കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ട് ദില്ലിക്ക്, രാഹുല്‍ വിളിപ്പിച്ചു, പഞ്ചാബ് ഫോര്‍മുലയില്‍ മാറ്റം, 3 നാള്‍ക്കുള്ളില്‍ മാറ്റം

Google Oneindia Malayalam News

ദില്ലി: അമരീന്ദറിന് പിന്നാലെ അശോക് ഗെലോട്ടിനെയും ഒതുക്കാന്‍ ഹൈക്കമാന്‍ഡ്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പിടിമുറുക്കിയതിന് പിന്നാലെയാണ് ഈ നീക്കങ്ങള്‍. രാജസ്ഥാനിലാണ് അടുത്ത മാറ്റങ്ങള്‍. ഇവിടെ അതിവേഗം മന്ത്രിസഭാ പുനസംഘടന നടത്തി പ്രശ്‌നം പരിഹരിക്കാനാണ് രാഹുലിന്റെ പ്ലാന്‍. അതേസമയം ഈ പുനസംഘടന കഴിഞ്ഞാല്‍ സച്ചിന്‍ ദേശീയ തലത്തിലേക്ക് വരും എന്ന സൂചനകള്‍ ശക്തമാണ്.

ടോക്കിയോ ഒളിംപിക്‌സിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

1

പഞ്ചാബിലെ പ്രശ്‌നം തീര്‍ത്തതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ശ്രദ്ധ മുഴുവന്‍ രാജസ്ഥാനിലാണ്. പഞ്ചാബില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൊണ്ടാണ് വേഗം പ്രശ്‌നം തീര്‍ത്തത്. രാജസ്ഥാന്‍ കഴിഞ്ഞാല്‍ ഹരിയാനയാണ് മുന്നിലുള്ളത്. അശോക് ഗെലോട്ടിനോട് ദില്ലിയിലെത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. മന്ത്രിസഭാ പുനസംഘടനയാണ് മുന്നിലുള്ള അജണ്ട. ഇതിന് ഗെലോട്ട് വഴങ്ങിയേ തീരൂ. അതേസമയം ബിഎസ്പി എംഎല്‍എമാര്‍ നിരാശപ്പെടേണ്ടി വരുമെന്നാണ് സൂചന.

2

സോണിയാ ഗാന്ധിക്കും പുനസംഘടനയ്ക്ക് താല്‍പര്യമുണ്ട്. ദില്ലിയിലെത്തിയാല്‍ ഗെലോട്ട് സോണിയയെ കാണും. പിന്നാലെ രാഹുലിനെയും കാണും. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ മന്ത്രിസഭാ പുനസംഘടന നടക്കുമെന്നാണ് സൂചന. ജൂലായ് 27നും 28നും ഇടയില്‍ മന്ത്രിസഭാ പുനസംഘടന നടത്താനാണ് ഹൈക്കമാന്‍ഡ് പ്ലാന്‍. എന്നാല്‍ ഗെലോട്ടിന്റെ ലിസ്റ്റില്‍ സച്ചിന്‍ പക്ഷത്തിന് പ്രധാന്യം കുറവായിരിക്കും. ഇത് പക്ഷേ വലിയ ഏറ്റുമുട്ടലിനും വഴിയൊരുക്കും.

3

സച്ചിന്‍ പക്ഷം മന്ത്രിസഭാ പുനസംഘടന വൈകുന്നതില്‍ ഹൈക്കമാന്‍ഡുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഗെലോട്ടിനെ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡിന് സാധിക്കുന്നില്ലെന്നായിരുന്നു പരാതി. ഗെലോട്ട് ക്യാമ്പിലെ എംഎല്‍എമാര്‍ തുടര്‍ച്ചയായി സച്ചിന്‍ പക്ഷത്തെ ലക്ഷ്യമിട്ട് പരാമര്‍ശങ്ങള്‍ നടത്തുന്നത് രാഹുലിനെ ചൊടിപ്പിച്ചിരിക്കുകയാണ്. പ്രധാനമായും പാര്‍ട്ടിയിലേക്ക് പിന്നീടെത്തിയ ബിഎസ്പി എംഎല്‍എമാരും സ്വതന്ത്രരും സച്ചിനെ അപമാനിക്കും വിധമാണ് സംസാരിക്കുന്നത്. ഇത് ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍ വന്നിരുന്നു.

4

അതേസമയം രണ്ടിലൊരാള്‍ സംസ്ഥാനത്ത് മതിയെന്ന നിലപാടാണ് രാഹുലിനുള്ളത്. സച്ചിന് ദേശീയ തലത്തില്‍ വലിയ റോള്‍ വരുന്നുണ്ട്. വര്‍ക്കിംഗ് പ്രസിഡന്റിന് പുറമേ ഗുജറാത്തിന്റെ ചുമതല അദ്ദേഹത്തിന് നല്‍കാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനത്തേക്കോ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ ഗെലോട്ടിനെ മാറ്റുന്നത് രാജസ്ഥാനില്‍ വലിയ പ്രതിസന്ധിക്ക് കാരണമാകും. പക്ഷേ ആറ് മന്ത്രിമാര്‍ വരെ സച്ചിന്‍ പക്ഷത്തിന് നല്‍കിയേക്കും. ഒമ്പത് ഒഴിവുകളാണ് ഇപ്പോള്‍ ഉള്ളത്.

5

ഗെലോട്ടിന് 2017ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ ചുമതല നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കിയിരുന്നു. അധികാരം പിടിച്ചില്ലെങ്കിലും ബിജെപിയെ വിറപ്പിക്കാനായി. ഇത്തവണ സച്ചിന് ചുമതല നല്‍കി അതേ മികവ് ആവര്‍ത്തിക്കുകയാണ് രാഹുല്‍ പ്ലാന്‍ ചെയ്യുന്നത്. അതേസമയം സച്ചിന്‍ ദേശീയ തലത്തിലേക്ക് പോകുന്നത് വേറെയും ലക്ഷ്യങ്ങള്‍ വെച്ചാണ്. രാജസ്ഥാന്‍ തിരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുലിനോട് ആവശ്യപ്പെട്ട് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനും അതുവഴി സംസ്ഥാനത്ത് തിരിച്ചെത്തുകയുമാണ് സച്ചിന്റെ ലക്ഷ്യം.

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president
6

സച്ചിന്റെ ഏറ്റവും വലിയ കരുത്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്. അശോക് ഗെലോട്ടിനെ മാറ്റണമെന്ന നിലപാടാണ് ഗെലോട്ടിനുള്ളത്. അതേസമയം സംസ്ഥാന അധ്യക്ഷ പദവി അടക്കം മാറ്റണമെന്നാണ് പ്രിയങ്കയുടെ ആവശ്യം. അങ്ങനെയെങ്കിലും ഗെലോട്ട് പക്ഷത്തെ ദുര്‍ബലമാക്കുകയാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. വെറ്ററന്‍ നേതാക്കളെയെല്ലാം ഒതുക്കുന്ന സമീപനമാണ് ഗാന്ധി കുടുംബം വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഇതാണ് സച്ചിന് പ്രതീക്ഷ നല്‍കുന്നത്.

English summary
sachin pilot may get his due, cabinet reshuffle in rajasthan on cards, rahul gandhi calss ashok gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X