈലറ്റും ഒപ്പമുളള എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കുന്നില്ല എങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. സച്ചിന്‍ പൈലറ്റിനോട് മൃദുസമീപനം വേണ്ട എന്നും കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും

സച്ചിന്‍ പൈലറ്റിനൊപ്പം 15ല്‍ താഴെ മാത്രം എംഎല്‍എമാരേ ഉളളൂ എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പൈലറ്റിനൊപ്പമെന്ന് കരുതിയ മൂന്ന് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം തിരികെ എത്തിയിരുന്നു. സച്ചിന്‍ പൈലറ്റ് നടത്തിയ വിമത നീക്കത്തിന് കടുത്ത മറുപടിയാവും കോണ്‍ഗ്രസ് നല്‍കുക. പൈലറ്റിനേയും ഒപ്പമുളള എംഎല്‍എമാരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാവും കോണ്‍ഗ്രസ് തിരിച്ചടിക്കുക.

Recommended Video

cmsvideo
Sachin Pilot not to attend Congress Legislature Party meeting | Oneindia Malayalam
പുതിയ അധ്യക്ഷൻ

പുതിയ അധ്യക്ഷൻ

സച്ചിന്‍ പൈലറ്റിന് പകരം രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നേതാവിനെയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. രഘുവീര്‍ മീണയുടെ പേരാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ നയിക്കാന്‍ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നവരില്‍ മുന്നില്‍ ഉളളത്. കോണ്‍ഗ്രസ് വിടുകയും ബിജെപിയില്‍ എത്തുകയും ചെയ്യാതിരിക്കുന്ന സച്ചിന്‍ പൈലറ്റിന്റെ അടുത്ത നീക്കം എന്തായിരിക്കും എന്നാണ് രാജസ്ഥാന്‍ ഉററ് നോക്കുന്നത്.

 പ്രഗതിശീല്‍ കോണ്‍ഗ്രസ്

പ്രഗതിശീല്‍ കോണ്‍ഗ്രസ്

സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് സച്ചിന്‍ പൈലറ്റിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി സച്ചിന്‍ പൈലറ്റ് രൂപീകരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തിന് ശേഷം ആയിരിക്കും പാര്‍ട്ടി രൂപീകരണം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.

നിയമസഭാ കക്ഷി യോഗം

നിയമസഭാ കക്ഷി യോഗം

രാവിലെ 10.30തോടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വസതിയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ആരംഭിച്ചിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് പക്ഷക്കാരായ നാല് എംഎല്‍എമാര്‍ യോഗത്തിന് എത്തിയിട്ടുണ്ട്. സുദര്‍ശന്‍ സിംഗ് രാവന്ത്, പ്രശാന്ത് ഭൈരവ, ഡാനിഷ് അബ്രാര്‍, രോഹിത് ബോഹ്‌റ എന്നിവരാണ് ഗെഹ്ലോട്ട് വിളിച്ച യോഗത്തിന് എത്തിയത്. ഇത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിരിക്കുകയാണ്.

എപ്പോളാണ് ഇഡി വരിക

എപ്പോളാണ് ഇഡി വരിക

അതിനിടെ അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായികളായ കോണ്‍ഗ്രസ് നേതാക്കള്‍ ധര്‍മേന്ദ്ര സിംഗ് രാത്തോഡ്, രാജീവ് അറോറ എന്നിവരുടെ സ്ഥാപനങ്ങളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തുന്നതും ചര്‍ച്ചയായിരിക്കുകയാണ്. ഈ നീക്കത്തെ പരിഹസിച്ച് കോണ്‍ഗ്രസ് വക്താക് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്ത് എത്തി. ഇനി എപ്പോളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തുക എന്നാണ് സുര്‍ജേവാല പരിഹസിച്ചത്.

ചെറുത്ത് ഗെഹ്ലോട്ട്

ചെറുത്ത് ഗെഹ്ലോട്ട്

രാജ്യസഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ഗെഹ്ലോട്ട് ആരോപിച്ചിരുന്നു. എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയാണ് ഗെഹ്ലോട്ട് അന്ന് ആ നീക്കം ചെറുത്തത്. കഴിഞ്ഞ ദിവസം വീണ്ടും ഗെഹ്ലോട്ടും എംഎല്‍എമാരും ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചു. പിന്നാലെ സച്ചിന്‍ പൈലറ്റ് അടക്കമുളളവര്‍ക്ക് പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്.

സച്ചിൻ പൈലറ്റിനെ കാണാൻ കൂട്ടാക്കാതെ രാഹുലും സോണിയയും! ദില്ലിയിൽ കാത്തിരുന്നിട്ടും പടി കടത്തിയില്ല! സച്ചിൻ പൈലറ്റിനെ കാണാൻ കൂട്ടാക്കാതെ രാഹുലും സോണിയയും! ദില്ലിയിൽ കാത്തിരുന്നിട്ടും പടി കടത്തിയില്ല!

English summary
Sachin Pilot likely to form new political party named 'Pragatisheel Congress'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X